Dukrono of HH Baselius Mathews II Catholicos

mathews_ii_dukrono_2015 mathews_ii_dukrono_2015_1

 

  • മാത്യൂസ് ദ്വിതീയന്‍ ബാവായുടെ 9-ാം ഓര്‍മപ്പെരുന്നാള്‍ 25 മുതല്‍ 31 വരെ
  • മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ ആറാം കാതോലിക്കായും മലങ്കരയുടെ സുര്യതേജസ്സും ശാസ്താംകോട്ട മൌണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടക്കിയിരിക്കുന്നതുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമേനിയുടെ 9-ാം ഓര്‍മപ്പെരുന്നാള്‍ 25ന് കൊടിയേറും.
    25ന് രാവിലെ 8ന് വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാ മാര്‍ അന്താിണിയോസ് മെത്രാപ്പോലീത്താ കൊടിയേറ്റും. ഉച്ചയ്ക്ക് ഒന്നിന് അഖില മലങ്കര സണ്‍ഡേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കു പ്രസംഗമത്സരവും സുറിയാനി സംഗീത മത്സരവും.
    26ന് രാവിലെ 9ന് സംഗീതാര്‍ച്ചന, 10ന് മൂന്ന് നോമ്പ് ധ്യാനം അഭിവന്ദ്യ യൂഹാനോന്‍ മാര്‍ തേവോദോറോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ഫാ. ടി.ജെ. അലക്സാണ്ടര്‍ ധ്യാനം നയിക്കും. 27ന് രാവിലെ 9ന് സംഗീതാര്‍ച്ചന, 10ന് ധ്യാനം അഭിവന്ദ്യ ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്യും. അഭിവന്ദ്യ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ ധ്യാനം നയിക്കും. 28ന് രാവിലെ 9ന് സംഗീതാര്‍ച്ചന, 10ന് ഫാ. ഡോ. ഓ. തോമസ് ധ്യാനം നയിക്കും. 29ന് രാവിലെ 7ന് അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ക്രസോസ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 10ന് മെഡിക്കല്‍ ക്യാംപ് കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും.
    30ന് രാവിലെ 7ന് അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തായുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാന, 10ന് പരിശുദ്ധ മാത്യൂസ് ദ്വിതീയന്‍ ബാവായുടെ ജന്മശതാബ്ദി ആഘോഷവും അനുസ്മരണ പ്രഭാഷണവും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ അധ്യക്ഷത വഹിക്കും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ക്യാന്‍സര്‍ ചികിത്സാ പദ്ധതി ഉദ്ഘാടനം ചെയ്യും. ജിജി തോംസണ്‍ ഐ.എ.എസ്. അനുസ്മരണ പ്രഭാഷണം നടത്തും. വൈകിട്ട് 4ന് തീര്‍ത്ഥാടകര്‍ക്ക് സ്വീകരണം, രാത്രി 7ന് പ്രസംഗം, 7.30ന് ഭക്തിനിര്‍ഭരമായ റാസ.
    31ന് രാവിലെ 8ന് പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന. 10ന് പരിശുദ്ധ മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ പുരസ്ക്കാരസമര്‍പ്പണം, കബറിങ്കല്‍ ധൂപപ്രാര്‍ത്ഥന, ശ്ളൈഹിക വാഴ്വ്, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കുമെന്ന് മാനേജര്‍ ഫാ. കെ.റ്റി. വര്‍ഗീസ് അറിയിച്ചു.