ഓ.സി.വൈ.എം. : അബ്ബാസിയാ മേഖലാ ‘കിങ്ങിണിക്കൂട്ടം’ ആരംഭിച്ചു

OCYM-KK'15-Abb-1 OCYM-KK'15-Abb-7

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള അബ്ബാസിയാ മേഖലാ കിങ്ങിണിക്കൂട്ടംമാതൃഭാഷാ പഠനകളരിക്ക്‌ തുടക്കം കുറിച്ചു. സെന്റ്‌ ജോർജ്ജ്‌ ചാപ്പലിൽ നടന്ന ചടങ്ങുകൾ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു തോമസ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം ചെയ്തു. 

ഇടവക സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്‌, ട്രഷറാർ ജോൺ പി. ജോസഫ്‌, സെക്രട്ടറി ജോജി ജോൺ, സഭാമാനേജിംഗ്‌ കമ്മിറ്റിയംഗം ഷാജി എബ്രഹാം, ഓ.സി.വൈ.എം. 10-​‍ാം വാർഷിക കൺവീനർ ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്‌ മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം കോർഡിനേറ്റർ എബ്രഹാം സി. അലക്സ്‌ ചൊല്ലിക്കൊടുത്തു. ഡോ. വൽസാ ജോർജ്ജ്‌ (റിട്ട. പ്രൊഫസർ പത്തനംതിട്ട കാതോലിക്കേറ്റ്‌ കോളേജ്‌) കുട്ടികൾക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുത്തു. യുവജനപ്രസ്ഥാനം സെക്രട്ടറി ദീപ്‌ ജോൺ സ്വാഗതവും, ലേ-വൈസ്‌ പ്രസിഡണ്ട്‌ ജെറി ജോൺ കോശി നന്ദിയും പ്രകാശിപ്പിച്ചു. ഏകദേശം 160-ഓളം കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട്‌ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 29-ന്‌ സമാപിക്കും. അന്നേദിവസം കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരിക്കും.