ഓര്‍ത്തഡോക്സ്സഭ ആത്മഹത്യാ പ്രതിരോധദിനം ആചരിക്കുന്നു

Vipassana-emblem

vipassana_meeting

ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വിശിഷ്ടാതിഥിയായിരിക്കും.

കോട്ടയം: ആത്മഹത്യാ പ്രതിരോധബോധവത്കരണത്തിന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ മുന്നിട്ടിറങ്ങുന്നു.സഭയുടെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലും ആത്മഹത്യാ പ്രതിരോധസന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ക്ലാസ്സുകളും ബോധവത്കരണ പരിപാടികളും നടത്തും.സഭയുടെ ആത്മഹത്യാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്ററും ബസേലിയോസ് കോളേജ് നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിറ്റും സംയുക്തമായിട്ടാണ് ദിനാചരണം നടത്തുന്നത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കോട്ടയം ബസേലിയോസ് കോളേജ് ഓഡിറ്റോറിയത്തില്‍ ലോക ആത്മഹത്യാപ്രതിരോധദിനാചരണം സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും.ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് വിശിഷ്ടാതിഥിയായിരിക്കും. ഡോ. തോമസ് മാര്‍ അത്താനാസ്യോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും.വിപാസനയുടെ സന്നദ്ധപ്രവര്‍ത്തകര്‍ തയ്യാറാക്കിയ കൈപുസ്തകം ബാവ പ്രകാശനം ചെയ്യും.വൈകാരികസംഘര്‍ഷം നേരിടുന്നവരെ സഹായിക്കുന്നതിനായി വിപാസന ഇമോഷണല്‍ സപ്പോര്‍ട്ട് സെന്ററില്‍ ടെലിഫോണ്‍ ഹെല്‍പ്പ് ലൈന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫോണ്‍: 0481- 2584533, 7025067695. ആവശ്യമുള്ളവര്‍ക്ക് മുഖാമുഖ ചര്‍ച്ചകള്‍ക്കും സൗകര്യം ഒരുക്കിയിട്ടുണ്ട്.