നിയമപഠനം പൂർത്തിയാകുംമുൻപ് സർക്കാരിനെ തോൽപിച്ച് ശ്രേയ

സമൂഹമാധ്യമങ്ങളെ സംബന്ധിച്ച ഐടി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീം കോടി വിധി വന്നത് ശ്രേയ സിംഗാൾ നൽകിയ ഹർജിയെത്തുടർന്ന്

sreya

Supreme Court Verdict of SHREYA SINGHAL VERSUS UNION OF INDIA

നിയമവിദ്യാർഥിയായിരിക്കെ കേസ് ഫയൽ ചെയ്തു വിജയം നേടിയിരിക്കുകയാണു ശ്രേയ സിംഗാൾ. സമൂഹമാധ്യമങ്ങളെ സംബന്ധിച്ച എടെി നിയമത്തിലെ 66 എ വകുപ്പ് റദ്ദാക്കിയ സുപ്രീം കോടി വിധി വന്നത് ശ്രേയ സിംഗാൾ നൽകിയ ഹർജിയെത്തുടർന്നാണ്. ‘കേന്ദ്രസർക്കാരിനെതിരെ ശ്രേയ സിംഗാൾ എന്ന ഈ കേസ് രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായമാവുകയാണ്. ഡൽഹി സർവകലാശാലയിൽ രണ്ടാംവർഷ നിയമവിദ്യാർഥിയായ ഇരുപത്തിനാലുകാരിയായ ശ്രേയ ഇനി നിയമപുസ്തകങ്ങളിലും സ്ഥാനംപിടിക്കും — സുപ്രധാനമായ ഒരു വിധി വരാൻ കാരണക്കാരി എന്ന നിലയിൽ.

ശിവസേനാ തലവൻ ബാൽ താക്കറെയുടെ നിര്യാണത്തെത്തുടർന്നുള്ള ഹർത്താലിൽ മുംബൈയിലെ ജനങ്ങൾക്കുണ്ടായ ബുദ്ധിമുട്ടിനെക്കുറിച്ചു ഫെയ്സ്ബുക്കിൽ കുറിപ്പെഴുതിയ ഷഹീൻ ദാദ എന്ന പെൺകുട്ടിയും അതു ലൈക് ചെയ്ത കോട്ടയം കുമരകം സ്വദേശി റിനു ശ്രീനിവാസനും അറസ്റ്റിലായപ്പോഴാണു ശ്രേയ കേസ് കൊടുത്തത്. ശ്രേയയുടെ അമ്മ മനാലി സിംഗാൾ ഡൽഹിയിൽ സുപ്രീം കോടതി അഭിഭാഷകയാണ്. മകളുടെ കേസിന് അവർ എല്ലാ പിന്തുണയും നൽകി.

ഹർത്താലിനെ എതിർക്കുന്നത് എങ്ങനെയാണു കുറ്റകരമാവുക എന്നു ശ്രേയ ചോദിക്കുന്നു. ഈ നിയമം പൊലീസിന് അമിതമായ അധികാരം നൽകുന്നതാണ്. അഭിപ്രായപ്രകടനത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാവുന്ന അധികാരമാണിതെന്നും ശ്രേയ ചൂണ്ടിക്കാട്ടുന്നു.

ഐ.ടി. നിയമത്തിലെ ’66 എ’ വകുപ്പ‍് സുപ്രീംകോടതി റദ്ദാക്കി

സമൂഹമാധ്യമങ്ങളിലെ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിച്ച് സുപ്രീംകോടതിയുടെ സുപ്രധാന വിധി. ഐ.ടി.നിയമത്തിലെ 66 എ, കേരള പൊലീസ് ആക്ടിലെ 118ഡി വകുപ്പുകള്‍ കോടതി റദ്ദാക്കി. ഇവ അഭിപ്രായസ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് വിധി. സമൂഹമാധ്യമങ്ങളിലൂടെയും വെബ്സൈറ്റ് വഴിയും അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യുന്നതിനുളള വ്യവ്സ്ഥയായിരുന്നു 66എ വകുപ്പ്. സംസാരത്തിലൂടെയോ സന്ദേശത്തിലൂടെയോ ശല്യപ്പെടുത്തുന്നതിന് തടയാനായിരുന്നു കേരള പൊലീസ് ആക്ടിലെ 118ഡി വകുപ്പ്. ഭരണഘടന നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുളള അവകാശം ഹനിക്കുന്നതാണ് രണ്ടുവകുപ്പുകളുമെന്ന് കോടതി നിരീക്ഷിച്ചു . 66 എ വകുപ്പ് ദുരുപയോഗം ചെയ്യില്ലെന്നും ഇത് തുടരാന്‍ അനുവദിക്കണമെന്നുമുളള കേന്ദ്ര സര്‍ക്കാര്‍ വാദം കോടതി തളളി.

ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയ്ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത കേസിലാണ് കോടതി വിധി.