അബുദാബി സെന്റ്‌ ജോർജ് ഒർത്തഡോക്സ് കത്തീഡ്രലിൽ കാതോലിക്കാദിനം ആചരിച്ചു

 

വിശുദ്ധ അമ്പത് നോമ്പിലെ മുപ്പത്തിയാറാം ഞായറാഴ്ച മലങ്കര സഭ ആകമാനം ആഘോഷിക്കുന്ന കാതോലിക്കാ ദിനത്തിന്റെ ഭാഗമായി, അബുദാബി സെന്റ്‌  ജോർജ്  ഓർത്തഡോക്സ്  കത്തീഡ്രലിൽ കാതോലിക്കാ ദിനാഘോഷങ്ങള്‍  20 -ാം   തിയതി വെള്ളിയാഴ്ച  സമുചിതമായി കൊണ്ടാടി.  രാവിലെ  ബ്രഹ്മവാർ  ഭദ്രാസന  മെത്രാപ്പോലിത്താ  അഭിവന്ദ്യ  യാക്കൂബ്  മാർ ഏലിയാസ്,   മലബാർ  ഭദ്രസാന  മെത്രാപ്പോലിത്താ  സഖറിയാ  മാർ  തേയോഫിലോസ് എന്നീ  തിരുമേനിമാർ   ചേർന്ന്  കതോലിക്കാ പതാക  ഉയർത്തി. ഒന്നാമത്തെ  വിശുദ്ധ  കുർബ്ബാനയ്ക്ക്  അഭിവന്ദ്യ  യാക്കൂബ്  മാർ  ഏലിയാസ് തിരുമേനിയും  രണ്ടാമത്തെ വിശുദ്ധ കുർബ്ബാനയ്ക്ക്  സഖറിയാ  മാർ തേയോഫിലോസ് മെത്രാപ്പോലിത്തായും  മുഖ്യ കാർമ്മികത്വം  വഹിച്ചു.  ഇടവക  വികാരി  റവ.ഫാ. എം.സി. മത്തായി  മാറാഞ്ചേരിൽ, സഹ. വികാരി. റവ.ഫാ ഷാജൻ  വർഗീസ്‌  എന്നിവർ  സഹ  കാർമ്മികത്വവും  വഹിച്ചു.   വി. കുര്‍ബ്ബാന മദ്ധ്യേ സഭയ്ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും വി. കുര്‍ബ്ബാനയ്ക്ക് ശേഷം നടന്ന  പ്രസംഗത്തിൽ സഭയുടെ വിശ്വാസം, പാരമ്പര്യം, സ്വാതന്ത്യം, പൂര്‍വ്വപിതാക്കന്മാരുടെ ധീരമായ നിലപാടുകള്‍ എന്നിവയെക്കുറി മെത്രാപ്പോലിത്താമാര്   വിശ്വാസികളെ ഓർമ്മിപ്പിച്ചു.  തുടർന്ന് ഇടവക  സെക്രട്ടറി ശ്രീ.  സ്റ്റീഫൻ  മല്ലേൽ വിശ്വാസികള്‍ക്ക് സഭാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും. സഭയോടുള്ള  കൂറും  വിധേയത്വവും  പ്രഖ്യാപിച്ചു കൊണ്ട് ഭക്തി  പ്രമേയം  അവതരിപ്പിക്കുകയും  ചെയ്തു.  തുടർന്ന് കാതോലിക്കാ   മംഗളഗാനം ആലപിക്കുകയും  ചെയ്തു.

കാതോലിക്കാ  ദിനം പ്രമാണിച്ചു  മധുരപലഹാര വിതരണവും നടത്തി .യുവജന  പ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ  നടന്ന വർണാഭമായ സഭാദിന  റാലിയോടുകൂടി  ചടങ്ങുകൾ  സമാപിച്ചു .

കത്തീഡ്

ൽ  ട്രസ്റ്റി ശ്രീ .എ. ജെ. ജോയ്കുട്ടിയുടെ  നേതൃത്വത്തിൽ   മാനേജിംഗ് കമ്മറ്റി  അംഗങ്ങൾ   കാതോലിക്കാദിനാചരണക്രമീകണങ്ങൾക്ക്  നേതൃത്വം  നല്കി.

.Photos;https://plus.google.com/u/0/photos/101707759275103105898/albums/6128393384840384529

For video;http://youtu.be/_K3oUO3P3vg