ഫാ. ജേക്കബ് കുര്യന് ഇന്ന് യാത്രയയപ്പ് നല്‍കി.
Farewell Meeting to Fr. Dr. Jacob Kurian at Orthodox Seminary. M TV Photos
ഫാ. ഡോ. ജേക്കബ് കുര്യന്‍റെ സേവനം മാതൃകാപരം : പ. പിതാവ്
ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ എല്ലാം ചിട്ടയോടും ജാഗ്രതയോടും കൂടി പൂര്‍ത്തീകരിച്ച ഫാ. ഡോ. ജേക്കബ് കുര്യന്‍റെ സേവനങ്ങള്‍ മാതൃകാപരമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. കോട്ടയം വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലായിരുന്ന ഫാ. ഡോ. ജേക്കബ് കുര്യന്‍ അച്ചന്‍റെ യാത്രയയപ്പ് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ ബാവാ. അഭി. സഖറിയാസ് മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, ഫാ. ഡോ. ഒ. തോമസ്, ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. ഡോ. റ്റി. ജെ. ജോഷ്വാ, ഫാ. നൈനാന്‍ കെ. ജോര്‍ജ്ജ് തുടങ്ങിയവര്‍ സംസാരിച്ചു



