കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പളളി മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെതാണെന്ന് സുവ്യക്തമായ ഹൈക്കോടതി വിധി നിലവിലിരിക്കെ പളളിയുടെ പരിസരത്ത് കുടിലുകളോ, കൂടാരങ്ങളോ ഉണ്ടാക്കി അനധിക്യത കൈയ്യേറ്റത്തിനുളള യാക്കോബായ നേതൃത്വത്തിന്റെ ശ്രമം അനുവദിക്കില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത. നീതിന്യായകോടതി വിധി മാനിക്കാതെ ക്രമസമാധാനം തകരാറിലാക്കി കൈയൂക്ക് കൊണ്ട് കാര്യം സാധിക്കാമെന്നുളള വ്യാമോഹം വിലപ്പോവില്ലെന്നും അക്രമത്തിലൂടെ അധികാരം സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവര്‍ക്ക് പിന്തുണ നല്‍കാന്‍ അധിക്യതര്‍ തയ്യാറായാല്‍ മലങ്കര സഭ ഒന്നടങ്കം ഈ അനീതിക്ക് എതിരെ പ്രതിഷേധിക്കുമെന്നും ആവശ്യമായ ശക്തമായ നടപടികള്‍ കൈക്കൊളളുമെന്നും അദ്ദേഹം പറഞ്ഞു.