കൂറിലോസ് തിരുമേനിക്ക് എന്താണ് സംഭവിച്ചത് ?

coorilos_geevarghese

കൂറിലോസ് തിരുമേനിക്ക് എന്താണ് സംഭവിച്ചത് ?

മലങ്കര ഓർത്തഡോൿസ്‌ സഭയിൽ കഴിഞ്ഞ ആഴ്ച വേദനാജനകമായ ചില സംഭവങ്ങൾ അരങ്ങേറി . സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചു എന്നേ ഇതേ കുറിച്ച് പറയുവാനാകൂ. ആരെയും കുറ്റ പെടുത്തുവാന്നല്ല , എന്നാൽ ഈ സംഭവത്തിന്റെ നിജ സ്ഥിതി എന്താണ് എന്നത് ബോദ്ധ്യപെടുത്തുവാന്നാണ് ഈ കുറിപ്പ് . അഭിവന്ദ്യ കൂറിലോസ് തിരുമേനിയെ പരിശുദ്ധ കാതോലിക്ക ബാവ തിരുമേനി ഭദ്രാസന നിന്നും മാറ്റി നിറുത്തുവാൻ ഇടയാക്കിയ സാഹചര്യം . മുംബൈ ഭദ്രാസന കേന്ദ്രമായ വാഷി അരമനയിൽ ആത്മായക്കാരൻ (പസ്റ്റർമാർ ) വിശ്വാസികളുടെയും വൈദീക സ്ഥാനികളുടെയും തലയിൽ കൈവച്ചു പ്രാർഥിച്ചു എന്നും, ഇതു അഭിവന്ദ്യ കൂറിലോസ് തിരുമേനിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു എന്നും ബോധിപ്പിച്ചുകൊണ്ട്‌ ജോസഫ്‌ എന്നൊരു വ്യക്തി പരിശുദ്ധ ബാവയ്ക്ക് ഒരു പരാതി അയച്ചു കൊടുത്തു . ഈ പരാതിയോടൊപ്പം ഏതാന്നും ഫോടോഗ്രാഫുകളും ഉണ്ടായിരുന്നു. പരിശുദ്ധ ബാവയ്ക്ക് പരാതി നല്കിയ വ്യക്തി തന്നെ പരാതിയുടെ പകർപ്പും ഫോട്ടോകളും ഒരു വെബ്‌ സൈറ്റിന് നല്കയും , അവർ ഏവ വെബ്‌ സൈറ്റിൽ പ്രസിദ്ധീകരിക്കയും ചെയ്തു. തുടർന്ന് ഇവ whatsaap , facebook എന്നി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കയും ചെയ്തു . ഈ റിപ്പോർട്ട്‌ കളും പരിശുദ്ധ ബാവയ്ക്ക് ലഭിക്കാനിടയായി . ഇതേ തുടർന്ന് പരിശുദ്ധ ബാവ, അഭിവന്ദ്യ കൂറിലോസ് തിരുമേനിയോട് വിശദീകരണം തേടുകയും , തുടർന്ന് തുടർ അന്വേഷണത്തിനായി അഭിവന്ദ്യ കൂറിലോസ് തിരുമേനിയെ ഭദ്രാസന ചുമതലയിൽ നിന്ന് താത്ക്കാലികമായി വിടുർത്തി , പരിശുദ്ധ ബാവ ഭദ്രാസനം ഏറ്റെടുത്തു. ഇനി വാർത്തയും പരാതിയും , ഒപ്പം നല്കിയ ഫോടോഗ്രാഫു കളുടെയും വസ്തുത പരിശോധിക്കാം. 1. orthodox herald എന്ന വെബ്സൈറ്റ് വാർത്ത പരിശോധിക്കുമ്പോൾ പരാതി കാരന്റെ പേര് വാർത്തയുടെ തലക്കെട്ടിൽ എ വി ജോസഫ്‌ എന്നും , വാർത്തയിൽ പി വി ജോസഫ്‌ എന്നും രേഖ പെടുത്തിയിരിക്കുന്നു . അപ്പോൾ പരാതി കാരാൻ ആരാണ് ? എ വി ജോസെഫോ അതോ പി വി ജോസെഫോ ?11998377_817988001648090_63878944_n 2. വാർത്തയുടെ ഉള്ളടക്കം “അത്മായ കൈവപ്പ് വാഷി അരമനയിൽ ” എന്നാണ് . എന്നാൽ അതോടൊപ്പം നല്കിയിരിക്കുന്ന ഫോട്ടോയിലെ ചാപ്പൽ വാഷി അരമന ചാപ്പൽ അല്ല , അത് രോഹ ഗ്രിഗോറിയൻ കമ്മ്യൂണിറ്റി ചാപ്പൽ ആണ്. 3. പരാതിയോടൊപ്പം അഞ്ചു ഫോട്ടോഗ്രാഫുകൾ ഉണ്ടായിരുന്നു. അതിൽ നാല് ഫോട്ടോ ഗ്രാഫുകൾ വാഷി അരമനയിൽ അടൂർ ഭദ്രാസന വൈദീകൻ ഫാ . സൈമണ്‍ വർഗീസ്‌ നടത്തിയ പ്രാർത്ഥന യോഗത്തിന്റെ ത് ആണ്. അഞ്ചാമത്തെ ഫോട്ടോ (വാർത്തയുടെ തലക്കെട്ടിൽ ഒപ്പം നല്കിയിരിക്കുന്ന ഫോട്ടോ ) റോഹയിൽ നടന്ന ഒരു unofficial meeting ആണ് . അതിൽ തിരുമേനി പങ്കെടുത്തു . വാഷി അരമന യോഗത്തിൽ തിരുമേനി ഇല്ലായിരുന്നു. വളരെ തെറ്റുധാരണ ജനകമായ വിധത്തിൽ ഒരു വാർത്ത ചമച്ച് , രണ്ടു സ്ഥലങ്ങളിൽ നടന്ന പ്രോഗ്രാമുകളുടെ ഫോട്ടോകൾ ഒരുമിച്ചു ചേർത്ത് ഒരു പ്രോഗ്രാം ആണ് എന്ന വിധത്തിൽ പരിശുദ്ധ ബാവയെയും , സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊതു ജനത്തെയും തെറ്റുധരിപ്പിക്കുകയായിരുന്നു ചിലർ എന്നത് വ്യക്തമാണ് .

