Like: Article by Fr. Zachariah Ninan Chirthilattu

Fr_Zachariah_Ninan

Like: Article by Fr. Zachariah Ninan Chirthilattu (PDF File)

5G
ലൈക്ക്‌(Like)
നിങ്ങള്‍ ഇത്‌ എത്ര ലൈക്കാണ്‌ മാഷേ ദൈവത്തിന്‌ കൊടുക്കുന്നത്‌? ഓരോ പ്രാര്‍ത്ഥനാനേരത്തും എത്ര വിശേഷണങ്ങളാണ്‌ നല്‌കുക. പരിശുദ്ധനാണ്‌. ബലവാനാണ്‌. മരണമില്ലാത്തവനാണ്‌. അപ്രഞ്ചമയനാണ്‌. അവര്‍ണ്ണനീയനാണ്‌. പ്രവൃത്തികള്‍ വിസ്‌മനീയമാണ്‌. അവാച്യവും അഗോചരവുമാണ്‌. എണ്ണിയാലൊടുങ്ങില്ല. (പകുതിയോളം വാക്കുകളുടെ അര്‍ത്ഥം ഇപ്പോള്‍ ദൈവത്തിനു മാത്രമേ അറിയൂ എന്നാണ്‌ തോന്നുന്നത്‌.) ഇതൊരുതരം സുഖിപ്പിച്ച്‌ കാര്യം നേടുന്ന മാതിരിയുണ്ട്‌. ഏയ്‌, ദൈവവും കോഴ വാങ്ങുമോ? അത്‌ മാത്രമല്ല സന്ദേഹം. ഏത്‌ അപ്പനാണ്‌ മക്കള്‍ പട്ടിണികിടക്കുന്നതിലും കഷ്‌ടപ്പെടുന്നതിലും പ്രീതിപ്പെടുക? ഉപവാസങ്ങളും കുമ്പിട്ട്‌ നമസ്‌ക്കാരങ്ങളുമൊക്കെ ഒരുതരം ഫ്യൂഡലിസ്റ്റ്‌ കാലത്തെ വേ ഓഫ്‌ പ്ലീസിംഗ്‌ ഓര്‍ പണീഷിങ്ങ്‌ പോലെ തോന്നുന്നു! ഇത്തരം സുഖിപ്പിക്കലുകളുടെ ദീര്‍ഘപ്രാര്‍ത്ഥനകളോടും ബദ്ധപ്പാടുകളോടും യോജിക്കാനാവുന്നില്ല. Bcz God is loving, caring and He knows everthing, then y shld v? ലഭിച്ച ച്ചാച്ചലെ അവസാനത്തെ വരി ഒട്ടും മാറ്റം വരുത്താതെയാണ്‌ ചേര്‍ത്തിരിക്കുന്നത്‌. ന്യൂ ജനറേഷന്‍ ചോദ്യകര്‍ത്താവിനെ വിധിക്കാന്‍ വരട്ടെ? ഉറക്കെ ചിന്തിക്കേണ്ടതുണ്ടെന്ന തോന്നല്‍ കൊണ്ടാണ്‌ അല്‌പം പരുഷമായ ഭാഷയുണ്ടെങ്കിലും ചോദ്യം എഡിറ്റ്‌ ചെയ്യാഞ്ഞത്‌! പരിഭവിക്കരുത്‌!
അവനോട്‌ പറയാന്‍ കുറേ ഉത്തരങ്ങളുണ്ട്‌ കൈവശം. സ്രഷ്‌ടാവും സൃഷ്‌ടിയും തമ്മിലുള്ള സത്താപരമായ വ്യത്യാസം (ontological difference), ഇവയ്ക്കിടയിലുള്ള അപരിഹാര്യമായ വിടവ്‌ (diastema), സ്രഷ്‌ടാവിന്റെ അഗ്രാഹ്യത (incomprehensibility of God), എന്നിങ്ങനെ ദൈവശാസ്‌ത്രപരമായ ചിലതുണ്ട്‌. ദൈവമേ നീ പരിശുദ്ധനാകുന്നു എന്ന അഭിസംബോധനയിലൂടെ നമ്മുടെ പാപാവസ്ഥയുടെ തിരിച്ചറിവുകള്‍ സാധ്യമാകുന്നു എന്ന മല്‌പാനപ്പച്ചന്റെ ഉത്തരമുണ്ട്‌. പിതാവ്‌, പുത്രന്‍, പരിശുദ്ധാത്മാവ്‌ എന്ന നാമധേയങ്ങള്‍ പോലും മനുഷ്യന്റെ ദൈവാനുഭവത്തിന്റെ പദപ്രയോഗങ്ങള്‍ മാത്രമാണ്‌, മറിച്ച്‌, ദൈവസത്ത അതാണ്‌ എന്ന തീര്‍ത്തുപറയല്‍ അല്ല എന്നുള്ള കപ്പദോക്യന്‍ പാഠമുണ്ട്‌. നമ്മുടെ നേതി നേതി ലൈന്‍ തന്നെ. പ്രശ്‌നമതല്ല. ഇത്ര കടുപ്പത്തിലങ്ങോട്ട്‌ തുടര്‍ന്നാല്‍ അവന്‍ കേട്ടുനില്‌ക്കാന്‍ സാധ്യതയില്ല. പോരാത്തതിന്‌ നിങ്ങളുടെ പള്ളി പ്രസംഗത്തിന്റെ ലാംഗ്വേജ്‌ ഞങ്ങള്‍ക്ക്‌ മനസ്സിലാവില്ലെന്ന പരാതിയും കുറേ നാള്‍ മുമ്പേ തുടങ്ങിയതാണ്‌.
