പ. പിതാവ് ഒരു കുഞ്ഞിനെ എഴുത്തിനിരുത്തുന്നു.
കുന്ന്നുകുരുരുടി സെന്റ്.ജോർജ് ഓർത്തഡോൿസ് ഇടവകയിൽ മലങ്കര ഓർത്തഡോൿസ് സഭയുടെ യുവജനപ്രസ്ഥാനം പ്രസിഡന്റും ,അങ്കമാലി ഭദ്രാസന അധിപനുമായ അഭി.യുഹനോൻ മാർ പോളിക്കര്പോസ് മെത്രപൊലിത കുരുന്നുകൾക്ക് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നു
നിലയ്ക്കല്‍ ഭദ്രാസനാസ്ഥാനത്ത് ജോഷ്വാ മാര്‍ നിക്കോദിമോസ് കുരുന്നുകളെ അറിവിന്‍റെ ആദ്യാക്ഷരം കുറിപ്പിക്കുന്നു.
VIDYARAMBAM AT DELHI ORTHODOX CENTER, TUGHLAKBAD LEADS BY DR. YOUHANON MAR DEMETRIOS METROPOLITAN, DELHI DIOCESE
പരുമല സെമിനാരിയില്‍ കുരുന്നുകള്‍ അറിവിന്‍റെ ആദ്യാക്ഷരം കുറിച്ചു
പരുമല: വിജയദശമി ദിനത്തില്‍ അറിവിന്‍റെ വരദാനം ഏറ്റുവാങ്ങി കുരുന്നുകള്‍ ആദ്യക്ഷരം കുറിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല തിരുമേനിയുടെ കബറിടം സ്ഥിതി ചെയ്യുന്ന പരുമല പള്ളിയില്‍ നടന്ന ചടങ്ങില്‍ മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ്, അസിസ്റ്റന്‍റ് മാനേജര്‍ വന്ദ്യ എ.ജി. ജോസഫ് റമ്പാന്‍, നിരണം ഭദ്രാസന സെക്രട്ടറി ഫാ. അലക്സാണ്ടര്‍ ഏബ്രഹാം, എന്നിവര്‍ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചു. രാവിലെ തന്നെ നൂറുകണക്കിനു കുരുന്നുകളാണ് ആദ്യക്ഷരം കുറിക്കാന്‍ മാതാപിതാക്കളോടൊപ്പം പരുമലയിലെത്തിയത്.
വിജയദശമി ദിനത്തില്‍ ദ്വാരക സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടന്ന ആദ്യാക്ഷരം കുറിപ്പിക്കലിന് വികാരി വന്ദ്യ റവ. സാം വി. ഗബ്രിയേല്‍ കോര്‍-എപ്പിസ്കോപ്പാ നേതൃത്വം നല്‍കി.










