“പതിരാവരുത് ഈ കതിരുകള്‍ “
(ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് )
പുത്തൂര്‍ മാധവശേരി സൈന്റ്റ് തെവോദോറോസ് ഓര്‍ത്തഡോക്‍സ് ബാല സമാജത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തി വരുന്ന പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മ പെരുന്നാളിനോട് അനുബന്ധിച്ച് നവംബര്‍ 12 വ്യാഴാഴ്ച സ്കൂള്‍ കുട്ടികള്‍ക്ക് വേണ്ടി ഒരു ലഹരി വിരുദ്ധ ബോധവല്‍കരണ ക്ലാസ് നടതപെടുന്നു. കേരള സംസ്ഥാന നാര്‍കോട്ടിക്സ് വിഭാഗം തലവന്‍ ശ്രി. വേണുഗോപാല്‍ ജി കുറുപ്പ് ക്ലാസിനു നേതൃത്വം നല്‍കുന്നതായിരിക്കും.
അന്നേ ദിവസം രാവിലെ 10 മണിക്ക് പവിത്രേശ്വരം K.N.N.M.V.H.S.S സ്കൂളില്‍ വെച്ചും 11:30 നു പുത്തൂര്‍ ഗവണ്മെന്റ് സ്ക്കൂളില്‍ വെച്ചുമാണ് ബോധവല്‍കരണ ക്ലാസുകള്‍ സങ്ങടിപ്പിചിരിക്കുന്നത്. സ്കൂള്‍ കുട്ടികള്‍ക്ക് ഇടയില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപഭോഗതിനെതിരെ , മയക്കുമരുന്നില്ലാത്ത ആരോഗ്യവത്തായ സമൂഹസൃഷ്ടിക്കുള്ള ആഗോള കര്‍മ പദ്ധതി എന്നനിലയില്‍ ആണ് ഇടവക ശതാബ്ദി വേളയില്‍ ബാല സമാജം സ്കൂളുകള്‍ കേന്ദ്രീകരിച്ചു “പതിരാവരുത് ഈ കതിരുകള്‍ ” എന്നാ പേരില്‍ ബോധവല്‍കരണ പരിപാടി സങ്കടിപ്പികുന്നത്.
