സമ്മർ ക്യാമ്പിനു തുടക്കമായി
അബുദാബി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിൽ അഞ്ചു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർതഥികൾക്കായി വ്യക്തിത്വ വികസനം, കരിയർ ഡവലപ്പ്മെന്റ്, നേതൃത്വ പരിശീലനം,എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള സമ്മർ ക്യാമ്പ് 2015 ഇടവക വികാരി റവ. ഫാ . എം. സി. മത്തായി മാറാച്ചേരിൽ ഉദ്ഘാടനം ചെയ്തു . കുട്ടികൾക്ക് വേണ്ടി പ്രത്യേകം കൌണ്‍സിലിംഗ്, വിനോദത്തോടൊപ്പം വിജ്ഞാനവും പകരുന്ന കലാപരിപാടികൾ, കുട്ടികളിൽ അടങ്ങിയിരിക്കുന്ന കലാവാസന കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക എന്നിവയായാ ണ് ക്യാമ്പ് ലക്ഷ്യ വച്ചിരിക്കുന്നത്. ഒരാഴ്ച നീണ്ടു നില്ക്കുന്ന ക്യാമ്പിൽ ഈ രംഗത്തെ പ്രഗത്ഭർ ക്ലാസ് നയിക്കുന്നതായിരിക്കും.
ഇടവക വികാരി റവ. ഫാ . എം. സി. മത്തായി മാറാച്ചേരിൽ, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഇടവക സെക്രടറി ശ്രീ സ്റ്റീഫൻ മല്ലേൽ , ജോ. സെക്രടറി ശ്രീ മോൻസി സാമുവൽ , മാനേജിംഗ് കമ്മറ്റി അംഗം ശ്രീ V.G. ഷാജി , പ്രോഗ്രാം കോ ഓർഡീനേറ്റര്മാരായ ശ്രീ K.E.തോമസ്സ് , ശ്രീ ജോണ്‍ ഐപ്പ് എന്നിവർ പ്രസംഗിച്ചു .