ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിച്ചു

DSC02054DSC02056osdl

DSC02060

കോട്ടയം ദ്വിശതാബ്ദി ആഘോഷിക്കുന്ന ഓര്‍ത്തഡോക്സ് സെമിനാരിയില്‍ ആരംഭിച്ച ഡിജിറ്റല്‍ ലൈബ്രറിയുടെ ഉദ്ഘാചനത്തോട് അനുബന്ധിച്ച് ഈ പ്രൊജക്ടിന്‍റെ പ്രധാന ശില്പികളായ ഫാ. സി. സി. ചെറിയാനെയും ഡീക്കന്‍ ഈയോബിനെയും ജോയ്സ് തോട്ടയ്ക്കാടിനെയും ആദരിക്കുകയും പ്രശസ്തിപത്രം നല്‍കുകയും ചെയ്തു.

വൈദികസെമിനാരി ലൈബ്രറിയോടനുബന്ധിച്ച് 1992-ല്‍ ആരംഭിച്ച മൈക്രോഫിലിം ലൈബ്രറിയുടെ ശില്പികളാണ് ഫാ. സി. സി. ചെറിയാനും ജോയ്സ് തോട്ടയ്ക്കാടും. മൈക്രോഫിലിം ചെയ്ത രേഖകളിലെയും ഗ്രന്ഥങ്ങളിലെയും പ്രധാനപ്പെട്ടവ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറ്റുന്നതിന് ഫാ. സി. സി. ചെറിയാന്‍ നേതൃത്വം നല്‍കി. അവ ക്രമീകരിക്കുന്നതിനും ഡിജിറ്റല്‍ രൂപത്തിലുള്ളവയും അല്ലാത്തവയുമായ നൂറു കണക്കിന് പുരാതന ഗ്രന്ഥങ്ങളും രേഖകളും സമാഹരിക്കുന്നതിനും ഡീക്കന്‍ ഈയോബ് (ബഥനി ആശ്രമം) നേതൃത്വം വഹിച്ചു.

കേരളത്തിലെ പുരാതന ഗ്രന്ഥപ്പുരകളില്‍ ദിവസങ്ങളോളം താമസിച്ച് രേഖകള്‍ സമാഹരിച്ച് 1992-1993 കാലത്ത് മൈക്രോഫിലിം ലൈബ്രറിയുടെ രൂപീകരണത്തിനു നേതൃത്വം നല്‍കിയതിനും നിരവധി പുരാതന ഗ്രന്ഥങ്ങളും കടവില്‍ പൗലോസ് മാര്‍ അത്താനാസ്യോസിന്‍റെ സ്ഥാത്തിക്കോനും പ. പരുമല തിരുമേനിയുടെ കല്പനബുക്കും സെമിനാരി ആര്‍ക്കൈവ്സിനു സമാഹരിച്ചു നല്‍കിയതിനും നൂറു കണക്കിന് ഇ ബുക്കുകള്‍ ഡിജിറ്റല്‍ ലൈബ്രറിക്കു നല്‍കിയതിനുമാണ് ജോയ്സ് തോട്ടയ്ക്കാടിനെ ആദരിച്ചത്.