കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നവ്യാനുഭവം സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച് സൊമ്റോ
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള നവ്യാനുഭവം സംഗീത പ്രേമികള്‍ക്ക് സമ്മാനിച്ച് സൊമ്റോ15 ശ്രദ്ധ നേടി. ഹില്ഹര് മോണിക് ഓര്‍ക്കസ്ട്രയും കോറന് സിംഫണിയും സമ്മേളിച്ച സംഗീത വിസ്മയം കോട്ടയം വിന്‍സര്‍ കണ്വെന്ഷന് സെന്ററില്‍ അരങ്ങേറുമ്പോള്‍ സംഗീത വിസ്മയത്തിന് സþാക്ഷിയാകാന് ഗാനഗന്ധര്വന് യേശുദാസും കേരളത്തിന്റെ വാനമ്പാടി കെ എസ് ചിത്രയും ഉണ്ടായിരുന്നു.കോട്ടയം ഓര്‍ത്തഡോക്സ് സെമിനാരിയുടെ 200-ാം വാര്ഷികത്തോടും ഓര്‍ത്തഡോക്സ് സെമിനാരിയുടെ സംഗീത വിഭാഗമായ ശ്രുതി മ്യൂസിക്ക് അക്കാദമിയുടെ രജത ജൂബിലിയോടും അനുബന്ധിച്ചാണ് സൊമ്റോ15 എന്ന സംഗീത ശില്പം അരങ്ങേറിയത്. ശ്രുതി അക്കാദമി ഡയറക്ടര്‍ ഫാ. ഡോ. എം.പി. ജോര്‍ജ്ജാണ് സിംഫണിയുടെ സംവിധായകന്. പാശ്ചാത്യ സംഗീതവും മധ്യപൌരസ്ത്യ സംഗീതവും ഇന്ത്യന്‍ ശാസ്ത്രീയ സംഗീത രാഗങ്ങളും സമന്വയിപ്പിച്ച് ഒരുവര്‍ഷം കൊണ്ടാണ് ഫാ. ഡോ. എം.പി. ജോര്‍ജ്ജ് സിംഫണി രൂപപ്പെടുത്തിയത്.ക്രിസ്തുവിന്റെ ജനനം മുതല്‍ മരണവും ഉത്ഥാനവും അടക്കമുള്ള ജീവിത കഥകളാണ് സിംഫണിയായി ഒരുക്കിയത്. ദേശാടനക്കിളി ജറുസലേമിലേക്ക് സഞ്ചരിക്കുന്ന രീതിയിലാണ് കഥ ചിട്ടപ്പെടുത്തിയത്. ജറുസലേമില്‍ എത്തുന്ന കിളി ദൈവപുത്രന്റെ ജനനം മുതല്‍ ഉത്ഥാനം വരെയുള്ള ജീവിതം കാണുകയും ആ ചരിത്രകഥ പറയുകയും ചെയ്യുന്നു.മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌെലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പരിപാടി ഉദ്ഘാടനംചെയ്തു. കെ.ജെ. യേശുദാസ്, കെ.എസ് ചിത്ര എന്നിവരെ ആദരിക്കുകയും പീയാനോ മാസ്റ്റര്‍ അശ്വിന് പുരസ്കാരം നല്‍കുകയും ചെയ്തു. കൊച്ചിന് ചേംബര്‍ ഒാര്ക്കസ്ട്രയില് നിന്നു സംഗീത സംവിധായകന് പ്രദീപ് സിങ്, കൊച്ചിന് നേവല്ബാന്ഡിലെ ലഫ്റ്റനന്റ് കമാന്‍ഡര്‍ മനോജ് സെബാസ്റ്റ്യന്‍ എന്നിവരെയും ചടങ്ങില്‍ ആദരിച്ചു. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര് ഉള്‍പ്പെടെ 140 ല്‍ അധികം കലാകാരന്മാരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് സൊമ്റോ-15 സംഘടിപ്പിച്ചത്.
സോമ്റോയോട് അനുബന്ധിച്ച് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൌലോസ് ധ്വിതിയന് കാതോലികാ ബാവ ഗാന ഗന്ധര്വന് യേശുദാസിന് ഉപഹാരം നല്കുന്നു. കേരളത്തിന്റെ വാനമ്പാടി K.S ചിത്ര സമീപം.
Spiritual Philharmonic Orchestra and Choral Symphony……………………………………Celebrating 200 years of Orthodox Theological Seminary & 25 years of Sruti School of Liturgical Music.