പുതിയ കാലത്തിന്റെ കോര്‍പറേറ്റ്‌ രീതി ശാസ്‌ത്രങ്ങള്‍ ആത്മീയ പരിസരങ്ങളിലും കലരുന്നതിന്റെ ഒരു ലക്ഷണമായിട്ടാണ്‌ ഈ ചോദ്യം അനുഭവപ്പെട്ടത്‌. അധികാരവര്‍ഗ്ഗപ്രീണനനയവും (സുഖപ്പിച്ച്‌ നിര്‍ത്തലെന്ന്‌ സാധാരണ മലയാളം) അതിനു സ്വീകരിക്കുന്ന അവിഹിത മാര്‍ഗ്ഗങ്ങളും ദൈവ–മനുഷ്യ ബന്ധത്തിലും ആകാമെന്ന അജ്ഞതയുടെ ഇരുട്ട്‌ പരക്കുന്നുണ്ട്‌. വെളിച്ചത്തില്‍ നിന്നുള്ള വീഴ്‌ച എക്കാലവും അഹന്തയുടെ പരിണിതിയാണ്‌. അഹന്തയുടെ വിളംബരവേളയായി നമ്മുടെ ആരാധനകള്‍ മാറുമ്പോള്‍ അവയുടെ സാരം മറക്കുന്നു. അങ്ങനെയവ ‘നിസ്സാര’സംഗതികളായിത്തീരുന്നു.
എന്താണ്‌ ആരാധനകളിലൂടെ സംഭവിക്കേണ്ടത്‌? സത്യത്തില്‍ ഓരോ പ്രാര്‍ത്ഥനകളും നമ്മെ കൂടുതല്‍ വിനീതരാക്കുകയാണ്‌ ചെയ്യേണ്ടത്‌. നീ ആകാശത്തിലേയ്ക്ക്‌ നോക്കുക. ഒരു കടല്‍ തീരത്തെത്തുക . താഴ്‌വാരത്ത്‌ നിന്നു പര്‍വ്വതങ്ങളെ കാണുക. ഇവിടെയല്ലാം നിന്റെ ഉള്ളില്‍ വിസ്‌മയമുണരുന്നു. ഒപ്പം ഒരവബോധവും. എത്ര ചെറുതാണ്‌ എന്നു തന്നെ. നിസ്സാരതയെയും പരിമിതികളെയും കുറിച്ച്‌ ഒരോര്‍മ്മപ്പെടുത്തലും ഉണ്ടാവുന്നു. ആകാശങ്ങളും ആകാശങ്ങള്‍ക്ക്‌ മീതെയുള്ള വെള്ളങ്ങളും ഭൂമിയും സമുദ്രവും ദ്വീപുകളും അവയില്‍ കുടിയിരിക്കുന്നവരെയും പര്‍വ്വതങ്ങളും സകല കുന്നുകളും ഫലവൃക്ഷങ്ങളും കാരകിലുകളും ഇങ്ങനെ സകലവും സൃഷ്‌ടിച്ചവന്റെ മുമ്പാകെ എത്തുമ്പോള്‍ എന്താണ്‌ സംഭവിക്കേണ്ടത്‌. സത്യത്തില്‍ ഓരോ തവണയും പ്രാര്‍ത്ഥനയ്ക്കെത്തുമ്പോള്‍ നാം അഡ്രസ്സ്‌ ചെയ്യുന്നത്‌ ശിളശിശഞ്ച്യയെ തന്നെയാണ്‌ സഖേ! നിശ്ചയമായും നമ്മുടെ ളശിശലേ ിമഞ്ചൌൃലനെക്കുറിച്ചുള്ള ഒരു ധാരണയാണ്‌ അവിടെ രൂപപ്പെടേണ്ടത്‌. അഹന്തയുടെ മരണം തുടങ്ങുന്ന നിമിഷം.
