ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു

coorilos_geevarghesecoorilos_geevarghese_with_bava

coorilos_geevarghese_devalokam

പ. സുന്നഹദോസ് കഴിഞ്ഞ് തിരുമേനി മടങ്ങുന്നു.

coorilos_synod

ഗീവര്‍ഗീസ് മാര്‍ കൂറീലോസിനെതിരെയുള്ള നടപടി പിന്‍വലിച്ചു. 

മലങ്കര ഒാര്‍ത്തഡോക്സ് സുറിയാനി സഭയുടെ അടിയന്തിര എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഇന്ന്‍ 11 മണിക്ക് ദേവലോകം അരമനയില്‍ സമ്മേളിച്ചാണ് തീരുമാനം കൈക്കൊണ്ടത്.. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സുന്നഹദോസില്‍ ബോംബൈ ഭദ്രാസനം സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്താണ് സുപ്രധാനമായ തീരുമാനം എടുത്തത്. വിശ്വാസ വിപരീതത്തിനെതിരെ മെത്രാപ്പോലീത്തന്മാര്‍ ജാഗ്രത പാലിക്കണമെന്ന് പ. പിതാവ് ആഹ്വാനം ചെയ്തു.

 

അഭിവന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ കൂറിലൊസ് മെത്രാപ്പോലിത്തയ്ക്ക് ബോംബെ ഭദ്രാസന ചുമതല

ബോംബെ ഭദ്രാസനത്തില്‍ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ്  മാര്‍ കൂറിലൊസ് മെത്രാപ്പോലിത്തയുടെ സാന്നിധ്യത്തിലും അറിവോടും   സഭയുടെ വിശ്വാസത്തിനെതിരായും  നടന്ന വിവാദ പ്രാത്ഥനയെതുടര്‍ന്ന്‍ ഭദ്രാസന ഭരണത്തില്‍ നിന്നും താല്‍കാലികമായി മാറ്റി നിര്‍ത്തിയ അഭിവന്ദ്യ ഗീവര്‍ഗ്ഗീസ്  മാര്‍ കൂറിലൊസ് മെത്രാപ്പോലിത്തയ്ക്ക് ബോംബെ ഭദ്രാസന ചുമതല തിരികെ നല്‍കി.

പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസില്‍ മെത്രാപ്പോലിത്ത നല്‍കിയ വിശദീകരണം  പരിഗണിച്ച്  ഈ വിഷയം അവസാനിപ്പിക്കുന്നതിന് സുന്നഹദോസ് തീരുമാനിച്ചത്തിന്‍റെ അടിസ്ഥാനത്തിലാണ് ചുമതലകള്‍ തിരികെ നല്‍കിയത്.

മലങ്കര ഓര്‍ത്തഡോക്‍സ്‌ സഭയുടെ ബോംബെ ഭദ്രാസനത്തില്‍ നടന്ന വിവാദ ശുശ്രൂഷയുടെ പശ്ചാത്തലത്തില്‍ പരിശുദ്ധ  കാതോലിക്ക ബാവ അഭി.കൂറിലൊസ് മെത്രാപ്പോലിത്തയെ താല്‍കാലികമായി ചുമതലകളില്‍ നിന്ന്‍ നീക്കിയിരുന്നു.

പരിശുദ്ധ സഭയുടെ സത്യവിശ്വാസത്തിലും ലിഖിതവും അലിഖിതവുമായ പാരമ്പര്യത്തിലും , കാനോനകള്‍ക്കും  അനുസൃതമായും സഭയോടുള്ള പൂര്‍വിധേയത്വത്തിലും നിലനില്ക്കണമെന്ന് പരിശുദ്ധ ബാവ ഭദ്രാസനത്തിന് നല്‍കിയ   കല്‍പ്പനയില്‍ ശക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.

ഈ വിഷയം സംബന്ധിച്ച് പരിശുദ്ധ കാതോലിക്കാബാവയുടെ   കല്പന വായിക്കാം.

ഭദ്രാസനം ഏറ്റെടുത്തുകൊണ്ടുള്ള കല്പന