രണ്ടു മീറ്റിംഗ്കൾ

1. റോഹ പ്രോഗ്രാം റോഹയിൽ നടന്നത് ഓർത്തഡോൿസ്‌ സഭയുടെ ഔദ്യോഗിക മീറ്റിംഗ് അല്ലായിരുന്നു. മറാഠി കളായ ആളുകൾക്ക് വേണ്ടി നടത്തിയ ഒരു പ്രാർത്ഥന യോഗമായിരുന്നു.. ഇത് മെത്രാപൊലീത്ത leadership നല്കിയ മീറ്റിംഗ് അല്ല . അദ്ദേഹം ഒരു നീരീക്ഷനായി മാത്രം പങ്കെടുത്തു. ഫാദർ സൈമണ്‍ വർഗീസ്‌ അതിൽ ക്ഷണിക്കപ്പെട്ട ഒരു പ്രസംഗകൻ ആയിരുന്നു. അദ്ദേഹത്തിൻറെ പ്രസംഗം മറാത്തി യിലേക്ക് തർജിമ ചെയ്തത് ഒരു ലോക്കൽ എവാജലിസ്റ്റ് ആയിരുന്നു. അദ്ദേഹം ഒരു പെന്തകൊസ്തു പാസ്റ്റർ അല്ലായിരുന്നു . എന്നാൽ ഒരു പ്രോറെസ്ടന്റ്റ് ബാക്ക് ഗ്രൌണ്ട് ഉള്ള വ്യക്തി ആയിരുന്നു. അദ്ദേഹം ആണ് അദ്ദേഹത്തിൻറെ മുന്നിൽ വന്ന മറാഠി കളായ ആ സ്ത്രീകളുടെ തലയിൽ കൈ വച്ച് പ്രാർഥിച്ചത്. സാരി താറു ചുറ്റി നില്ക്കുന്ന ആ സ്ത്രീകളുടെ ചിത്രം പരിശോധിക്കുക. തിരുമേനിക്ക് ഈ മീറ്റിംഗിൽ ഒരു റോളും ഇല്ലായിരുന്നു. ഒരു നീരീക്ഷകനായി അവിടെ ഇരുന്നു എന്ന് മാത്രം. അതിൽ പങ്കെടുത്തവർ മൂരോണ്‍ തൈലം മുദ്ര ചെയ്ത ഓർത്തഡോൿസ്‌ കാർ അല്ലായിരുന്നു. ക്രിസ്തുവിനെ കാര്യമായി അറിഞ്ഞിട്ടില്ലാത്ത മറാഠി കളായ ഏതാനും പാവങ്ങൾക്ക് ക്രിസ്തുവിനെ പരിചയ പെടുത്തി കൊണ്ടുക്കുന്ന ഒരു ചെറു യോഗം മാത്രം ആയിരുന്നു എന്ന് മാത്രം അറിയുക.

