സഭാചരിത്ര ക്വിസ്: 1653 – 1912

Jyothis Ashram, Rajasthan

Church History topic 1653 to 1912

1. കൂനന്‍ കുരിശ് സത്യം നടന്നത് എന്ന് ? എവിടെ വെച്ച് ?
ഉത്തരം: 1653 ജനുവരി മൂന്നാം തീയതി മട്ടാഞ്ചേരിയില്‍ വച്ച്.
2. കൂനന്‍ കുരിശ് സത്യത്തിന് ആസന്ന കാരണമായി തീര്‍ന്നത് എന്ത് ?
ഉത്തരം: മാര്‍ അഹത്തള്ളായുടെ മരണം.
3. കൂനന്‍ കുരിശ് സത്യം നടക്കുമ്പോള്‍ അര്‍ക്കദിയാക്കോന്‍ ആരായിരുന്നു ?
ഉത്തരം: തോമ്മാ അര്‍ക്കദിയാക്കോന്‍.
4. തോമ്മാ അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിക്കുവാന്‍ നിശ്ചയിച്ചത് എവിടെ വെച്ചുള്ള യോഗം ആയിരുന്നു?
ഉത്തരം: ആലങ്ങാട് വെച്ച്.
5. തോമ്മാ അര്‍ക്കദിയാക്കോനെ മെത്രാനായി വാഴിച്ചത് എവിടെ വെച്ച് ? എന്ന് ?
ഉത്തരം: 1653 മെയ് 22-ന് ആലങ്ങാട് പള്ളിയില്‍ വെച്ച്.
6. ഭാരതസഭയുടെ അഥവാ മലങ്കരസഭയുടെ പ്രഥമ തദ്ദേശീയ മെത്രാപ്പോലീത്താ ?
ഉത്തരം: മാര്‍ തോമ്മാ ഒന്നാമന്‍.
7. തോമ്മാ അക്കദിയാക്കോന്‍ മെത്രാന്‍ ആയി വാഴിക്കപ്പെട്ടപ്പോള്‍ സ്വീകരിച്ച നാമം ?
ഉത്തരം: മാര്‍ത്തോമ്മാ ഒന്നാമന്‍.
8. ആര്‍ച്ച് ബിഷപ്പ് ഗാര്‍ഷ്യ നിര്യാതനായത് എന്ന് ?
ഉത്തരം: 1659 സെപ്റ്റംബര്‍ മൂന്നാം തീയതി.
9. 1665-ല്‍ മലങ്കരയിലെത്തിയ മെത്രാന്‍ ?
ഉത്തരം: ഗ്രീഗോറിയോസ് അബ്ദുല്‍ ജലീല്‍.
10. മാര്‍ത്തോമാ മെത്രാന്‍റെ സ്ഥാനം ക്രമപ്പെടുത്തുകയും പാശ്ചാത്യ സുറിയാനി ആരാധനാക്രമം നടപ്പില്‍ വരുത്തുകയും ചെയ്തതാര് ?
ഉത്തരം: യെരുശലേമിലെ മാര്‍ ഗ്രിഗോറിയോസ് അബ്ദുല്‍ ജലീല്‍.
11. മാര്‍ത്തോമാ രണ്ടാമന്‍ വാഴിക്കപ്പെട്ട വര്‍ഷം?
ഉത്തരം: 1670. മാര്‍ ഗ്രീഗോറിയോസും ഒന്നാം മാര്‍ത്തോമായും ഒന്നിച്ചാണ് മാര്‍ത്തോമ്മാ രണ്ടാമനെ വാഴിച്ചത്.
12. മാര്‍ത്തോമ്മാ ഒന്നാമന്‍ കാലം ചെയ്തത് എന്ന് ? കബറടങ്ങിയത് എവിടെ?
ഉത്തരം: 1670 ഏപ്രില്‍ 22-ന് കാലം ചെയ്തു. അങ്കമാലി സെന്‍റ് മേരീസ് പള്ളിയില്‍ കബറടക്കി.
13. അബ്ദുല്‍ ജലീല്‍ മാര്‍ ഗ്രീഗോറിയോസ് കാലം ചെയ്തത് എന്ന് ? കബറടക്കിയത് എവിടെ?
ഉത്തരം: 1670 ഏപ്രില്‍ 24-ന് കാലം ചെയ്തു. വടക്കന്‍ പറവൂര്‍ സെന്‍റ് തോമസ് പള്ളിയില്‍ കബറടക്കപ്പെട്ടു.
