ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍ പള്ളിയില്‍ ഓര്‍മ്മപ്പെരുന്നാള്‍

arthattu_orma

കുന്നംകുളം: ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പുത്തന്‍ പള്ളിയില്‍ സ്ലൂബ മാര്‍ ഒസ്താത്തിയോസ് ബാവായുടെയും പൗലോസ് മാര്‍ സേവേറിയോസിന്റെയും ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷിച്ചു. നഗരത്തിലെയും വിവിധ സ്ഥലങ്ങളിലെയും പള്ളികളില്‍ നിന്നുള്ള വിശ്വാസികള്‍ രാവിലെ എട്ടിന് വൈശ്ശേരി മാര്‍ ഗ്രിഗോറിയോസ് പള്ളിയില്‍നിന്ന് തീര്‍ത്ഥാടന ഘോഷയാത്രയായി പുറപ്പെട്ടു. പഴയപള്ളി, നടുപ്പന്തി, തെക്കേ അങ്ങാടി, മെയിന്‍ റോഡ് പള്ളി വഴി തീര്‍ത്ഥയാത്രകള്‍ പുത്തന്‍ പള്ളിയിലെത്തി. അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പോസ് മെത്രാപ്പോലീത്ത കാതോലിക്കദിന പതാക ഉയര്‍ത്തി. തുടര്‍ന്ന് വി. കുര്‍ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും പ്രദക്ഷിണവും നേര്‍ച്ച വിളമ്പും ഉണ്ടായി. എസ്.എസ്.എല്‍.സി.ക്ക് ഉന്നത വിജയം നേടിയവര്‍ക്ക് ഫാ. മാത്യു ചെറുവത്തൂരിന്റെ സ്മരണാര്‍ത്ഥമുള്ള എന്‍ഡോവ്‌മെന്റ് നല്‍കി. മുന്‍ ട്രസ്റ്റി സി.വി. പാപ്പച്ചന്റെ സ്മരണയ്ക്കായുള്ള എന്‍ഡോവ്‌മെന്റും സമ്മാനിച്ചു. വികാരി ഫാ. സൈമണ്‍ വര്‍ഗ്ഗീസ്, ട്രസ്റ്റി ലീബ്‌നി മാത്യു, സെക്രട്ടറി കെ.ഐ. ജോണി എന്നിവര്‍ പെരുന്നാളിന് നേതൃത്വം നല്‍കി. Photos