ഫാ. ഇ എം ഫിലിപ്പ് (63)
മരുമക്കള്‍: പുതുപ്പള്ളി വാവള്ളില്‍കരോട്ട് റോഷ്നി വി കുര്യാക്കോസ് (സ്റ്റാഫ് നേഴ്സ്, കേന്ദ്ര ഹോമിയോ ഗവേഷണ കേന്ദ്രം,കുറിച്ചി), വാഴൂര്‍ പുത്തന്‍പുരയില്‍ ഫെബ അന്ന ജോണ്‍ (വി. പബ്ളിക്കെഷന്‍,കോട്ടയം)
കോട്ടയം: പുസ്‌തകങ്ങള്‍ മാത്രമായിരുന്നില്ല ഇന്നലെ അന്തരിച്ച ഫാ ഇ എം ഫിലിപ്പിന്റെ ലോകം വേറിട്ടൊരു വീക്ഷണ കോണിലൂടെ വിദ്യാഭ്യാസത്തെയും അധ്യാപനത്തെയും കാണാന്‍ ശ്രമിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം. പഠിച്ച കോളജില്‍നിന്നുതന്നെ ജീവിത പങ്കാളിയെ കണ്ടെത്താഌം അവിടെത്തന്നെ പിന്നീടു പ്രിന്‍സിപ്പലാകാഌമുളള അപൂര്‍വ ഭാഗ്യവും അദ്ദേഹത്തിഌണ്ടായി.
ചങ്ങനാശ്ശേരി എസ്.ബി കോളജിലെ പ്രീഡിഗ്രി പഠനത്തിഌശേഷം 1977ല്‍ ശെമ്മാശാനയാണ് ഫാ.ഇ.എം ഫിലിപ്പ് ബസേലിയസ് കോളജില്‍ ബി.എ ഇംഗ്‌ളിഷിഌ ചേര്‍ന്നത്. ഫുട്‌ബോള്‍ അടക്കമുളള കായിക ഇനങ്ങളിലെല്ലാം സജീവമായിരുന്ന അദ്ദേഹം ഒരിക്കല്‍ കോളജ് യൂണിയന്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ടു. സഹപാഠിയായിരുന്ന രമണിയെ 1979ല്‍ ജീവിതസഖിയാക്കി. 1980ല്‍ വൈദികനായി ഉപരിപഠനത്തിനായി വടക്കേ ഇന്ത്യയിലേക്കു പോയ അദ്ദേഹം 1984ല്‍ പാമ്പാടി കെ.ജി കോളജില്‍ ഇംഗ്‌ളിഷ് അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.
2001ല്‍ ബസേലിയസ് കോളജില്‍ അധ്യാപകനായി 2002ല്‍ കുന്നംകുളം പഴഞ്ഞി എം.ഡി.കോളജ് പ്രിന്‍സിപ്പലായി 2006ല്‍ പ്രിന്‍സിപ്പലായി തിരികെ ബസേലിയസ് കോളജിലെത്തിയ ഫാ.ഇ.ഇം ഫിലിപ്പ് 2008ല്‍ വിരമിച്ചു. 2009-10 കാലഘട്ടത്തില്‍ പരിശുദ്ധ കാതോലിക്ക ബാവായുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനവും 2011 മുതല്‍ 2014 വരെ കുട്ടിക്കാനം മാര്‍ ബസേലിയസ് ക്രിസ്‌ത്യന്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി ഡയറക്‌ടര്‍ സ്ഥാനവും വഹിച്ചു.
രക്തത്തില്‍ ഇരുമ്പിന്റെ അംശം വര്‍ധിക്കുന്ന ഹീമോ ക്രാമാറ്റോറിസ് രോഗം കണ്ടെത്തിയതിനെ തുടര്‍ന്നു വെല്ലൂര്‍ അടക്കമുളള ആശുപത്രികളില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.
28- തീയതി ചൊവ്വാഴ്ച 5.30 pm ന് ഭൌതീക ശരീരം ഭവനത്തില്‍ കൊണ്ടുവരുന്നതും 29-)൦ തീയതി ബുധനാഴ്ച 7.30 am ന് കുറിച്ചി സെ മേരീസ് & സെ ജോണ്‍സ് പള്ളിയില്‍ വി.കുര്‍ബാനയെ തുടര്‍ന്ന് മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കുന്നതും തുടര്‍ന്ന് 2.30 pm ന് കുറിച്ചി വലിയപള്ളിയില്‍പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതിയന്‍ കാതോലിക്ക ബാവയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സംസ്കാര ശ്രുശ്രുഷ നിര്‍വ്വഹിക്കുന്നതുമാണ്.
