മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഡോക്ടര്‍മാര്‍, നേഴ്സുമാര്‍, ഫാര്‍മസിസ്റുകള്‍, ലാബ് ടെക്ഷ്യനീന്‍സ്, പാരാമെഡിക്കല്‍ സ്റാഫ് എന്നിവരെ ഉള്‍പ്പെടുത്തി ഓര്‍ത്തഡോക്സ് മെഡിക്കല്‍ ഫോറം ആരംഭിക്കുന്നു.
കുവൈറ്റ് സെന്റ് സ്റീഫന്‍സ് ഇടവക പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 9ന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന യോഗത്തില്‍ പ്രസിഡന്റ് ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ മെഡിക്കല്‍ ഫോറത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ഒ.എം.എഫില്‍ പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവര്‍ രജിസ്ട്രേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കേണ്ടതാണ്.
ഉദ്ദേശലക്ഷ്യങ്ങള്‍
- രോഗങ്ങളും രോഗികളും വര്‍ദ്ധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തില്‍ രോഗനിര്‍ണ്ണയത്തിനും ചികിത്സയ്ക്കുമുള്ള വിദഗ്ദ്ധ ഉപദേശം നല്‍കുക.
- ആരോഗ്യ പരിപാലം സംബന്ധിച്ച ബോധവല്‍ക്കരണ ക്ളാസുകള്‍ ഇടവകകള്‍തോറും സംഘടിപ്പിക്കുക
- സഭയുടെ മെഡിക്കല്‍ മേഖലയിലുള്ള സ്ഥാപങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും വിദഗ്ദ്ധ പരിശീലനം സിദ്ധിച്ചവരുടെ സേവനം ലഭ്യമാക്കുക.
- മെഡിക്കല്‍ രംഗത്തുള്ളവരുടെ കൂട്ടായ്മകളും സംഗമങ്ങളും സംഘടിപ്പിക്കുക.
- അര്‍ഹരായവര്‍ക്ക് സൌജ്യ ചികിത്സയ്ക്കുള്ള സഹായം നല്‍കുക.
- വാര്‍ദ്ധക്യത്തിലും, രോഗാവസ്ഥയിലും കഴിയുന്ന ആരുമില്ലാത്തവര്‍ക്ക് പാലിയേറ്റീവ് കെയര്‍ നല്‍കാനുള്ള ക്രമീകരണങ്ങള്‍ മേഖലാടിസ്ഥാനത്തില്‍ ചെയ്യുക.
- മെഡിക്കല്‍ രംഗത്തുള്ളവരുടെ ഇന്റര്‍നെറ്റ് കൂട്ടായ്മ സംഘടിപ്പിക്കുക.
ഇലക്ട്രോണിക്-സോഷ്യല്‍ മീഡിയാ അരങ്ങുവാഴുന്ന ആധുനിക യുഗത്തില്‍ കുടുംബങ്ങള്‍ക്ക് വിശേഷിച്ച് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും മാധ്യമങ്ങളുടെ ഉപയോഗം സംബന്ധിച്ച് മാര്‍ഗ്ഗദര്‍ശനം നല്‍കുന്ന സഭയുടെ 2015ലെ പദ്ധതിയാണ് നേര്‍വഴി.
മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍, ഇന്റര്‍നേറ്റ് തുടങ്ങിയ ഉപകരണങ്ങളും ഫെയ്സ്ബുക്ക്, വാട്ട്സ് അപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളും ഗുണപരമായി എങ്ങനെ ഉപയോഗിക്കാമെന്നും ദുരുപയോഗം ഏതുവിധം ഒഴിവാക്കാന്‍ സാധിക്കുമെന്നും ബോധവല്‍ക്കരണം നല്‍കുന്ന ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പദ്ധതിയാണിത്.
കര്‍മ്മപദ്ധതികള്‍
- മാധ്യമങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റിയുള്ള വിശദമായ പഠങ്ങള്‍
- ഗുണാത്മകമായി മാധ്യമങ്ങളെ ഉപയോഗിക്കാനുള്ള മാര്‍ഗ്ഗരേഖ
- ഇടവക തലത്തില്‍ യുവജനപ്രസ്ഥാനം, മര്‍ത്തമറിയം സമാജം, പ്രാര്‍ത്ഥനാ യോഗങ്ങള്‍ തുടങ്ങിയ ആത്മീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തില്‍ ക്ളാസുകള്‍, സെമിനാറുകള്‍, ചര്‍ച്ചകള്‍, ഡിബേറ്റുകള്‍ മുതലായവ.
- ദൃശ്യശ്രാവ്യ സര്‍ഗ്ഗ സൃഷ്ടികള്‍ സഭാടിസ്ഥാനത്തില്‍ നിര്‍മ്മിക്കുക
- കുടുംബങ്ങള്‍ക്ക് ഒരു മാധ്യമസാക്ഷരത നിര്‍ദ്ദേശിക്കുക.