മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന സെക്രട്ടറി, തൃക്കുന്നത്ത് സെമിനാരി മാനേജർ, സഭാ മാനേജിംഗ് കമ്മിറ്റിയംഗം തുടങ്ങി നിരവധി തങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച പെരുമ്പാവൂർ ബഥേൽ സുലോക്ക ഇടവക വികാരിയും, പ്രമുഖ സുവിശേഷ പ്രസംഗകനും ധ്യാനഗുരുവുമായ വെരി റവ. ഫാ. മത്തായി ഇടയനാൽ കോർഎപ്പിസ്ക്കോപ്പാ കുവൈറ്റിൽ എത്തിച്ചേർന്നു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആത്മീയജീവകാരുണ്യ പ്രസ്ഥാനമായ മാർ ബസേലിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ പരിശുദ്ധ വലിയനോമ്പിനോടനു ബന്ധിച്ച് നടത്തുന്ന കൺവൻഷനും, ധ്യാനയോഗത്തിനും നേതൃത്വം നല്കുവാൻ എത്തിച്ചേർന്ന അദ്ദേഹത്തിന്, ഇടവക വികാരി ഫാ. രാജു തോമസ്, സഹവികാരി ഫാ. റെജി സി. വർഗ്ഗീസ്, ഇടവക ട്രഷറാർ സജി മാത്യു, മാർ ബസേലിയോസ് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് കുവൈറ്റ് വിമാനത്താവളത്തിൽ ഊഷ്മളമായ വരവേല്പ്പ് നൽകി.
കൂടുതൽ വിവരങ്ങൾക്ക് 99251751 / 99629915 / 96636234 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.