ക്രിസ്തുവില്‍ ഒന്നായി കുടുംബജീവിതത്തിന്റെ സന്തോഷം പങ്കുവയ്ക്കുക: ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ്

nilackal_6

റാന്നി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിലയ്ക്കല്‍ ഭദ്രാസനത്തിലെ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിലുളള 48-ാമത് റാന്നി-നിലയ്ക്കല്‍ ഓര്‍ത്തഡോക്സ് കണ്‍വന്‍ഷനോടനുബന്ധിച്ച് റാന്നി, ഇട്ടിയപ്പാറ മാര്‍ ഗ്രീഗോറിയോസ് കാതോലിക്കേറ്റ് സെന്ററില്‍ വച്ച് നടത്തപ്പെട്ട മര്‍ത്തമറിയം സമാജം സമ്മേളനം നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ അഭി.ഡോ.ജോഷ്വാ മാര്‍ നിക്കോദീമോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. Photo Gallery
മാനവശാക്തീകരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ദമ്പതികളെ ആദരിയ്ക്കല്‍ ചടങ്ങില്‍ ക്രിസ്തുവില്‍ ഒന്നായി കുടുംബജീവിതത്തിന്റെ സന്തോഷം പങ്കുവയ്ക്കണം എന്ന് അഭിവന്ദ്യ തിരുമേനി ഉദ്ബോധിപ്പിച്ചു. ഫാ.പി.കെ.വര്‍ഗീസ് ക്ളാസ്സ് നയിച്ചു. ഭദ്രാസന സെക്രട്ടറി ഫാ.ഷൈജു കുര്യന്റെ അദ്ധ്യക്ഷതയില്‍ കൂടിയ സമ്മേളനത്തില്‍ ഫാ.വില്‍സണ്‍ മാത്യൂസ്, ഫാ.സൈമണ്‍ വര്‍ഗീസ്, ഫാ.ജോജി മാത്യു, പ്രൊഫ.പി.എ.ഉമ്മന്‍, കെ.എ.എബ്രഹാം, സിസ്റര്‍ ക്രിസ്റീന എസ്.ഐ.സി എന്നിവര്‍ പ്രസംഗിച്ചു. മര്‍ത്തമറിയം സമാജം ഭദ്രാസന തലത്തില്‍ വിജയികള്‍ക്ക് അഭിവന്ദ്യ തിരുമേനി സമ്മാനങ്ങള്‍ വിതരണം ചെയ്തു.