Nilackal Convention Sunday School Balasamajam Meeting at Ittiyapara

nilackal_5

 

ദൈവീക ജ്ഞാനമുളള തലമുറ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹം: അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ്

റാന്നി: ദൈവീക ജ്ഞാനമുളള തലമുറ സഭയ്ക്കും സമൂഹത്തിനും അനുഗ്രഹമാണെന്ന് ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത പറഞ്ഞു. Photo Gallery
മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനോടനുബന്ധിച്ച് ജനുവരി 10ന് നടന്ന സണ്ടേസ്കൂള്‍ ബാലസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അഭിവന്ദ്യ മെത്രാപ്പോലീത്താ.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. ഫാ.ഡോ.റ്റി.ജെ.ജോഷ്വാ ക്ളാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്‍, ഫാ.തോമസ് കുന്നുംപുറത്ത്, ഒ.എം.ഫിലിപ്പോസ്, ജോസ് കെ.എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.