സാൽമിയ മേഖലാ ‘കിങ്ങിണിക്കൂട്ട’ത്തിനു തുടക്കം കുറിച്ചു

KK-Inag-Salm-3

കുവൈറ്റ്‌ : സെന്റ്‌ ഗ്രീഗോറിയോസ്‌ ഓർത്തഡോക്സ്‌ മഹാഇടവകയിലെ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന കിങ്ങിണിക്കൂട്ടംമാതൃഭാഷാ പഠനക്ലാസു കളുടെ സാൽമിയ മേഖലാ ഉദ്ഘാടനം ജൂൺ 17 ബുധനാഴ്ച്ച വൈകിട്ട്‌ 7.00-ന്‌ മഹാഇടവക വികാരിയും യുവജനപ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാ. രാജു തോമസ്‌ ഭദ്രദീപം തെളിയിച്ച്‌ ഉത്ഘാടനം നിർവ്വഹിച്ചു. 

സാൽമിയ സെന്റ്‌ മേരീസ്‌ ചാപ്പലിൽ നടന്ന ചടങ്ങിൽ യുവജനപ്രസ്ഥാനം ലേ-വൈസ്‌ പ്രസിഡണ്ട്‌ ജെറി ജോൺ കോശി സ്വാഗതവും, കിങ്ങിണിക്കൂട്ടം കോർഡിനേറ്റർ എബ്രഹാം സി. അലക്സ്‌ നന്ദിയും പ്രകാശിപ്പിച്ചു. സഹവികാരി റവ. ഫാ. റെജി സി. വർഗ്ഗീസ്‌, സഭാ മാനേജിംഗ്‌ കമ്മിറ്റിയംഗം സാബു ടി. ജോർജ്ജ്‌, ഓ.സി.വൈ.എം. 10-​‍ാം വാർഷിക കൺവീനർ ഷൈജു കുര്യൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന്‌ മലയാള ഭാഷയുടെ പൈതൃകവും പാരമ്പര്യവും കാത്തുസൂക്ഷിക്കുമെന്ന പ്രതിജ്ഞ കിങ്ങിണിക്കൂട്ടം കൺവീനർ ജോമോൻ ജോൺ ചൊല്ലിക്കൊടുത്തു. ഫാ. രാജു തോമസ്‌ കുട്ടികൾക്ക്‌ ആദ്യാക്ഷരം കുറിച്ചുകൊടുത്തു.

വേനലവധിക്കാലം ഫലപ്രദമാക്കാവാൻ വേണ്ടി ഓർത്തഡോക്സ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ തുടർച്ചയായ നാലാമത്‌ വർഷമാണ്‌ കുട്ടികൾക്കായി മലയാളം ക്ലാസ്‌ സംഘടിപ്പിച്ചിരിക്കുന്നത്​‍്‌. ഏകദേശം 50-ഓളം കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട്‌ ക്രമീകരിച്ചിരിക്കുന്ന ക്ലാസുകൾ ജൂൺ 29-ന്‌ സമാപിക്കും.