14. ഏതു വര്‍ഷമാണ് മാര്‍ അന്ത്രയോസ് മലങ്കരയിലെത്തിയത് ?
ഉത്തരം: 1678.
15. 1685-ല്‍ മലങ്കരയിലെത്തുകയും പിന്നീട് മലങ്കരയില്‍ വച്ച് കാലം ചെയ്യുകയും മലങ്കരയുടെ പ്രഖ്യാപിത പരിശുദ്ധനായി ഉയര്‍ത്തപ്പെടുകയും ചെയ്തതാര് ?
ഉത്തരം: പരിശുദ്ധ യെല്‍ദോ മാര്‍ ബസേലിയോസ് ബാവ.
16. യെല്‍ദോ മാര്‍ ബസേലിയോസ് ബാവ മലങ്കരയില്‍ എത്തിച്ചേര്‍ന്നത് എന്ന് ?
ഉത്തരം: 1685 കന്നി ഏഴിന്.
17. യെല്‍ദോ മാര്‍ ബസേലിയോസ് ബാവ മലങ്കരയില്‍ വച്ച് ആരെയാണ് മെത്രാനായി വാഴിച്ചത് ?
ഉത്തരം: മാര്‍ ഇവാനിയോസ് ഹിദായത്തുള്ള ,മാര്‍ ഇവാനിയോസ് എന്ന പേരില്‍ വാഴിച്ചു. അദ്ദേഹത്തെ 1685 കന്നി പതിനാലാം തീയതി കോതമംഗലം പള്ളിയില്‍ വച്ചാണ് വാഴിച്ചത്.
18. യെല്‍ദോ മാര്‍ ബസേലിയോസ് ബാവ കാലം ചെയ്തത് എന്ന് ?കബറടങ്ങിയത് എവിടെ ?
ഉത്തരം: 1685 സെപ്റ്റംബര്‍ 29ന് കാലം ചെയ്യുകയും കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയില്‍ കബറടക്കപ്പെടുകയും ചെയ്തു.
19. മാര്‍ത്തോമ രണ്ടാമന്‍ കാലം ചെയ്തത് എന്ന് ? കബറടങ്ങിയത് എവിടെ ?
ഉത്തരം: 1686 ഏപ്രില്‍ 13, നിരണം പള്ളിയില്‍.
20. മാര്‍ത്തോമ മൂന്നാമനെ വാഴിച്ചത് ആര് ?
ഉത്തരം: ഹിദായത്തുള്ള മാര്‍ ഇവാനിയോസ്.
21. ഉദയംപേരൂര്‍ സുന്നഹദോസിലെ നവീകരണ ഉപദേശങ്ങള്‍ക്ക് എതിരായി ചെങ്ങന്നൂരില്‍ ഒരു സുന്നഹദോസ് വിളിച്ചു കൂട്ടിയത് ആര് ?
ഉത്തരം: മാര്‍ ഇവാനിയോസ് ഹിദായത്തുള്ള.
22. ഏത് വര്‍ഷം
ഉത്തരം: 1686.
23. മാര്‍ത്തോമ്മാ മൂന്നാമന്‍ കാലം ചെയ്തത് എന്ന് ?
ഉത്തരം: 1658 ഏപ്രില്‍ 19-ന് കാലം ചെയ്തു. കടമ്പനാട് പള്ളിയില്‍ കബറടക്കി.
24. മാര്‍ത്തോമ്മാ നാലാമനെ വാഴിച്ചത് ആര് ?
ഉത്തരം: ഹിദായത്തുള്ള ഈവാനിയോസ്.
25. ഹിദായത്തുള്ള മാര്‍ ഇവാനിയോസ് കാലം ചെയ്തത് എന്ന് ?കബറടക്കിയത് എവിടെ ?
ഉത്തരം: 1693 ഓഗസ്റ്റ് 13ന് കാലം ചെയ്തു. മുളന്തുരുത്തി പള്ളിയില്‍ കബറടക്കി.
26. ഗബ്രിയേല്‍ എന്ന നെസ്തോറിയന്‍ മെത്രാന്‍ മലങ്കരയിലെത്തിയ വര്‍ഷം ?
ഉത്തരം: 1708.
27. മാര്‍ത്തോമ നാലാമന്‍ തന്‍റെ പിന്‍ഗാമിയായി മാര്‍ത്തോമ അഞ്ചാമനെ വാഴിച്ചത് ഏതു വര്‍ഷം ?
ഉത്തരം: 1728.
