അനുശോചിച്ചു

ദുബായ്: ദുബായ് ഭരണാധികാരി ഷേഖ് മുഹമ്മദ്‌ ബിൻ റാഷിദ് അൽ മക്തുമിന്റെ മകൻ ഷേഖ് റാഷിദ് ബിൻ മുഹമ്മദ്ബിൻ റാഷിദ്  അൽ മക്തുമിന്റെ അകാല ദേഹ വിയോഗത്തിൽ മലങ്കര ഓർത്തോഡോക്സ്‌ സഭാ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൌലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ, ഡൽഹി ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിമത്രയോസ് മെത്രാപ്പോലിത്താ എന്നിവർ അനുശോചിച്ചു. 
മക്തും കുടുംബത്തിന്റെ ദുഃഖത്തിൽ മലങ്കര ഓർത്തോഡോക്സ്‌ സഭയും പങ്ക് ചേരുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു. ദുഃഖാർത്തരായ കുടുംബാoഗങ്ങൾക്കു ദൈവം ആശ്വാസം നല്കട്ടെ എന്നും പരിശുദ്ധ ബാവാ അനുശോചന  സന്ദേശത്തിൽ  പറഞ്ഞു.
ഷേഖ് റാഷിദ് ബിൻ മുഹമ്മദ്ബിൻ റാഷിദ്  അൽ മക്തുമിന്റെ അകാല ദേഹ വിയോഗത്തിൽ ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ്‌ കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ട്രസ്റ്റി എം.എം. കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജോസഫ് എന്നിവരും അനുശോചിച്ചു.