ആലഞ്ചേരി പള്ളി പെരുന്നാൾ ആഗസ്റ്റ്‌ 30 മുതൽ സെപ്റ്റംബർ 8 വരെ

Final-page-2-alenchery

Final-page-1-alenchery

 

ആലഞ്ചേരി പള്ളി പെരുന്നാളിന് കൊടിയേറി

ഭക്തിയും ആവേശവും ഇടകലർന്ന അന്തരീക്ഷത്തിൽ വിശ്വാസി സമൂഹത്തെ സാക്ഷി നിർത്തി 23-08-2018 വിശുദ്ധ കുർബനയെ തുടർന്ന് നടന്ന വർണ്ണാഭമായചടങ്ങിൽ ഇടവക വികാരി റവ ഫാ മാത്യു തോമസ്‌ ആലഞ്ചേരി പള്ളി പെരുന്നാൾ 2015-ന് കൊടിയേറ്റി. പെരുന്നാൾ ആഗസ്റ്റ്‌ 30-ന് ആരംഭിച്ചു സെപ്റ്റംബർ 8-ന് സമാപിക്കും. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ തിരുവനന്തപുരം ഭദ്രാസനത്തിലെ ഏക പ്രഖൃാപിത മർത്തമറിയം തീർത്ഥാടന ദൈവാലയമാണ് ആലഞ്ചേരി സെന്‍റ് മേരീസ്‌ ഓർത്തോഡോക്സ് പള്ളി. നാനാ ജാതി മതസ്ഥർ പങ്കെടുക്കുന്ന ആലഞ്ചേരി പള്ളി പെരുന്നാൾ തെക്കൻ കേരളത്തിലെ പ്രസിദ്ധ പെരുന്നാളുകളിൽ ഒന്നാണ്.

സെപ്റ്റംബർ 1 മുതൽ 8 വരെ രാവിലെ നടക്കുന്ന വിശുദ്ധ മൂന്നിന്മെൽ കുർബാനക്ക്  സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്താമാർ മുഖ്യ കാര്‍മ്മികത്വം വഹിക്കും. കൂടാതെ പെരുന്നാൾ ദിവസങ്ങളിൽ നടത്തപ്പെടുന്ന മധ്യസ്ഥ പ്രാര്‍ത്ഥന, സന്ധ്യ നമസ്കാരം, ഗാന ശുശ്രൂഷ, വചന ശുശ്രൂഷ, മറ്റു സമ്മേളനങ്ങൾ എന്നിവയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്താമാർ, വന്ദ്യ റമ്പാച്ചെൻമാർ, വന്ദ്യ കോർ എപ്പിസ്കോപ്പമാർ, വന്ദ്യ വൈദിക ശ്രേഷ്ഠർ, അൽമായ പ്രമുഖർ എന്നിവർ നേതൃത്വം നൽകും. പെരുന്നാൾ ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ ധ്യാന മുറിയിൽ വിവിധ വിഷയങ്ങൾക്ക്‌ വേണ്ടി അഖണ്ഡ പ്രാർത്ഥന നടത്തപ്പെടുന്നു.

സെപ്റ്റംബർ 7-ന് വൈകിട്ട് 6 മണിക്ക് സന്ധ്യ നമസ്കാരത്തിനു ശേഷം ആലഞ്ചേരി കുരിശടിയിൽ നിന്നും ആരംഭിക്കുന്ന ഭക്തി നിർഭരമായ റാസ അഞ്ചൽ ആർ. ഓ ജംഗ്ഷനിൽ എത്തി തിരികെ പള്ളിയിൽ പ്രവേശിക്കും. തുടന്നു ശ്ലൈഹീക വാഴ്വ്വും ആകാശ വിസ്മയ കാഴ്ചയും. പെരുന്നാളിന്‍റെ പ്രധാന ദിവസമായ സെപ്റ്റംബർ 8-ന് നടത്തപ്പെടുന്ന വിശുദ്ധ കുർബാനയ്ക്ക് മലങ്കര സഭയുടെ മലബാർ ഭദ്രാസന മെത്രാപ്പോലിത്ത അഭി.ഡോ.സഖറിയ മാർ തേയോഫീലോസ് തിരുമനസ്സ് കൊണ്ട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഇടവക ആവിഷ്കരിക്കുന്ന നിർധനരായ രോഗികൾക്ക് വേണ്ടിയുള്ള ചികിത്സാ സഹായ പദ്ധതിയായ “ശ്ലോമോ” യുടെ ഉദ്ഘാടനവും അന്നേ ദിവസം അഭിവന്ദ്യ തിരുമനസ്സ് കൊണ്ട് നിർവ്വഹിക്കും. ഉച്ചക്ക് 1 മണിക്ക് കൊടിയിറക്കോടെ ഈ വർഷത്തെ പെരുന്നാൾ സമാപിക്കും.