28. മാര്‍ ഗബ്രിയേല്‍ അന്തരിച്ചത് ഏതു വര്‍ഷം ? കബറടങ്ങിയത് എവിടെ ?
ഉത്തരം: 1731 ഫെബ്രുവരി മാസം 19-നു അന്തരിക്കുകയും കോട്ടയം ചെറിയ പള്ളിയില്‍ സംസ്കരിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ കല്ലറ പില്‍ക്കാലത്ത് പൊളിച്ചു കളഞ്ഞു.
29. 1751-ല്‍ ശാക്രള്ള മാര്‍ ബസേലിയോസിനോടൊപ്പം മലങ്കരയിലെത്തിയ മെത്രാന്മാര്‍ ആരെല്ലാമാണ് ?
ഉത്തരം: മാര്‍ ഗ്രിഗോറിയോസ്, മാര്‍ ഇവാനിയോസ്.
30. ആരാണ് ആറാം മാര്‍ത്തോമായെ തന്‍റെ സ്ഥാനനാമത്തില്‍ നിരണത്തു വെച്ച് വാഴിച്ചത് ?
ഉത്തരം: മാര്‍ത്തോമാ അഞ്ചാമന്‍, 1760 ല്‍.
31. ശാക്രള്ള മാര്‍ ബസേലിയോസ് കബറടക്കപ്പെട്ടിരിക്കുന്നത് എവിടെ ?
ഉത്തരം: കണ്ടനാട് മര്‍ത്തമറിയം ദേവാലയത്തില്‍.
32. മാര്‍ത്തോമ അഞ്ചാമന്‍ കാലം ചെയ്തത് എന്ന് ?
ഉത്തരം: 1765 മെയ് എട്ടാം തീയതി, കബറടക്കപ്പെട്ടിരിക്കുന്നത് നിരണം പള്ളിയില്‍.
33. ആദ്യമായി ഒരു വൈദേശിക നാമം സ്വീകരിച്ച മലങ്കരയിലെ മെത്രാപ്പോലീത്ത?
ഉത്തരം: മാര്‍ത്തോമ ആറാമന്‍
34. മാര്‍ത്തോമ ആറാമന്‍ പുതുതായി സ്വീകരിച്ച നാമം ഏത് ?
ഉത്തരം: മാര്‍ ദിവന്നാസിയോസ്
35. മാര്‍ ദിവന്നാസിയോസ് എന്ന നാമത്തില്‍ മാര്‍ത്തോമ ആറാമനെ മെത്രാനായി വാഴിച്ചത് ആര് ?
ഉത്തരം: മാര്‍ ഗ്രീഗോറിയോസ്. അദ്ദേഹം മാര്‍ ഇവാനിയോസിന്‍റെ സഹകരണത്തോടു കൂടെ 1770 ജൂലൈ 10ന് നിരണം പള്ളിയില്‍ വച്ചാണ് ഈ സ്ഥാനാരോഹണം നിര്‍വഹിച്ചത്.
36. തൊഴിയൂര്‍ സഭയുടെ അല്ലെങ്കില്‍ അഥവാ മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ സ്ഥാപക പിതാവായി കണക്കാക്കുന്ന മാര്‍ കൂറീലോസ് ഒന്നാമനെ അതായത് കാട്ടുമങ്ങാട്ട് മാര്‍ കൂറിലോസ് ബാവായെ മെത്രാനായി വാഴിച്ചത് ആര് ?
ഉത്തരം: മാര്‍ ഗ്രീഗോറിയോസ്.
37. മാര്‍ ഗ്രീഗോറിയോസ് കാലം ചെയ്ത വര്‍ഷം, കബറടക്കപ്പെട്ടിരിക്കുന്നത് എവിടെ ?
ഉത്തരം: 1773,മുളന്തുരുത്തി പള്ളിയില്‍.
38. പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായാല്‍ ദൈവമാതാവിന്‍റെ നാമധേയത്തില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ളതും ടിപ്പു സുല്‍ത്താനാല്‍ അഗ്നിയാക്കപ്പെടുകയും ചെയ്ത ദേവാലയം ?
ഉത്തരം: കുന്നംകുളം പാലൂര്‍ ചാട്ടുകുളങ്ങര ദേവാലയം അതായത് ഇന്നത്തെ ആര്‍ത്താറ്റ് സെന്‍റ് മേരിസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍.
39. കാട്ടുമങ്ങാട്ട് മാര്‍ കൂറീലോസ് മലബാറില്‍ സ്ഥാപിച്ചതായ ദേവാലയം ഏതാണ്, പ്രസിദ്ധ ദേവാലയമാണ്. ഇന്ന് മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ ആസ്ഥാന ദേവാലയമായി കണക്കാക്കുന്നു ?
