നിരണം: വടക്കന്‍ പറവൂര്‍ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന മാര്‍ ഗ്രീഗോറിയോസ് അബ്‌ദല്‍ ജലീല്‍ ബാവായുടെ ഓര്‍മ്മപ്പെരുന്നാള്‍ നിരണം ഇലഞ്ഞിക്കല്‍ ചാപ്പലില്‍ ഏപ്രില്‍ 28 – 29 തീയതികളില്‍ ആഘോഷപൂര്‍വം കൊണ്ടാടി.
29 –ന് പ. ബസേലിയോസ് മാര്‍ത്തോമ്മാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പ്രഥാന കാര്‍മ്മികത്വത്തില്‍ വി. മൂന്നിത്തേല്‍ കുര്‍ബാനയും തുടര്‍ന്ന് പ്രദക്ഷിണം ആശീര്‍വാദം എന്നിവയും നടന്നു. തോമസ് മാര്‍ അത്താനാസ്യോസ് സീനിയര്‍ മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ എന്നിവര്‍ വി. കുര്‍ബാനയില്‍ പങ്കെടുത്തു.
വി. കുര്‍ബാനയെത്തുടര്‍ന്ന ആരംഭിച്ച വെച്ചൂട്ട് വൈകിട്ട് നാലുമണി വരെ നീണ്ടു. 7,000–ല്‍ അധികംപേര്‍ വെച്ചുട്ടില്‍ പങ്കെടുത്തു. ഡോ. എം. കുര്യന്‍ തോമസ് രചിച്ച അഞ്ചാം പാത്രിയര്‍ക്കീസ് മാര്‍ ഗ്രീഗോറിയോസ് അബ്‌ദല്‍ ജലീദ് എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം പ. കാതോലിക്കാ ബാവാ നിര്‍വഹിച്ചു.
1665–ല്‍ കേരളത്തിലെത്തി ഒന്നാം മാര്‍ത്തോമ്മാ മെത്രാന്റെ മേല്‌പട്ടസ്ഥാനം ക്രമീകരിച്ച യെറുശലേമിലെ സുറിയാനി പാത്രിയര്‍ക്കീസാണ് മാര്‍ ഗ്രീഗോറിയോസ് അബ്‌ദല്‍ ജലീല്‍.