ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾ

 

ദുബായ്:  ദുബായ് സെന്റ്‌ തോമസ്‌ കത്തീഡ്രലിൽ കഷ്ടാനുഭവ  വാര ശുശ്രൂഷകൾക്ക് ഒരുക്കങ്ങൾ പൂർത്തിയായി.
മാർച്ച്‌ 28 ശനി  വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഊശാന ശുശ്രൂഷകൾ നടക്കും. ഊശാന ശുശ്രൂഷകൾക്ക് നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലിത്ത നേതൃത്വം  നൽകും.
ഏപ്രിൽ 1 ബുധൻ വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, പെസഹ ശുശ്രൂഷകൾ  വിശുദ്ധ കുർബ്ബാന. ശുശ്രൂഷകൾക്ക് ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്  മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം  വഹിക്കും.
ഏപ്രിൽ 2 വ്യാഴം വൈകിട്ട് 7-ന് സന്ധ്യാ നമസ്കാരം, തുടർന്ന് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്  മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിൽ കാൽ കഴുകൽ ശുശ്രൂഷ.
ഏപ്രിൽ 3 വെള്ളി രാവിലെ 7.30 മുതൽ വൈകിട്ട് 4 വരെ ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾ നടക്കും. ദുഃഖ വെള്ളി നമസ്കാരം, ധ്യാനം, കബറടക്ക ശുശ്രൂഷകൾക്ക് ശേഷം കഞ്ഞി നേർച്ച നടക്കും. ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകൾക്ക് ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ്  മെത്രാപ്പോലിത്ത മുഖ്യ കാർമ്മികത്വം വഹിക്കും.
ഏപ്രിൽ 4 ശനി രാവിലെ 9-ന് ദുഃഖ ശനിയാശ്ചയുടെ വിശുദ്ധ കുർബ്ബാന.
വൈകിട്ട് 6.30-ന് സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബ്ബാന, ഈസ്റ്റർ ശുശ്രൂഷകൾ.
മാർച്ച്‌ 29 ഞായർ, 30 തിങ്കൾ, 31 ചൊവ്വാ ദിവസങ്ങളിൽ വൈകിട്ട് 7.30-ന് സന്ധ്യാ നമസ്കാരം തുടർന്ന് ധ്യാന പ്രസംഗം ഉണ്ടാകും.
കഷ്ടാനുഭവ  വാര ശുശ്രൂഷകളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി വികാരി ഫാ. ഷാജി മാത്യൂസ്‌, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ്‌ ജൊസഫ് എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 എന്ന നമ്പരിൽ ബന്ദപ്പെടുക….