അബുദാബിയിൽ കഴിഞ്ഞ വെള്ളിയാഴ്ച ദാരുണമായി കൊല്ലപ്പെട്ട രെഞ്ചു രാജുവിന്റെ മൃതദേഹം സ്വദേശമായ പത്തനത്തിട്ട ജില്ലയിലെ കലഞ്ഞുരിൽ എത്തിച്ച് സ്വഭവനത്തിലെ ശുശ്രൂഷകൾ ക്ക് ശേഷം കലഞ്ഞൂർ സെന്റ് ജോർജ് ഓർത്തോഡോക്സ് വലിയപള്ളിയിൽ ശവസംസ്കാരം നടത്തി. പരിശുദ്ധ കാതോലിക്കാ ബാവാ, ഇടവക മെത്രാപ്പോലിത്താ അഭി . യാക്കൂബ് മാർ ഏലിയാസ് തിരുമേനി , അഭി. മാത്യൂസ് മാർ തിമോത്തിയോസ് മെത്രാപ്പോലിത്താ , അഭി. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലിത്താ, അഭി. യുഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലിത്താ, അഭി. അബ്രഹാം മാർ എപ്പിപ്പാനിയോസ് മെത്രാപ്പോലിത്താ, സഭയിലെ വൈദീകർ , കേരളാ സംസ്ഥാന റവന്യു വകുപ്പ് മന്ത്രി ശ്രീ. അടൂർ പ്രകാശ് , ശ്രീ ആന്റോ ആന്റണി എം. പി. മറ്റ് സാമുദായിക രാഷ്ട്രീയ നേതാക്കൾ എന്നിവർ ശവസംസ്കാരം ശുശ്രൂഷകളിൽ പങ്കെടുത്തു. വമ്പിച്ച ജനാവലിയുടെ സാന്നിദ്ധ്യത്തിൽ അത്യന്തം ശോകമൂകമായ അന്തരീക്ഷത്തിലാണ് സംസ്കാര ശുശ്രൂഷകൾ നടത്തപ്പെട്ടത് .
വ്യാഴാഴ്‌ച വൈകുന്നേരം അബുദാബി ഷൈഖ് ഖലീഫാ ഹോസ്പിറ്റലിൽ വച്ച് നടന്ന എംബാമിങ്ങിനോടൊപ്പം ശവസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നിർവഹിച്ചു . അബുദാബി സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവവികാരി റവ , ഫാ. എം. സി. മത്തായി മാറാഞ്ചെരിൽ, സഹ വികാരി റവ . ഫാ ഷാജൻ വറുഗീസ്, യു എ ഇ യിലെ വിവിധ ദേവാലയങ്ങളിൽ നിന്നുള്ള വൈദീകർ ശുശ്രൂഷകൾ ക്ക് നേതൃത്വം നല്കി. രെഞ്ചു തന്റെ അവധി ദിവസങ്ങളിലും ഒഴിവു സമയങ്ങളിലും ഏറെ സന്ജീവമായി പ്രവർത്തിച്ച സെന്റ് ജോർജ് ഓർത്തഡോൿസ് കത്തീഡ്രൽ ഇടവകക്കാരും, ജോലി ചെയ്യതിരുന്ന അറേബ്യന്‍ അമേരിക്കന്‍ ടെക്നോളജി (അരാംടെക്) കമ്പനിയിലെ ജീവനക്കാരും , അബുദാബിലെ മലയാളി സമൂഹവും വളരെ വികാര നിർഭരമായാണ് ശുശ്രൂഷകളിൽ പങ്കെടുത്തത്. പള്ളിയിലെ ശുശ്രൂഷാ സംഘത്തിലെ അംഗമായിരുന്ന രെഞ്ചു വളരെ സൗമ്യ ശീലനും കഠിനാദ്ധ്വാനിയും സ്നേഹബന്ധങ്ങൾ കാത്തു സൂക്ഷിക്കുന്ന വ്യക്തിത്വത്തിന് ഉടമയും ആയിരുന്നു .
അബുദാബി ഇടവകയെ പ്രതിനിധീകരിച്ചു സഹവികാരി റവ . ഫാ . ഷാജൻ വർഗീസ്, മാനേജിങ് കമ്മറ്റി അംഗങ്ങളായ ശ്രീ. മാത്യു സഖറിയാ , ശ്രീ ജോർജ് തോമസ് മറ്റ് ആദ്ധ്യാത്മിക സംഘടന പ്രതിനിധികൾ എന്നിവർ മൃതദേഹത്തെ അനുഗമിച്ചു നാട്ടിലെത്തി ശവസംസ്കാര ശുശ്രൂഷകളിൽ പങ്കെടുത്തു.
https://plus.google.com/u/0/