അബു ദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഈ വർഷത്തെ OVBS ന് തുടക്കമായി.. ജൂണ്‍ പതിനെട്ട് വൈകുന്നേരം അഞ്ചു മണിക്ക് കുട്ടികളുടെ റാലിയോടു കൂടി ആരംഭിച്ച OVBS, ഇടവക വികാരി റവ. ഫാ . M ,C.മത്തായി മാറാച്ചെരിൽ ഉദ്ഘാടനം ചെയ്തു . സഹ.വികാരി റവ. ഫാ. ഷാജൻ വർഗീസ് , കത്തീഡ്രൽ ട്രസ്റ്റി ശ്രീ . എ. ജെ. ജോയിക്കുട്ടി , സെക്രടറി ശ്രീ സ്റ്റീഫൻ മല്ലേൽ , സണ്ടേ സ്കൂൾ ഹെഡ് മാസ്റർ ശ്രീ ജോർജ് ഈപ്പെൻ മാനേജിംഗ് കമ്മറ്റി അംഗങ്ങൾ എന്നിവർ OVBS ക്രമീകരണങ്ങൾ നേതൃത്വം നല്കുകയും , റവ ഫാ മഹേഷ് തങ്കച്ചൻ ക്ലാസുകൾക്ക് നേതൃത്വം നല്കുകയും ചെയ്യുന്നു. ജൂണ്‍ ഇരുപത്തിയാറാം തിയതി കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള സമാപന സമ്മേളനത്തോട് കൂടി ഈ വർഷത്തെ OVBS സമാപിക്കും .
അബു ദാബിയിൽ OVBS ന് തുടക്കമായി

