ആദ്ധ്യാത്മിക ജീവിതത്തെ രുചിച്ചറിയുവാന്‍ നമുക്ക് കഴിയണമെന്നും സോപാന അക്കാദമി അതിനു സഹായിക്കുമെന്നും മലങ്കര സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ. സോപാന അക്കാദമിയുടെ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ. ബാവാ.
റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദീകനായ ഫാ. സ്റ്റീഫന്‍ ഹെഡ്ലി സമ്മേളനത്തില്‍ മുഖ്യ അതിഥി ആയിരുന്നു. സോപാന അക്കാഡമി ഡയറക്ടര്‍ ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, സിസ്റ്റര്‍ ഡീന, ഡോ. സാറാമ്മ വര്‍ഗ്ഗീസ്, ഫിലിപ്പോസ് റന്പാച്ചന്‍, യുഹാനോന്‍ റന്പാച്ചന്‍, ഗീവര്‍ഗീസ് റന്പാച്ചന്‍, ഓര്‍ത്തഡോക്സ് സഭയിലെ വൈദീകര്‍, കന്യാസ്ത്രീകള്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ സംബന്ധിച്ചു. ഓള്‍ ഇന്ത്യാ കൗണ്‍സില്‍ ഓഫ് ക്രിസ്ത്യന്‍ വുമണ്‍ന്‍റെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. സാറാമ്മ വര്‍ഗ്ഗീസിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ഫാ. സ്റ്റീഫന്‍ ഹെഡ്ലി ക്ലാസ്സെടുത്തു.