World Suicide Prevention Day Programme by Vipassana

DSC05782vipassana_meeting_newssreesanth_baselius_collegesreesanth_baselius_college_1sreesanth_social_media_comment

 

ജയില്‍വാസം ജീവനൊടുക്കുന്നതിനെക്കുറിച്ചു പോലും ചിന്തിപ്പിച്ചു : ശ്രീശാന്ത്‌ 

കോട്ടയം : തിഹാര്‍ ജയില്‍ വാസത്തിനിടെ ജീവിതം ഒഴിവാക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നു ക്രിക്കറ്റ്‌ താരം എസ്‌. ശ്രീശാന്ത്‌.
ലോക ആത്മഹത്യാ പ്രതിരോധ ദിനാചരണത്തിന്റെ ഭാഗമായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട്‌ സെന്റര്‍, ബസേലിയോസ്‌ കോളജ്‌ നാഷണല്‍ സര്‍വീസ്‌ സ്‌കീം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിശിഷ്‌ടാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ജീവിതം ഇനി എന്തിനാണെന്നുപോലും ഈ സമയം ചിന്തിച്ചുപോയി. ഈ പ്രതിസന്ധി സമയത്തുണ്ടായ അശരീരിയാണ്‌ ആത്മഹത്യയില്‍നിന്നു പിന്തിരിപ്പിച്ചത്‌. ആത്മഹത്യ ഒരു നിമിഷത്തില്‍ ഉണ്ടാകുന്ന തോന്നല്‍ മാത്രമാണെന്ന തിരിച്ചറിവും സഹായകരമായി.
ഈ സാഹര്യത്തില്‍ തനിക്കു തുണയായതു ദൈവവും ദൈവവിശ്വാസവുമാണ്‌. വിദ്യാര്‍ഥികളില്‍നിന്നു കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ന്നപ്പോള്‍ തീഹാര്‍ ജയില്‍വാസം സംബന്ധിച്ച കാര്യങ്ങള്‍ ചോദിച്ചാല്‍ കരഞ്ഞുപോകുമെന്നും അത്തരമൊരു സാഹചര്യം ശത്രുവിനുപോലും ഉണ്ടാക്കരുതെന്നും ശ്രീശാന്ത്‌ ഓര്‍മപ്പെടുത്തി.
ജീവിതത്തില്‍ ഒരുപാട്‌ പ്രതിസന്ധികളെ നേരിടേണ്ടിവന്നിട്ടുണ്ട്‌. ദുരിതങ്ങളെ അതിജീവിക്കാന്‍ സഹായകരമായതു സ്‌നേഹം നല്‍കിയ വീട്ടുകാരാണ്‌.
ആധുനിക സാമൂഹിക മാധ്യമങ്ങളില്‍നിന്നു മാറിനില്‍ക്കുകയാണ്‌. കൂടെകളിച്ച പ്രമുഖരായവരെക്കുറിച്ചുള്ള ചിന്തകളിലേക്കു വീണ്ടും എത്തുമെന്നതിനാലാണ്‌ ഫെയ്‌സ്‌ബുക്ക്‌ ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍നിന്നു മാറിനില്‍ക്കുന്നത്‌. ഓരോ നിമിഷവും കൂടുതല്‍ സന്തോഷിക്കാന്‍ ശ്രമിക്കുന്ന താന്‍ ഭാവിയില്‍ ഇന്ത്യന്‍ ടീമിലേക്കു മടങ്ങിയെത്തുമെന്നു പ്രത്യാശയും പ്രകടിപ്പിച്ചു.
ചടങ്ങിനിടെ വിദ്യാര്‍ഥികളെ കൈയിലെടുത്ത ശ്രീശാന്തിന്റെ ഓരോ വാക്കും നിറഞ്ഞ കരഘോഷത്തോടെയാണു സദസ്സ്‌ സ്വീകരിച്ചത്‌. പ്രസംഗത്തിനിടെ കമന്റടിച്ച വിദ്യാര്‍ഥിയെ സ്‌റ്റേജില്‍ വിളിച്ചുവരുത്തി സെല്‍ഫിയും ആശ്ലേഷവും നല്‍കി പറഞ്ഞയച്ചു. ചടങ്ങിനുശേഷം സ്‌റ്റേജിലും കോളജ്‌ പരിസരത്തും തടിച്ചുകൂടിയ വിദ്യാര്‍ഥികളുമായി സംസാരിച്ചും അവര്‍ക്കൊപ്പം ഫോട്ടോയെടുത്തുമാണ്‌ മടങ്ങിയത്‌.
ബസേലിയോസ്‌ മാര്‍ത്തോമ്മ പൗലോസ്‌ ദ്വീതിയന്‍ കാതോലിക്ക ബാവ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. മാനവശാക്‌തീകരണവിഭാഗം പ്രസിഡന്റ്‌ ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. കോട്ടയം അസിസ്‌റ്റന്റ്‌ കലക്‌ടര്‍ ഡോ. ദിവ്യ എസ്‌. അയ്യര്‍ മുഖ്യപ്രഭാഷണം നടത്തി. വിപാസന സന്നദ്ധപ്രവര്‍ത്തകര്‍ തയാറാക്കിയ പുസ്‌തകത്തിന്റെ പ്രകാശനം കാതോലിക്കബാവ ശ്രീശാന്തിനു നല്‍കിയും ബസേലിയന്‍ സ്‌പെഷല്‍ പതിപ്പ്‌ ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്താ ഡോ. ദിവ്യ എസ്‌. അയ്യര്‍ക്ക്‌ നല്‍കിയും പ്രകാശനം ചെയ്‌തു. http://www.mangalam.com/sports/exclusive/358772#sthash.KdLgFGb0.BYF5jB5y.dpuf

World Suicide Prevention Day Programme by Vipassana. M TV Photos