ഭൂമിയും ഭാഷയും അമ്മയുമെല്ലാം ഒരേ അര്‍ത്ഥ വ്യാപ്തിയുള്ള വാക്കുകളാണെന്നും ഇവയുടെ സംരക്ഷണം എല്ലാവരുടെയും കടമ ആണെന്നും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ.
പ്രകൃതിയിലെ സന്തുലിതാവസ്ഥയിലെ മാറ്റങ്ങള്‍ മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ ഭീക്ഷണിയായി മാറുമെന്ന തിരിച്ചറിവുണ്ടാകണമെന്ന് അദ്ദേഹം ഒാര്‍മ്മിപ്പിച്ചു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കോട്ടയം മാര്‍ ബസേലിയോസ് പബ്ലിക് സ്കൂളില്‍ നടന്ന പരിസ്ഥിതി സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ. പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി സ്കൂള്‍ മുറ്റത്ത് പരിശുദ്ധ ബാവാ കുട്ടികളോടൊപ്പം വൃക്ഷതൈ നട്ടു. ബസേലിയോസ് പബ്ലിക് സ്കൂള്‍ സെക്രട്ടറി തോമസ് റ്റി. ജോണ്‍, സ്കൂള്‍ അഡ്മിനിസട്രേറ്റര്‍ പ്രൊഫ. സഖറിയ റ്റി. ഡാനിയേല്‍, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഏലിസബത്ത് റെജി എന്നിവര്‍ സംസാരിച്ചു.