മലങ്കരയുടെ വാനമ്പാടിക്ക് സ്നേഹപൂര്‍വ്വമായ സംഗീത സ്മരണ

delhi1

ദില്‍ഷാദ് ഗാര്‍ഡന്‍: മലങ്കരയുടെ വാനമ്പാടിയായിരുന്ന മുന്‍ ഡല്‍ഹി ഭദ്രാസാനാധിപന്‍ ജോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ സ്മരണാര്‍ത്ഥം ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സ്റ്റീഫന്‍സ് ഓര്‍ത്തഡോക്സ് ഇടവകയുടെ പെരുന്നാളിനോടനുബധിച്ച് ജനുവരി 11ന് സംഘടിപ്പിച്ച മ്യൂസിക് ടാലന്റ് മീറ്റ് അഷരാര്‍ത്ഥത്തില്‍ ആ സംഗീതപ്രേമിയുടെ ഓര്‍മ്മയ്ക്ക് നല്കിയ അവിസ്മരണീയ മുഹൂര്‍ത്തമായി.
ആരാധന സംഗീതത്തില്‍ ശ്രുതിതാളലയനത്തിലൂടെ സ്വര്‍ഗ്ഗീയ സാന്നിധ്യം സൃഷ്ടിച്ചിട്ടുള്ള ഈ പിതാവിന് നല്കിയ ഏറ്റവും ഉചിതമായ സ്മരണാജ്ഞലി. ഡല്‍ഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ഗായകസംഘങ്ങളില്‍ സരിതാവിഹാര്‍ സെന്റ് തോമസ് ഇടവക ഒന്നാം സ്ഥാനവും, ഫരീദാബാദ് സെന്റ മേരിസ് ഇടവക രണ്ടാം സ്ഥാനവും, മയൂര്‍ വിഹാര്‍ ഫേസ് ത്രീ സെന്റ് ജെയിംസ് ഇടവക മൂന്നാം സ്ഥാനവും ടിേ മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ മ്യൂസിക് ടാലന്റ് ട്രോഫികള്‍ കരസ്ഥമാക്കി.
ജോബ് മാര്‍ പീലക്സിനോസ് മെമ്മോറിയല്‍ മ്യൂസിക് ടാലന്റ് മീറ്റ് ഡല്‍ഹി ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉത്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി എം.എസ്. സക്കറിയ റമ്പാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഫാ. ടിജു തോമസ്, ഫാ. ഷൈജു പി മാത്യു, മനോജ് ക്രിസറ്റീ എന്നിവര്‍ വിധികര്‍ത്താക്കളായിരുന്നു. വികാരി ഫാ. നൈനാന്‍ പി ഫിലിപ്പ് സ്വാഗതവും, സെക്രട്ടറി ജേക്കബ്ബ് പി.ഒ കൃതജ്ഞതയും അര്‍പ്പിച്ചു.
ഫാ. ടിജു തോമസ്, ഫാ. ഷൈജു പി മാത്യു, മനോജ് ക്രിസറ്റീ എന്നിവരുടെ നേത്യത്വത്തില്‍ നടത്തപ്പെട്ട ക്രിസ്തീയ സംഗീത വിരുന്ന് ശ്രോതാക്കള്‍ക്ക് പുതിയ അനുഭവമായി. ഇയ്യോബ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്തായുടെ ജീവിതയാത്രയുടെ സ്മരണകള്‍ ഉയര്‍ത്തുന്ന ഫോട്ടോ പ്രദര്‍ശനവും ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ സംഘടിപ്പിച്ചു.