പരമ നത്തയായും പൂര്‍ണ്ണവിശുദ്ധിയായും നിറസ്‌നേഹമായും അളവറ്റ കരുണയായുമെല്ലാം നിരവധി അപദാനങ്ങള്‍കൊണ്ട്‌ ദൈവത്തെ പാടുന്നു. (നിന്റെ ഭാഷയില്‍ സുഖിപ്പിക്കല്‍.) വിശ്വാസിയെ സംബന്ധിച്ചിടത്തോളം പൂര്‍ണ്ണ ദൈവവും പൂര്‍ണ്ണ മനുഷ്യനുമായ ക്രിസ്‌തുവില്‍ വെളിപ്പെട്ട അനുഭവങ്ങളാണ്‌ പരമസത്യത്തിന്റെ വിശേഷണപദങ്ങളാവുക. ഇത്തരം പ്രാര്‍ത്ഥനകള്‍ നമ്മുടെ ജീവിതത്തിന്റെ അപൂര്‍ണ്ണതകളെ ഓര്‍മ്മപ്പെടുത്തുക മാത്രമല്ല, പിന്നെയോ മനുഷ്യപൂര്‍ണ്ണിമയിലേയ്ക്കുള്ള ഒരു ഭാവുകത്വപരിണാമസാധ്യതയുടെ ഏറ്റുപറച്ചില്‍ കൂടെയാണത്‌. അന്യായമായി വിധിക്കപ്പെട്ടിട്ടും ലെഹളറലളലിരല–നു മുതിരാതിരിക്കുക. ഒപ്പം നടന്നവരുടെ ചതിവുകളെ ദീര്‍ഘക്ഷമകൊണ്ട്‌ എതിരിടുക. അഹങ്കാരികളുടെ അവിവേകങ്ങളെ പ്രാര്‍ത്ഥനകൊണ്ട്‌ പ്രതിരോധിക്കുക. തികച്ചും വിപരീതമായ സാഹചര്യങ്ങളില്‍ ഇത്ര ക്രിയേറ്റീവ്‌ റെസ്‌പോണ്‍സ്‌ കാട്ടിത്തന്ന തമ്പുരാനെയാണ്‌ നാം ആരാധിക്കുക. എന്തിന്‌? ഇത്‌ കേവലം പുകഴ്‌ത്തലല്ല; പിന്നെയോ അവന്റെ ഗുണങ്ങളെ പ്രാക്‌ടീസ്‌ ചെയ്യാന്‍ വേണ്ടിത്തന്നെയാണ്‌! പ്രാര്‍ത്ഥനകള്‍ നമ്മിലുളവാകുന്ന ഗുണവര്‍ദ്ധനവിനെക്കുറിച്ച്‌ തന്നെയാണ്‌ പറഞ്ഞത്‌. അപ്പോള്‍ ദൈര്‍ഘ്യം കൂടിയാലും വലിയ തെറ്റില്ലെന്ന്‌ മനസ്സിലായില്ലേ! അവന്റ ദിവ്യഭാവങ്ങളെ വാഴ്‌ത്തിപ്പാടി നാം വീണ്ടും വീണ്ടും ലൈക്ക്‌ ചെയ്യുന്നത്‌ ശരിക്കും അവന്റെ ഹശസലിലച്ചച്ചലേയ്ക്ക്‌ വളരുന്നതിനാണ്‌ സഖേ! തിരുവെഴുത്തിന്റെ ഭാഷയില്‍ ‘ഞ്ചീ യല ഹശസല ഇവൃശച്ചഞ്ച ീൃ ഞ്ചീ യല ംശവേ ഇവൃശച്ചഞ്ച’എതൊക്കെ പറയാം. പിന്നെ മക്കളെ കഷ്‌ടപ്പെടുത്തുന്ന അപ്പനെക്കുറിച്ചുള്ള നിന്റെ മനോവിഷമം കേട്ടപ്പോള്‍ ശരിക്കും ദൈവപുത്രനായ മശിഹായുടെ കഷ്‌ടാനുഭവങ്ങളെ ധ്യാനിച്ച്‌ മൌനമായിരിക്കുന്നതാണ്‌ നന്നെന്നു കരുതി.
