മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിക്കും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സുന്നഹദോസില്‍ ബോംബൈ ഭദ്രാസനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളും.