കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു

catholicate_day_kuwait

കുവൈറ്റ് സെന്റ്‌ സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോൿസ്‌ ഇടവകയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ കാതോലിക്ക ദിനം സമുചിതമായി ആഘോഷിച്ചു.
ലോകത്തിന്‍റെ ഏത് കോണില്‍ പോയാലും മലങ്കരയുടെ മക്കള്‍ സഭയോടുള്ള കൂറ് മറക്കില്ല എന്നതിന്‍റെ മകുടോദാഹരണമായിരുന്നു ഈ വര്ഷം നടന്ന കാതോലിക്ക ദിനാചരണം. ഈ വര്‍ഷത്തെ കാതോലിക്ക ദിനം വിശുദ്ധ വലിയ നോമ്പിലെ 36 മത് ഞായറാഴ്ചയായ മാര്‍ച്ച് 22ന് ആണെങ്കിലും, കുവൈറ്റ് യിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മാര്‍ച്ച്‌ ഇരുപതാം തിയതി വെള്ളിയാഴ്ച സഭാദിനം സമുചിതമായി ആചരിക്കുകയുണ്ടായി.. വന്ദ്യ ജോസഫ് ശമുവേല്‍ കറുകയില്‍ കോര്‍ എപിസ്‌കോപ്പ പതാക ഉയര്‍ത്തി സഭയ്ക്ക് വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും കാതോലിക്കദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും കാതോലിക്കദിന സന്ദേശം ഇടവക ജനങ്ങളോട് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് കാതോലിക്ക മംഗള ഗാനത്തോട് കൂടി ചടങ്ങുകള്‍ പര്യവസാനിച്ചു.