ഇനി പറയുന്നത്‌ പുറത്താരും കേള്‍ക്കേണ്ട. നിനക്ക്‌ മനസ്സിലാവാന്‍ നിന്റെ ലാംഗ്വേജില്‍ പറയുന്നു എന്നേയുള്ളൂ. ഉപമിക്കാനേ പറ്റില്ല. എന്നാലും ഗതികേട്‌ കൊണ്ടാണ്‌. നിനക്കും ചില സ്‌നേഹിതര്‍ക്കും സച്ചിന്‍ തെന്‍ഡുല്‍ക്കറോട്‌ (ഇതുപോലെ പലരോടും) വലിയ ആരാധനയാണല്ലോ. പല രീതിയിലാണ്‌ ഫാന്‍സ്‌ പ്രവര്‍ത്തനങ്ങള്‍. ചിലര്‍ അതേ നമ്പര്‍ ജഴ്സി വാങ്ങിയണിയും. ചിലര്‍ ബാറ്റില്‍ ങഞഎന്റെ സ്റ്റിക്കര്‍ പതിപ്പിക്കും. വളരെക്കുറച്ച്‌ പേര്‍ മാത്രം സച്ചിനെപ്പോലെ പ്രാക്‌ടീസ്‌ ചെയ്യും. ‘കരീയറോ, ടൂര്‍ണമെന്റോ, ഒരു മാച്ചോ അല്ല പിന്നെയോ നേരിടുന്ന ഓരോ പന്തിനെയുമാണ്‌ പ്രധാന ലക്ഷ്യമായി താന്‍ വച്ചത്‌’ എന്നാണ്‌ ആത്മകഥയില്‍ (ുഹമ്യശിഴ ശഞ്ച ാ്യ ംമ്യ) സച്ചിന്‍ പറയുക. ശരിക്കും ആയുസ്സിന്റെ ‘ഓരോ നിമിഷങ്ങളെയും’ ഗൌരവത്തിലെടുക്കുവാന്‍ നാമെന്നാണ്‌ പഠിച്ചു തുടങ്ങുക. മിക്കവാറുമൊക്കെ നമ്മുടേത്‌ വെറും വേഷം കെട്ടലാവുന്നു. ചിലനേരം വെറും ഷോ ഓഫുകളും. എത്ര കുറച്ചുപേരാണ്‌ നല്ല പ്രാക്‌ടീസിനുവേണ്ടി സമര്‍പ്പിക്കുക.
കാശമേശേീി ീള ഇവൃശച്ചഞ്ച അനുനിമിഷം ജീവിതത്തില്‍ സംഭവിക്കേണ്ട യാഥാര്‍ത്ഥ്യമാണ്‌. ആരാധനകള്‍ അതിലേയ്ക്കുള്ള വാതായനങ്ങളാണ്‌. തന്‍ സാമ്യം നാം പൂണ്ടിടുവാന്‍ നമ്മുടെ സാമ്യമവന്‍ പൂണ്ടു എന്ന്‌ പാടുന്നത്‌ മരിച്ചാലും മറക്കരുത്‌ സഖേ! എങ്കിലേ ശരീരത്തില്‍ വസിച്ചാലും ശരീരം വിട്ടാലും അവനെ പ്രസാദിപ്പിക്കുന്നതില്‍ നമുക്കും അഭിമാനമുണ്ടാകൂ!
ക്രിസ്‌ത്യാനികളെ തെരഞ്ഞ്‌ പിടിച്ച്‌ കൊല്ലുന്ന ഈ കാലത്ത്‌ ക്രിസ്‌തുവിനെ അനുകരിക്കുന്നവര്‍ എന്ന നിലയില്‍ ഒരു മതപീഢനം ഏല്‌ക്കേണ്ടിവരുമെന്ന ഭയമൊന്നും നമുക്ക്‌ വേണ്ട സുഹൃത്തേ! കാരണം ഇത്രയും പെരുന്നാളുകളും കണ്‍വന്‍ഷനുകളും നടത്തിയിട്ടും ഒരു മൈക്ക്‌ ഓപ്പറേറ്റര്‍പോലും മൈക്ക്‌ സെറ്റും ലൈറ്റും (വള്ളവും വലയും എന്ന ബൈബിള്‍ ഭാഷ) ഉപേക്ഷിച്ച്‌ നമ്മുടെ പിന്നാലെ പോന്നിട്ടില്ലല്ലോ!