യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം

 

സെന്റ് തോമസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു.

manama

മനാമ: ബഹറിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ ബഹറിന്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ത്രിശൂര്‍ ഭദ്രാസന മെത്രാപോലീത്ത അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നിര്‍വഹിച്ചു. 2015 ഫെബ്രുവരി 5 ന്‌ വൈകിട്ട് സന്ധ്യ നമസ്കാരത്തിനു ശേഷം കത്തീഡ്രലില്‍ വെച്ച് ഇടവക വികാരിയും പ്രസ്ഥാനം പ്രസിഡണ്ടുമായ റവ. ഫാദര്‍ വര്‍ഗ്ഗീസ് യോഹന്നാന്‍ വട്ടപറമ്പിലിറ്റെ അധ്യക്ഷതയില്‍ ആണ്‌ പൊതു സമ്മേളനം നടന്നത്.
 മദ്യവും പുകവലിയും മറ്റ് അനാശ്യാസ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നടമാടുന്ന ഈ ലോകത്തില്‍ നിങ്ങള്‍ യുവജനങ്ങള്‍ മറ്റുള്ളവരുടെ മുന്‍പില്‍ ക്രൈസ്തവ സാക്ഷ്യമുള്ളവരായി ജീവിക്കണമെന്ന്‌ അഭിവന്ദ്യ തിരുമേനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. കത്തീഡ്രല്‍ സഹ വികാരിയും പ്രസ്ഥാനം വൈസ് പ്രസിഡണ്ടുമായ റവ ഫാദര്‍ എം. ബി. ജോര്‍ജ്ജ്, സന്ദര്‍ശനാര്‍ത്ഥം ബഹറനില്‍ എത്തിയ റവ. ഫാദര്‍ രാജു ഡാനിയേല്‍ മൈലപ്ര എന്നിവര്‍ പങ്കെടുത്ത മീറ്റിംഗിന്‌ പ്രസ്ഥാനം വൈസ് പ്രസിഡണ്ട് ജോണ്‍ രാജു സ്വഗതവും, ട്രഷറാര്‍ സജി ചാക്കോ നന്ദിയും പറഞ്ഞു. കത്തീഡ്രല്‍ സെക്കട്ടറി മോന്‍സി ഗീവര്‍ഗ്ഗിസ്, എ. പി. മാത്യു, സാജന്‍ വര്‍ഗ്ഗീസ്, അമ്മിണി ജോയ്, കുമാരി ബ്യൂയ്ലാ ഈപ്പന്‍, അമ്മിണി ജോയ്, സജിതാ ജെയ്സണ്‍, അനു റ്റി കോശി, ഷിജു കെ. ഉമ്മന്‍, ഷിബു സി. ജോര്‍ജ്ജ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. പ്രസ്ഥാനത്തിന്റെ 2015 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഒരു രൂപരേഖ സെക്കട്ടറി ക്രിസ്റ്റി പി. വര്‍ഗീസ് അവതരിപ്പിച്ചു.