ഉത്തരം: തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ദേവാലയം.
40. കാട്ടുമങ്ങാട്ട് മാര്‍ കൂറീലോസ് കബറടങ്ങിയിരിക്കുന്നത് എവിടെ ?
ഉത്തരം: തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍.
41. ആര്‍ത്താറ്റ് പടിയോലയുടെ വര്‍ഷം?
ഉത്തരം: 1806.
42. 1806-ല്‍ മലങ്കര സന്ദര്‍ശിക്കുകയും ആര്‍ത്താറ്റ് ദേവാലയത്തിന് ഒരു സ്വര്‍ണ്ണ പതക്കം നല്‍കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തി ?
ഉത്തരം: ക്ലോഡിയസ് ബുക്കാനന്‍
43. ആറാം മാര്‍ത്തോമ്മായെ കബറടക്കിയിരിക്കുന്നത് എവിടെ ?
ഉത്തരം: പുത്തന്‍കാവ് പള്ളിയില്‍.
44. കാട്ടുമങ്ങാട്ട് അബ്രഹാം മാര്‍ കൂറിലോസിന്‍റെ സഹോദര പിതാവും തൊഴിയൂര്‍ സഭയുടെ രണ്ടാമത്തെ മെത്രാപ്പോലീത്തായുമായ ഈ വ്യക്തി വെട്ടിക്കല്‍ ദയറായിറായിലാണ് കബറടക്കപ്പെട്ടിരിക്കുന്നത് ആരാണിത് ?
ഉത്തരം: കാട്ടുമങ്ങാട്ട് ഗീവര്‍ഗീസ് മാര്‍ കൂറീലോസ് അഥവാ കാട്ടുമങ്ങാട്ട് കൂറീലോസ് രണ്ടാമന്‍.
45. 1809-ല്‍ മലങ്കര സഭയില്‍ നിരന്തരം ശല്യമായി തീര്‍ന്ന ഒരു വൈദേശിക മെത്രാനെ സ്വദേശത്തേക്ക് മടക്കി അയച്ചു ആരാണിത് ?
ഉത്തരം: മാര്‍ ദിയസ്കോറോസ്.
46. കത്തോലിക്കാ സഭയുമായി അനുരഞ്ജന ശ്രമങ്ങള്‍ നടത്തിയ മാര്‍ത്തോമ മെത്രാന്‍ ആരാണ് ?
ഉത്തരം: മാര്‍ത്തോമ്മാ ആറാമന്‍.
47. 1809-ല്‍ നടന്ന സുപ്രസിദ്ധമായ ഈ യോഗമാണ് മലങ്കരയില്‍ തെക്കും വടക്കുമായി രണ്ടു പഠിത്ത വീടുകള്‍ സ്ഥാപിക്കണം എന്ന് നിശ്ചയിച്ചത്. ഈ യോഗം നടന്നത് എവിടെയാണ് ?
ഉത്തരം: കണ്ടനാട്.
48. കണ്ടനാട് പടിയോലയുടെ വര്‍ഷം ?
ഉത്തരം: 1809.
49. വിശുദ്ധ വേദപുസ്തകത്തിന്‍റെ മലയാള പരിഭാഷ തയ്യാറാക്കിയ മലങ്കര സഭയിലെ റമ്പാന്മാര്‍ ?
ഉത്തരം: കുന്നംകുളം പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനും കായംകുളം ഫിലിപ്പോസ് റമ്പാനും.
50. ഇത് പ്രസിദ്ധീകരിച്ച വര്‍ഷം ?
ഉത്തരം: 1811.
51. കായംകുളം ഫിലിപ്പോസ് റമ്പാന്‍ നിര്യാതനായത് എന്ന് ?
ഉത്തരം: 1811 നവംബര്‍ 9. അദ്ദേഹത്തെ അടൂര്‍ കണ്ണങ്കോട് പള്ളിയില്‍ സംസ്കരിച്ചു.
52. പഴയ സെമിനാരിയുടെ നിര്‍മ്മാണം ആരംഭിച്ച വര്‍ഷം ?
ഉത്തരം: 1813
53. കോട്ടയത്ത് 16 ഏക്കര്‍ സ്ഥലം മലങ്കരസഭയ്ക്ക് കരം ഒഴിവായി ദാനം ചെയ്തത് ആര് ?
