പഴയസെമിനാരി ദ്വിശതാബ്ദി സ്മാരക പോസ്റല്‍ സ്റാംപ് ഇന്ന് രാഷ്ട്രപതി പ്രകാശനം ചെയ്യും

orthodox_seminary_bi_centenary_logo

തിരുവിതാംകൂറിലെ ആദ്യ ഉന്നതവിദ്യാഭ്യാസ കേന്ദ്രവും, ഇന്ത്യയിലെ പുരാത ക്രൈസ്തവ വൈദിക വിദ്യാഭ്യാസ പഠിത്തവീടും ആയ കോട്ടയം ഓര്‍ത്തഡോക്സ് തിയോളജിക്കല്‍ സെമിനാരിയെന്ന “പഴയസെമിനാരി”യുടെ ഇരുനൂറാം വര്‍ഷാചരണത്തിന്റെ ഭാഗമായി ഇന്ത്യന്‍ തപാല്‍ വകുപ്പ് തയ്യാറാക്കിയ സ്റാംപിന്റെ പ്രകാശം, ഇന്ന് രാഷ്ട്രപതി ശ്രീ. പ്രണബ് മുഖര്‍ജി രാഷ്ട്രപതിഭവില്‍ നിര്‍വ്വഹിക്കും.

കേന്ദ്ര കമ്മ്യൂണിക്കേഷന്‍ മന്ത്രി ശ്രീ. രവിശങ്കര്‍ പ്രസാദും മറ്റു പ്രമുഖരും സംബന്ധിക്കുന്ന ചടങ്ങില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൌലൂസ് ദ്വിതീയന്‍ കാതോലിക്കാബാവായുടെ നേതൃത്വത്തില്‍ ഉന്നതതല സംഘം പങ്കെടുക്കും.

ഓര്‍ത്തഡോക്സ് സഭാ സീനിയര്‍ മെത്രാപ്പോലീത്ത അഭി. തോമസ് മാര്‍ അത്താാസ്യോസ്, പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറിയും സെമിനാരി ഗവേണിംഗ് ബോര്‍ഡ് വൈസ് പ്രസിഡന്റുമായ അഫി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ്, പ്രിന്‍സിപ്പാള്‍ ഫാ. ഡോ. ജേക്കബ് കുര്യന്‍, നിയുക്ത പ്രിന്‍സിപ്പാള്‍ റവ. ഡോ. ഒ. തോമസ്, മുന്‍ പ്രിന്‍സിപ്പാള്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, വൈദിക ട്രസ്റി ജോണ്‍സ് ഏബ്രഹാം കോനാട്ട്, അത്മായ ട്രസ്റി ശ്രീ. എം. ജി. ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക സംഘം സെക്രട്ടറി ഫാ. സജി അമയില്‍, പഴയസെമിനാരി മാജേര്‍ ഫാ. എം. സി. കുര്യാക്കോസ്, ശ്രീ. കൊടിക്കുന്നില്‍ സുരേഷ് എം. പി, പരിശുദ്ധ കാതോലിക്കാബാവയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഫാ. തോമസ് പി. സഖറിയാ, ഡീ. സന്തോഷ് ബാബു, സെമിനാരി പി. ആര്‍. ഒ ഫാ. കെ. എം. സഖറിയാ, നിതിന്‍ എ. ചെറിയാന്‍ ഇടവങ്കാട് തുടങ്ങിയവര്‍ രാഷ്ട്രപതിഭവില്‍ നടക്കുന്ന സ്റാംപ് പ്രകാശനം ചടങ്ങില്‍ പങ്കെടുക്കും.