ശ്രുതി സംഗീത വിദ്യാലയത്തിന് സെറാമ്പൂര്‍ യൂണിവേഴ്സിറ്റിയുടെ അഫിലിയേഷന്‍ ലഭിച്ചു

orthodox_seminary_bi_centenary_logo

കോട്ടയം : ഓര്‍ത്തഡോക്സ് വൈദിക സെമിനാരിയിലെ ശ്രുതി സംഗീത വിദ്യാലയം
നടത്തുന്ന ഗ്രാജുവേറ്റ് ഡിപ്ളോമ്മാ ഇന്‍ ചര്‍ച്ച് മ്യൂസിക്ക് കോഴ്സിന് സെറാമ്പൂര്‍
സര്‍വ്വകലാശാലയുടെ അഫിലിയേഷന്‍ ലഭിച്ചു.
ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സിന്റെ ക്ളാസ്സുകള്‍ ജൂണില്‍ ആരംഭിക്കും. സെറാമ്പൂര്‍ സര്‍വ്വകലാശാലയുടെ ഡിപ്ളോമാ നല്‍കുന്ന ഈ കോഴ്സ് സംഗീതത്തില്‍ ഉപരിപഠനത്തിന് ഇന്ത്യയിലും വിദേശത്തും പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ ഉപകരിക്കും. ക്രൈസ്തവ സംഗീതത്തില്‍ പാശ്ചാത്യ പൌരസ്ത്യ ശാഖകളെ സമന്വയിപ്പിക്കുന്ന തരത്തിലുള്ള കോഴ്സ് ഇതാദ്യമായിട്ടാണ് സെറാമ്പൂര്‍ സര്‍വ്വകലാശാല നടത്തുന്നത്. ശ്രുതി ഡയറക്ടര്‍ ഫാ. ഡോ. എം. പി. ജോര്‍ജ്ജാണ് ഈ പഠനപരിപാടിയുടെ പ്രധാന അദ്ധ്യാപകന്‍.