വചനാമൃതം: പ്രാർത്ഥന by ഫാ. ബിജു  പി  തോമസ്‌ 

fr_biju

നാം  പ്രാർത്ഥനയെ  വളരെ ഏറെ  തെറ്റിദ്ധരിചിരിക്കുന്നു. നിത്യത തേടിയുള്ള  ആത്മീയ  യാത്രയിലെ  സുപ്രധാന  ഘടകമാണ്  പ്രാർത്ഥന.  പോരാളിയുടെ  ആവനാഴിയിലെ  അസ്ത്രം കണക്കെ  പ്രധാനം. ശൂന്യമായ  അവനാ ഴികൊണ്ട് പടയാളിക്കു  പോരാളിയാകാൻ  കഴിയില്ല. ഒരിക്കൽ  ഒരു ശിഷ്യൻ ഗുരുവിനോട്  ചോദിച്ചു; ‘ എന്റെ  ജീവിതം സന്തോഷകരമാക്കുവാൻ  എനിക്കെന്തുണ്ട്’ . ഗുരു  പറഞ്ഞു; ‘നിൻറെ  ജീവിതം  സുന്ദരമാകുവാൻ  നിന്നിൽ മൂന്നു  കാര്യങ്ങൾ  ഉണ്ട്; സ്നേഹം,   പ്രാർത്ഥന , ക്ഷമ, അത് നിന്നോടൊപ്പം  ഇപ്പോഴുമുണ്ട്. ‘
യേശുക്രിസ്തുവിൻറെ ജീവിതത്തിൽ  പ്രാർത്ഥന ഉണ്ടായിരുന്നു  എന്ന്  ഒഴുക്കനെ പറഞ്ഞു പോയാൽ എങ്ങനെയാണ്  ശരിയാകുക. ക്രിസ്തു  നിരന്തരം  പ്രാർത്ഥനയിൽ  ആയിരുന്നു. ദ്വീർഘ  നേരം  ക്രിസ്തു പ്രാർത്ഥനയിൽ  മുഴുകിയിരുന്നു. ഒരിക്കൽ  അത് നാൽപതു  നാളുകൾ നീണ്ടു നിന്നതായി  സുവിശേഷകൻ രേഖപ്പെടുത്തിയിരിക്കുന്നു. ക്രിസ്തുവിന്റെ  അഴകും  ആകർഷണവും അതായിരുന്നു. ക്രിസ്തുവിന്റെ  പ്രാർത്ഥനാ ജീവിതത്തിൽ  ആകൃഷ്ടരായ  ശിഷ്യന്മാർ  ഒരിക്കൽ  തങ്ങളെയും  പ്രാർത്ഥിക്കുവാൻ  പഠി പ്പിക്കണമേ  എന്നപേക്ഷിക്കുന്നു. അവർ  പ്രാർത്ഥിക്കാഞ്ഞിട്ടല്ല . ക്രിസ്തുവിനെ പോലെ  പ്രാർത്ഥിക്കുവാനാണ്.
ക്രിസ്തുവിന്റെ  പ്രാർത്ഥന ചിലർക്ക് കല്ലുകടിയായി  തോന്നാം. സാധാരനക്കാർക്കല്ല, അൽപം ചിന്തിക്കുന്നു  എന്ന്  തോന്നുന്നവർക്ക് എല്ലാം തോന്നാം.. അവിശ്വസനീയമായും  തോന്നാം.  കാരണം, പ്രാർത്ഥി ക്കുന്നത്  സൃഷ്ടിയും  പ്രാർത്ഥന   കേൾക്കേണ്ടത് ദൈവവും  അല്ലേ എന്നതാണ്  ന്യായം. ക്രിസ്തു  ദൈവം  ആയിരുന്നെങ്കിൽ  എങ്കിൽ  എന്തിന്നു  പ്രാർത്ഥിക്കണം.  അപ്പോൾ  ക്രിസ്തു ദൈവമല്ലേ.. നിങ്ങൾക്കും ഇപ്പോൾ സന്ദേഹം  തോന്നുന്നു അല്ലെ..  ആർക്കും തോന്നാവുന്ന  സന്ദേഹം . പരമഹംസൻ അന്ത്യനാളുകളിൽ തൊണ്ടയിൽ ക്യാൻസർ ബാധിച്ചു വേദനയിൽ പ്രയാസപ്പെടുന്നു, കണ്ടുനിന്ന  ആളുകളിൽ ചിലർ ചോദിച്ചു  ഒരുപാട് പൂജ നടത്തുകയും അനേകർക്ക്‌  സൌഖ്യം നല്കുകയും  ചെയ്തില്ലിയോ . അങ്ങേക്ക്  അങ്ങ്  സ്വയം സൌഖ്യം  നൽകണം. അദ്ദേഹം  പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു; ഞാനും ദൈവവും ഒന്നായി കഴിഞ്ഞിരിക്കുന്നു. ഞാനാരോട്    പ്രാർത്ഥിക്കും, ആരെ  സൌഖ്യമാക്കും. ഞങ്ങൾ  ഒന്നായി കഴിഞ്ഞിരിക്കുന്നു. ശരിയായ ധാരണ കിട്ടി കഴിയുമ്പോൾ  സംശയം  മാറും.
വിശ്വാസവും  ഭക്തിയും  ബുദ്ധിക്കും  യുക്തിക്കും  മീതെയാണ് സഹോദരങ്ങളെ. പ്രാർത്ഥനയെക്കുറിച്ച്  കുറെ കൂടി  ധ്യാനിച്ചാൽ  സംശയം മാറും. പ്രാർത്ഥന എന്നാൽ സംഭാഷണവും  ആശയവിനിമയവും ആണ്.  പൗലോസ്‌ മാർ ഗ്രീഗോറിയോസ് പിതാവ്  പ്രാർത്ഥനയെ  നിർവചിച്ചിരിക്കുന്നത്  അങ്ങനെയാണ്;  Prayer is communion and  communication  with God. സത്യമായ  സംഭാഷണം വാചികം അല്ല. പരസ്പരം അറിയുന്നതും  മനസ്സ്  തുറന്നു കാട്ടുന്നതുമാണ്. മനസ്സ് തുറന്നു കാട്ടത്തതുകൊണ്ടാണ്  നിയമ സഭയിലെയും പള്ളിയിലെയും  വാചക മേളകൾ ആർക്കും മനസ്സിലാകാതെ പോകുന്നത്.മനസ്സ്  തുറക്കാത്ത സംഭാഷണങ്ങൾ വിരസങ്ങലാണ്.കുടുംബങ്ങളിലും സംസാരങ്ങൾ ‘മുഷിപ്പൻ ‘ ആകുന്നതിനു കാരണം ഇനിയും പറയേണ്ടതില്ലല്ലോ. ഏറ്റവും  അനുകരണനീയമായ  സ്നേഹ കൂട്ടായ്മ  വി ത്രിത്വത്തിന്റെതാണ്. കൂട്ടായ്മയുടെ നിലനിൽപ്പ്‌  തന്നെ  പരസ്പരമുള്ള തുറന്ന  സംഭാഷണ ങ്ങളിലാണ്.    അടുത്തിരുന്നു  അടുത്തിരുന്ന് ഒന്നായി തീരുക. അവിടെ  വലിയ ഒച്ചപ്പാടുകളില്ല. ക്രിസ്തു  അതനുഭവിച്ചിരുന്നു.