സത്യം കുഴിച്ച് മൂടപ്പെടുകയില്ല: പ. കാതോലിക്കാ ബാവാ

chelakkara_issue4chelakkara_issue5chelakkara_issue6chelakkara_issue7chelakkara_issue8chelakkara_issue9

 

ചേലക്കര : സത്യത്തെ എത്ര ആഴത്തില്‍ കുഴിച്ചുമൂടിയാലും ഒരുനാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന് മലങ്കര ഒാര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ അറസ്റ്റ് വരിക്കുകയും തുടര്‍ന്ന് ജയില്‍ മോചിതരാവുകയും ചെയ്ത ചേലക്കര സെന്‍റ് ജോര്‍ജ്ജ് ഒാര്‍ത്തഡോക്സ് പള്ളി വികാരി ഫാ. കെ.പി.എെസക്ക് ഉള്‍പ്പെടെയള്ള 32 പേര്‍ക്ക് ചേലക്കരയില്‍ നല്‍കിയ  സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ ബാവാ.

പള്ളിത്തര്‍ക്കത്തില്‍ ആര്‍.ഡി.ഒ. ഏകപക്ഷിയമായാണ് നടപടി സ്വീകരിച്ചത്. ഒാര്‍ത്തഡോക്സ് സഭയുടെ വാദം കേള്‍ക്കാനുള്ള സാവകാശം കാണിച്ചില്ല. 1934-ലെ ഭരണഘടനയുടെ പ്രാധാന്യം മനസ്സിലാക്കി പള്ളത്തര്‍ക്കത്തില്‍ നിന്ന് യാക്കോബായ വിഭാഗം പിന്മാറണമെന്നും പരിശുദ്ധ ബാവാ അഭിപ്രായപ്പെട്ടു. കുന്നംകുളം ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗ്ഗീസ് തോലത്ത്, ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, ഫാ. പി.വൈ. ജെസ്സന്‍, തുടങ്ങി വിവിധ ഭദ്രാസനത്തില്‍ നിന്ന് നിരവധി ആളുകള്‍ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുത്തു.