ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവക കണ്‍വൻഷനും   

 dubai_church

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ ഓർത്തോഡോക്സ്‌  കത്തീഡ്രലിൽ വിശുദ്ധ എട്ടു നോമ്പാചരണവും, ഇടവകകണ്‍വൻഷനും ആരംഭിച്ചു.

 എല്ലാ ദിവസവും വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം  തുടർന്ന്  വചന ശുശ്രൂഷ. വചന ശുശ്രൂഷക്ക് ഫാ. ജോജികെ. ജോയ്, ഫാ.സജി അമയിൽ എന്നിവർ നേതൃത്വം നൽകും.

 സെപ്റ്റംബർ 7 തിങ്കൾ വൈകിട്ട് ഏഴിന് സന്ധ്യാ നമസ്കാരം , തുടർന്ന് വിശുദ്ധ കുർബ്ബാന, ദൈവ മാതാവിനോടുള്ളമധ്യസ്ഥ പ്രാർത്ഥന, നേർച്ച വിളമ്പ്.

  ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീഎം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജോസഫ് എന്നിവർ അറിയിച്ചു.

 കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 എന്ന നമ്പരിൽ ബന്ദപ്പെടുക….