ഒരിക്കലും ഔട്ട് ആകാത്ത ഓർമകളുമായി ഞങ്ങളുടെ സ്വന്തം ഫിലിപ്പ് അച്ചൻ യാത്രയായി..
Geevarghese C R
2006 ൽ ഡിഗ്രി വിദ്യർത്ഥിയായി ഞാൻ ബസേലിയസ് കോളേജിൽ എത്തിയ വർഷം അച്ചനും പ്രിൻസിപ്പാൾ ആയി എത്തിയത്.. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനായി സംയുക്ത വിദ്യർത്ഥി സമരം തുടങ്ങും മുൻപേ ഒറ്റയ്ക്ക് ഒറ്റയ്ക്കുള്ള സമരം.. ആവേശം തുടങ്ങുന്ന സമയം.. ഒന്നാം വർഷം വിദ്യർത്ഥി ആയിരുനിട്ടും സീനിയർ കെ.എസ.യു ചേട്ടന്മാർ മുദ്രാവാക്യം വിളിക്കുനത് ഇടക്ക് എന്നെയും ഏല്പിച്ചു.. പ്രിൻസിപാളിനു എതിരെയാ പ്രധാനമായും വിളി… പെട്ടന്ന് അച്ചൻ മുൻപിൽ.. മുദ്രാവാക്യത്തിനു നേതൃത്വം നൽകിയവർ നിർത്തി.. മൌനം.. കാര്യം അറിയാതെ ഞാൻ വിളിക്കാൻ തുടങ്ങി.. അച്ചൻ മുൻപിൽ വനിട്ടും നിര്തിയില്ല..(തിരഞ്ഞെടുപ്പിനു അച്ചൻ പിന്തുണയ്ക്കുന്നു എന്ന് അറിഞ്ഞിട്ടും).. വീട്ടിലെയ്ക്കു വൈകിട്ട് വിളി കിട്ടി.. ഫയർ… അച്ചന്റെ അധ്യാപക ജീവിതതിൽ മുഖം നോക്കി ആദ്യം വിളിച്ചത് ഞാൻ ആയിരുന്നു എന്ന് അറിഞ്ഞപ്പോൾ അല്ല പിതാവിന്റെ സ്നേഹതോടെ ഉള്ള ഉപദേശത്തിനു മുൻപിൽ ഞാൻ ക്ഷമ പറഞ്ഞു.. കോളേജ് ജീവിതതിൽ ഒരേയൊരു ക്ഷമ..
പിന്നിട് പല അവസരങ്ങളിൽ പിതൃ സ്നേഹം അറിയാൻ സാധിച്ചു.. പുസ്തക പുഴുക്കളെക്കൾ അച്ഛനു സ്നേഹം ഞങ്ങളെയായിരുന്നു..
അച്ചൻ 2007 ൽ റിട്ടയർ ചെയും മുൻപേ കോളേജിൽ നടന്ന അധ്യാപക ക്രിക്കറ്റ് മത്സരത്തിനു ജോയ് സാർ നേതൃത്വത്തിൽ സംഘാടക സമിതിയിൽ മുൻനിരയിൽ ഞാനും.. അച്ചൻ അധ്യാപക ടീം ക്യാപ്റ്റൻ..
ഒര്ക്കുവാൻ എത്രയോ അനുഭവങ്ങൾ..
അവസാനം ഈ വര്ഷത്തെ ദുഖവെളിയഴ്ച കുഴിമറ്റം പള്ളിയിൽ അച്ഛനൊപ്പം.. ചൊറുക്ക വെള്ളം വായിൽ ഒഴിച്ച് തന്നപോഴും അച്ചൻ എലവരോടും അതിന്റെ ചരിത്രവും വിശ്വാസവും പറഞ്ഞു തന്നതും…
ഞങ്ങളുടെ സ്വന്തം ഫിലിപ്പചനു യാത്ര മംഗളങ്ങൾ..