ഓര്‍ത്തഡോക്‌സ് സഭ കാതോലിക്കാദിനം ആഘോഷിച്ചു

Catholicate-Day-2015_1

കുന്നംകുളം: ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ കാതോലിക്കാദിനം ആഘോഷിച്ചു. മാര്‍ത്തോമ്മാ ശ്ലൂഹായുടെ മധ്യസ്ഥതയില്‍ ആരൂഢമായ സഭയ്ക്ക് കാതോലിക്കാദിന പ്രതിജ്ഞ വിശ്വാസികള്‍ ഏറ്റുചൊല്ലി. ഓര്‍ത്തഡോക്‌സ് പള്ളികളില്‍ കുര്‍ബ്ബാനാനന്തരം കാതോലിക്കാദിന പതാക ഉയര്‍ത്തി.

സഭയ്‌ക്ക്വേണ്ടി ആര്‍ത്താറ്റ് സെന്റ് മേരീസ് പുത്തന്‍പള്ളിയില്‍ അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലീത്ത പതാക ഉയര്‍ത്തി. ഭദ്രാസനത്തിന്റെ പതാക റാലികള്‍ മേലേപാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കേന്ദ്രീകരിച്ച് ഒന്നായി ആര്‍ത്താറ്റ് ബിഷപ്പ് ഹൗസിലേക്ക് നീങ്ങി.
പഴഞ്ഞി സെന്റ് മേരീസ് പള്ളി വികാരി ഫാ. സൈമണ്‍ വാഴപ്പിള്ളി റാലി ഫ്ലഗ്ഓഫ് ചെയ്തു. സഭ വൈദിക സെക്രട്ടറി ഫാ. പത്രോസ് ജി. പുലിക്കോട്ടില്‍, ഫാ. സഖറിയ കൊള്ളന്നൂര്‍, ഫാ. ജോസഫ് ചെറുവത്തൂര്‍, പഴഞ്ഞി മാര്‍ ഡയനീഷ്യസ് കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. അലക്‌സാണ്ടര്‍ വി. ജോര്‍ജ് തുടങ്ങിയവര്‍ റാലിക്ക് നേതൃത്വം നല്‍കി.
വാഹനങ്ങളില്‍ കാതോലിക്കാദിന പതാകയുമായി നൂറുകണക്കിന് വിശ്വാസികളാണ് നഗരം ചുറ്റി അരമനഹൗസിലെത്തിയത്.

https://www.facebook.com/photo.php?fbid=381441115390356&set=pcb.381450445389423&type=1&theater

കുന്നംകുളം പാറയിൽ സെന്റ്‌ ജോർജ് പള്ളി യിൽ രാവിലെ വി.കുർബാനയെ തുടർന്ന് ഫാ .ഡോ.സണ്ണി ചാക്കോ സഭാദിന സന്ദേശം നൽകുകയും പതാക ഉയർത്തുകയും ചെയ്തു .വിശ്വാസികൾ കാതോലിക്ക പതാകയുമേന്തി പട്ടണം ചുറ്റി കതോലിക്കദിനറാലി നടത്തി. മധുരപലഹാര വിതരണവും ഉണ്ടായി .മർത്തമറിയം സമാജം അംഗങ്ങൾ കരുണാലയം സന്ദർശിക്കുകയും യുവജന സമാജം അംഗങ്ങൾ വാഹന റാലി നടത്തുകയും ചെയ്തു

https://www.facebook.com/parayilpalli/media_set?set=a.645231842276786.1073741879.100003699277174&type=1&pnref=story