2. വാഷി പ്രോഗ്രാം പരാതിയോടൊപ്പം നല്കിയിരിക്കുന്ന നാല് ഫോട്ടോകൾ വാഷി അരമന ചാപ്പൽ ലിൽ ഫാദർ സൈമണ്‍ വർഗീസ്‌ നെത്രത്വ്യം നല്കിയ ഒരു പ്രാർത്ഥന യോഗം ആണ്. ഫാദർ സൈമണ്‍ വർഗീസ്‌ അഭിവന്ദ്യ തിരുമേനിയിൽ നിന്നും പട്ടം സ്വീകരിച്ച ഒരു വൈദീകൻ ആണ്. പത്തു വർഷങ്ങൾക്ക് മുമ്പ് ട്രാൻസ്ഫർ വാങ്ങി നാട്ടിലേക്ക് പോയതാണ്. അദ്ദേഹത്തിൻറെ ജേഷ്ഠ സഹോദരൻ തോമസ്‌ വർഗീസ്‌ ബോംബെ ഭദ്രാസനം OCYM ജനറൽ സെക്രട്ടറി ആണ്. സഹോദരനെ സന്ദർശിക്കാൻ എത്തിയ ഫാദർ സൈമണ്‍ വർഗീസിന് , OCYM സെക്രട്ടറി യുടെ ആവിശ്യ പ്രകാരം ഒരു മീറ്റിംഗ് നടത്തുവാൻ തിരുമേനി അവസരം നല്കുകയായിരുന്നു. ഇതു സംബന്ധിച്ച ഒരു കല്പനയും തിരുമേനി പുറപെടുവിച്ചിരുന്നു .എന്നാൽ ഫാദർ സൈമണ്‍ വർഗീസിന്റെ ഇപ്പോഴത്തെ കരിസ്മാറ്റിക് ശൈലിയെ കുറിച്ച് വ്യക്തമായ അറിവ് തിരുമേനിക്ക് ഇല്ലായിരുന്നു. തിരുമേനി ഈ മീറ്റിംഗിൽ പങ്കെടുത്തിരുന്നില്ല . ഒരു അല്മായനും വിശ്വാസികളുടെ തലയിൽ കൈ വച്ച് പ്രാർഥിചുമില്ല. തിരുമേനിയുടെ അസാന്നിധ്യത്തിൽ ഫാദർ സൈമണ്‍ വർഗീസ്‌ കരിസ്മാറ്റിക് രീതിയിൽ പ്രാർത്ഥന യോഗം നടത്തി . ഇതാണ് യദാർത്ഥ ത്തിൽ സംഭവിച്ചത്.

ഉപസംഹാരം

സമ്മുന്നരായ വ്യക്തികളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തേജോ വധം ചെയ്യുവാൻ എളുപ്പമാണ്. ആർക്കു വേണമെങ്കിലും ആരെയും എളുപ്പത്തിൽ തകർക്കാൻ എളുപ്പമാണ് . ഇവിടെ സഭയുടെ ഒരു സീനിയർ മെത്രാപൊലീത്ത ഈ ക്രൂരതയ്ക്ക് ഇരയായി എന്നതാണ് വാസ്തവം. ഒന്ന് ഞങ്ങൾ പറയട്ടെ . ഞങ്ങൾക്ക് ഞങ്ങളുടെ പിതാവിനെ അറിയാം. ഞങ്ങളുടെ പിതാവ് ഓർത്തഡോൿസ്‌ വിശ്വാസത്തിന്റെ കാവൽ ഭടൻ ആണ് എന്നത് എല്ലാവർക്കും അറിവുള്ള വസ്തുതയും ആണ്. ഒരു സംശയവും ഞങ്ങൾക്കില്ല . ഭദ്രാസന വൈദീകർ മുഴുവനും , കൌണ്‍സിൽ മെംബേർസ്, ഭൂരിപക്ഷം വിശ്വാസികളും ഞങ്ങളുടെ പിതാവിന്റെ തിരിച്ചു വരവിനായി കാത്തിരിക്കുന്നു. അതോടൊപ്പം, മലങ്കര മെത്രാപൊലിത്തായായ പരിശുദ്ധ കാതോലിക്ക ബാവ തിരുമെനിയോടും ഞങ്ങളുടെ കൂറിലോസ് തിരുമേനിയോടും ഉള്ള വിശ്വസ്തതയും, കൂറും , സ്നേഹവും ഞങ്ങൾ ആവർത്തിച്ചു ഉറപ്പിക്കുന്നു.