അബുദാബി   സെന്റ്‌  ജോർജ്ജ്  ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം  നവംബർ  13 നു 

495C0098

ആദ്യ  ഫലമെടുക്കുന്ന കൊയ്ത്തു പെരുന്നാളും  കായ്കനി പെരുന്നാളും  ആചരിക്കണം എന്ന്  ദെവവചനം ഉണ്ട്.    ആദ്യ വിളവുകളിലെ  പ്രഥമ ഫലം  യഹോവയുടെ ആലയത്തിൽ കൊണ്ട് വരേണം   എന്നും  അരുളി ചെയ്തിട്ടുണ്ട്.ഈ വചനങ്ങളുടെ പൊരുൾ   ഉൾക്കൊണ്ട്‌ വിളവെടുപ്പിനുശേഷം ആദ്യഫല പെരുന്നാൾ അഥവാ  കൊയ്ത്തു പെരുന്നാൾ ആചരിക്കുന്ന പതിവ്  ആദിമകാലം  മുതലേ സഭയിൽ നിലനില്ക്കുന്നു.   കാർഷികവൃത്തിയിൽ ജീവിച്ചുപോന്ന  പൂർവികർ വിളവെടുപ്പിനോട് അനുബന്ധിച്ച്  ദേവാലയങ്ങളിൽ   ആദ്യഫലങ്ങൾ  കൊണ്ടുവരുകയും  അതിനെ  കൊയ്തു പെരുന്നാളായി  ആചരിച്ചു  വന്നിരുന്നു. ആ പാരമ്പര്യം  പിന്തുടർന്നുകൊണ്ടാണ്  ഈ  ദേവാലയത്തിലും കൊയ്ത്തു പെരുന്നാൾ അഥവാ ഹാർവെസ്റ്റ്‌ ഫെസ്റ്റിവൽ  വർഷം തോറും  ആചരിച്ചും വരുന്നത്.

വൈവിധ്യമാർന്ന  കേരളിയ  രുചിക്കൂട്ടുകളുടെ   സമന്ന്വയത്തോടൊപ്പം   അബുദാബി മലയാളികളുടെ വലിയ സംഗമഭുമി കൂടിയായി തീരുകയാണ് കൊയ്ത്തുവദിനത്തിൽ അബുദാബി  പള്ളിയങ്കണം. ഇവിടുത്തെ കപ്പയും മീൻകറിയും , തട്ടുകട വിഭവങ്ങളും  നസ്രാണി പലഹാരങ്ങളും  വളരെ പ്രസിദ്ധമാണ്.  പുഴുക്ക്, കുമ്പിളപ്പം മുതലായ തനി നാടൻ  വിഭവങ്ങളും  ഇവിടെ ലഭ്യമാണ്. വസ്ത്രങ്ങൾ , ഇലക്ട്രോനിക്ക്  ഉത്പന്നങ്ങൾ  വീട്ട് സാമഗ്രികൾ  തുടങ്ങി   വലിയ ഹൈപ്പർ  മാർക്കറ്റിൽ  ലഭിക്കുന്ന എല്ലാ  വസ്തുക്കളും  ഇവിടെ സുലഭമാണ് .  കൂടാതെ കര കൌശല  വസ്തുക്കൾ  ഔഷധ  ചെടികൾ പുസ്തകങ്ങൾ, വിവധ ഇനം പായസങ്ങൾ , ബിരിയാണി വിഭവങ്ങൾ,   ഗ്രില്‍ ഇനങ്ങളും   ഇവിടെ  ലഭ്യമാണ്.  ഭക്ഷണ  വിഭവങ്ങൾ  എല്ലാം തന്നെ  ഇടവാകാംഗങ്ങൾ അവരവരുടെ  വീടുകളിൽ  പാകം  ചെയ്യ്തു  കൊണ്ട് വരുകയോ  ചെറുസംഘങ്ങളായി ചേർന്ന്  പള്ളിയിൽ  വച്ച് പാകം  ചെയ്യുകയോ  ചെയ്യുന്നു. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരം   കർശനമായി  പാലിച്ചു  കൊണ്ടായിരിക്കും  ഭക്ഷണ  സാധനങ്ങളുടെ ഉല്പാദനവും  വിതരണവും . അബു ദാബി ശക്തി തിയേറ്റർ     അവതരിപ്പിക്കുന്ന ശിങ്കാരിമേളം മുഖ്യാകർഷണം ആയിരിക്കും.

അബുദാബിയിൽ ജനിച്ചു വളർന്ന്   ഇപ്പോൾ ഉന്നത വിദ്യാഭ്യാസത്തിനും   ഉദ്യോഗാർത്ഥവും  മറ്റ്  സ്ഥലങ്ങളിൽ   പോയിരിക്കുന്നവർ  ഇവിടുത്തെ ഹാർവെസ്റ്റ്  ഫെസ്റ്റിവൽ   സമയത്ത്  അവധിക്ക് വരുന്ന ഒരു  രീതികൂടി  ഇപ്പോൾ കണ്ടു വരുന്നു.  നാട്ടിലെ പള്ളി പെരുന്നാളും  ഉത്സവങ്ങളും കേട്ടറിവ്  മാത്രമുള്ള  അവർക്ക്  തങ്ങളുടെ ബാല്യ കൌമാരങ്ങളിൽ നിറഞ്ഞു  നില്ക്കുന്നത്   ഈ കൊയ്ത്തു  പെരുന്നാൾ ആണ്.

കൊയ്ത്തുത്സവ ദിനമായ നവംബർ  13 ന്  രാവിലെ പതിനൊന്ന് മണിക്ക്  ആദ്യ ഘട്ടം  ആരംഭിക്കുന്നതും  പിന്നിട്  വൈകുന്നേരം നാലുമണിക്ക്  പ്രധാന  സ്റ്റാളുകളുടെ .  ഔപചാരികമായ  ഉദ്ഘാടനം  വൈകുന്നേരം  നാല്  മണിക്ക്  ഇന്ത്യൻ  എംബസ്സി  ഫസ്റ്റ്  സെക്രട്ടറി  ശ്രീ . പവൻ  കെ.  റായ്  നിർവഹിക്കുന്നതായിരിക്കും. ബ്രഹ്മവാർ ഭദ്രാസനമെത്രാപ്പോലീത്താ അഭിവന്ദ്യ യാക്കുബ് മാർ  ഏലിയാസ് തിരുമേനി  മുഖ്യാഥിതിയായിരിക്കും.

ഇടവക വികാരി  റവ.ഫാ. എം.സി. മത്തായി  മാറാച്ചേരിൽ, സഹ: വികാരി റവ.ഫാ. ഷാജൻ  വറുഗീസ്,  കത്തീഡ്രൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്ക്കുട്ടി, സെക്രട്ടറി ശ്രീ.സ്റ്റീഫൻ മല്ലേൽ, ജോയിന്റ് കണ്‍വീനർ ശ്രീ. റജി സി. ഉലഹന്നാൻ,ഫൈനാൻസ്  ജോയിന്റ് കണ്‍വീനർ ശ്രീ. ജോണ്‍ ഐപ്പ് എന്നിവരുടെ നേതൃത്വത്തിലുള്ള  വിവിധ കമ്മറ്റികളുടെ കീഴിൽ ഏകദേശം  അഞ്ഞൂറിൽ അധികം വരുന്ന വോളഡിയേർസ് മാസങ്ങൾക്ക്  മുന്പേ കൊയ്ത്തുൽസവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പ്രവർത്തനം ആരംഭിച്ചു.