ദുബായ്: ദുബായ് സെന്റ് തോമസ് കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷം നാളെ (വെള്ളി, 27/03/2015) നടക്കും. രാവിലെ 7:15 -ന് പതാക ഉയർത്തും. തുടർന്ന് പ്രഭാത നമസ്കാരം,ചെന്നൈ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ദിയസ്കോറോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, കാതോലിക്കാ ദിന പ്രതിജ്ഞ, കാതോലിക്കാ മംഗള ഗാനം.
വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. ലാനി ചാക്കോ, ഇടവക ട്രസ്റ്റീ എം.എം . കുറിയാക്കോസ്, സെക്രട്ടറി തോമസ് ജൊസഫ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക് 04-337 11 22 എന്ന നമ്പരിൽ ബന്ദപ്പെടുക…..
Recent Comments