കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ 48 നിര്‍ദ്ധന കുടുംബങ്ങളെ ദത്തെടുത്തു

elia_cathedral_6

സാമൂഹ്യസേവന രംഗത്ത് കോട്ടയം മാര്‍ ഏലിയാ കത്തീഡ്രല്‍ ഭവന സുരക്ഷാ പദ്ധതി എന്ന പുതിയൊരു സംരംഭം ആരംഭിച്ചിരിക്കുന്നു. ജാതി മത പരിഗണനയ്ക്ക് അതീതമായി അശരണരായ 48 കുടുംബങ്ങളെ ദത്തെടുത്ത് നിത്യചെലവുകള്‍ക്കായി പ്രതിമാസം 3000 രൂപാ വീതം നല്‍കുന്നു. നിത്യവൃത്തിക്ക് നിവര്‍ത്തിയില്ലാത്ത കുടുംബങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതി ആരംഭിക്കണമെന്നത് വികാരി ഫാ. മോഹന്‍ ജോസഫിന്‍റെ ആശയമാണ്. ദുഖവെള്ളിയാഴ്ച്ചത്തെ കാണിക്ക സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കാനാണ് വിനിയോഗിച്ചിരിക്കുന്നത്. ഉദാത്തമായ പുതിയ ആശയം ഉള്‍ക്കൊണ്ട ഉദാരമതികളായ ഇടവകാംഗങ്ങള്‍ ഭവന സുരക്ഷാ പദ്ധതിക്ക് പിന്തുണ നല്‍കി 48 കുടുബംഗങ്ങള്‍ക്ക് ആശ്വാസമായി.