പരിശുദ്ധ ആബോ പിതാവിന്റെ ഓര്‍മപ്പെരുന്നാളും കണ്‍വന്‍ഷനും തേവലക്കര പള്ളിയില്‍

Mar_Abo1

തേവലക്കര: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രസിദ്ധ മാര്‍ ആബോ തീര്‍ത്ഥാടവ കേന്ദ്രമായ തേവലക്കര മര്‍ത്തമറിയം ഓര്‍ത്തഡോക്സ് പള്ളിയില്‍ മാര്‍ ആബോ പിതാവിന്റെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും ജനുവരി 30 മുതല്‍ ഫെബ്രുവരി 9 വരെ വടത്തുന്നു. Notice
30ന് രാവിലെ 10ന് ഫാ. തോമസ് ഡാനിയേല്‍ ഒരുക്കധ്യാനം നടത്തും. 31ന് രാവിലെ 7ന് വിശുദ്ധ കുര്‍ബ്ബാവ, ഉച്ചകഴിഞ്ഞ് മൂന്നിന് കൊടിഘോഷയാത്ര, 5.30ന് അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ കൊടി ഉയര്‍ത്തും. വൈകിട്ട് 6ന് സന്ധ്യാമസ്കാരം.
ഫെബ്രുവരി ഒന്നിന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാന, 10.30ന് ഇടവക ദിനവും ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികവും അഭിവന്ദ്യ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് ഒന്നിന് സ്നേഹവിരുന്ന്, 2ന് മാര്‍ ആബോ എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള അഖില മലങ്കര ക്വിസ് മത്സരം, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥന, 7ന് ലഹരി വിരുദ്ധ പ്രോഗ്രാം, മാജിക് ഷോ, നാടകം, ഫിലിം ഷോ എന്നിവ നടക്കും.
2ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 7ന് ഫാ. എം. എം. വൈദ്യന്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. 7.15ന് വന്ദ്യ ഡോ. കെ.എല്‍. മാത്യു വൈദ്യന്‍ കോര്‍-എപ്പിസ്കോപ്പാ വചനശുശ്രൂഷ നടത്തും. 3,4, 5 ദീവസങ്ങളില്‍ രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 6ന് സന്ധ്യാപ്രാര്‍ത്ഥനയും വചനശുശ്രൂഷയും നടക്കും. ഫാ. കെ.കെ. വര്‍ഗീസ്, ഫാ. പി.കെ. ഗീവര്‍ഗീസ്, ഫാ. അലക്സ് ജോണ്‍ എന്നിവര്‍ വിവിധ ദിവസങ്ങളിലെ വചന ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും. . 6ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, 10ന് തേവലക്കര പ്രാര്‍ത്ഥനായോഗം ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ധ്യാനയോഗവും മദ്ധ്യസ്ഥ പ്രാര്‍ത്ഥനയും, ഫാ. നെല്‍സണ്‍ ജോണ്‍ ധ്യാനം നയിക്കും. വൈകിട്ട് 5ന് സന്ധ്യാനമസ്കാരം. 7ന് ഫാ. വര്‍ഗീസ് മാത്യു വചന ശുശ്രൂഷ നടത്തും.
7ന് രാവിലെ 7.30ന് വിശുദ്ധ കുര്‍ബ്ബാന, 10ന് ധ്യാനവും, മദ്ധ്യസ്ഥപ്രാര്‍ത്ഥനയും, വൈകിട്ട് 5.45ന് പദയാത്രകള്‍ക്ക് സ്വീകരണം, 6.15ന് പെരുന്നാള്‍ സന്ധ്യാനമസ്കാരം, സന്ദേശം, 7.45ന് ഭക്തിനിര്‍ഭരമായ റാസ, ആശീര്‍വാദം, സ്നേഹവിരുന്ന്. 8ന് രാവിലെ 7.30ന് വി. മൂന്നിന്മേല്‍ കുര്‍ബ്ബാന, 9.30ന് അഖണ്ഡ പ്രാര്‍ത്ഥന, 10ന് സൌജന്യ മെഡിക്കല്‍ ക്യാംപ് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ഉദ്ഘാടനം നിര്‍വഹിക്കും. വൈകിട്ട് 5.30ന് സന്ധ്യാപ്രാര്‍ത്ഥന, 6.30ന് സംഗീതാര്‍ച്ചന. 8ന് രാവിലെ 8ന് അഭിവന്ദ്യ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, വൈകിട്ട് 4ന് പദയാത്രയ്ക്ക് സ്വീകരണം, 4.30ന് ഭക്തിനിര്‍ഭരമായ റാസ, 7.15ന് സന്ധ്യാപ്രാര്‍ത്ഥന, പെരുന്നാള്‍ സന്ദേശം, ശ്ളൈഹിക വാഴ്വ്, സ്നേഹവിരുന്ന്.
അവസാന ദിനമായ ഫെബ്രുവരി 9ന് രാവിലെ 8.30ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമെത്രിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന, പ്രദക്ഷിണം, ശ്ളൈഹിക വാഴ്വ്, നേര്‍ച്ച, കൊടിയിറക്ക്, ബൈബിള്‍ നാടകം എന്നിവ നടക്കും.
വികാരി ഫാ. ബിജോയി സി.പി., ട്രസ്റി എ. രാജു പുത്തന്‍ ബംഗ്ളാവ്, സെക്രട്ടറി കെ. തോമസ് വൈദ്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ കമ്മിറ്റി പ്രവര്‍ത്തിക്കുന്നു.