ഉത്തരം: റാണി ഗൗരി ലക്ഷ്മിഭായി
54. പഴയ സെമിനാരി സ്ഥാപിക്കപ്പെട്ട വര്‍ഷം ?
ഉത്തരം: 1815
55. പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനെ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ എന്ന പേരില്‍ മെത്രാപ്പോലീത്തായായിട്ട് വാഴിച്ചത് ആര് ?
ഉത്തരം: തൊഴിയൂര്‍ മെത്രാപ്പോലീത്തായായിരുന്ന കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്
56. എവിടെ വെച്ച് ?
ഉത്തരം: പഴഞ്ഞി സെന്‍റ് മേരിസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെച്ച്.
57. 1815 മാര്‍ച്ച് 21- ന് എട്ടാം മാര്‍ത്തോമ ഇദ്ദേഹത്തെ ഒമ്പതാം മാര്‍ത്തോമയായി വാഴിച്ചു എങ്കിലും മലങ്കര സഭയുടെ അംഗീകാരം ലഭിച്ചില്ല ആരാണ് ഇദ്ദേഹം ?
ഉത്തരം: എട്ടാം മാര്‍ത്തോമ്മയുടെ പിതൃസഹോദരനായ ഐപ്പ് കത്തനാര്‍.
58. മാര്‍ത്തോമ എട്ടാമന്‍ കബറടക്കപ്പെട്ടിരിക്കുന്നത് എവിടെ ?
ഉത്തരം: പുത്തന്‍കാവ് പള്ളിയില്‍.
59. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ കാലം ചെയ്തത് എന്ന് കബറടക്കപ്പെട്ടിരിക്കുന്നത് എവിടെ ?
ഉത്തരം: 1816 നവംബര്‍ 24. അദ്ദേഹത്തെ കബറടക്കിയിരിക്കുന്നത് കോട്ടയം പഴയസെമിനാരിയില്‍.
60. മലങ്കര മെത്രാപ്പോലീത്തായായി ആദ്യമായി രാജകീയ വിളംബരം ലഭിച്ചത് ആര്‍ക്ക് ?
ഉത്തരം: ജോസഫ് മാര്‍ ദീവന്നാസിയോസ് രണ്ടാമന്‍ മെത്രാപ്പോലീത്തായ്ക്ക് (പഴയസെമിനാരി സ്ഥാപകന്‍ പുലിക്കോട്ടില്‍ ഒന്നാമന്‍).
61. മലങ്കര മെത്രാപ്പോലീത്താ പുലിക്കോട്ടില്‍ ജോസഫ് ദിവന്നാസിയോസ് രണ്ടാമന്‍ മെത്രാപ്പോലീത്ത കാലം ചെയ്തതിന് തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്ത സ്ഥാനം അലങ്കരിച്ചത് ആര് ?
ഉത്തരം: തൊഴിയൂര്‍ സഭയുടെ കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത
62. കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ് മെത്രാപ്പോലീത്തായില്‍ നിന്നും പട്ടമേറ്റ രണ്ടാമത്തെ മലങ്കര മെത്രാപ്പോലീത്ത ?
ഉത്തരം: പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് അദ്ദേഹത്തെ 1817 ഒക്ടോബര്‍ 19-നാണ് മെത്രാപ്പോലീത്തായായിട്ട് വാഴിച്ചത്.
63. മാവേലിക്കര സുന്നഹദോസ് നടന്ന വര്‍ഷം ?
ഉത്തരം: 1836.
64. ആ സുന്നഹദോസ് വിളിച്ചു കൂട്ടിയത് ആര് ?
ഉത്തരം: പുന്നത്ര മാര്‍ ദീവന്നാസിയോസ് മൂന്നാമന്‍.
65. പുന്നത്ര ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് മൂന്നാമന്‍ മലങ്കര മെത്രാപ്പോലീത്ത കാലം ചെയ്തത് എന്ന്, കബറടക്കിയത് എവിടെ ?
ഉത്തരം: 1825 മെയ് 16-ന് കോട്ടയം ചെറിയപള്ളിയില്‍.
66. പുന്നത്ര മാര്‍ ദിവന്നാസിയോസ് തന്‍റെ പിന്‍ഗാമിയെ വാഴിക്കാതെ കാലം ചെയ്തതിന് തുടര്‍ന്ന് മലങ്കര മെത്രാപ്പോലീത്ത സ്ഥാനം ഭരമേറ്റത് ആര് ?
ഉത്തരം: തൊഴിയുരിന്ടെ കിടങ്ങന്‍ ഗീവര്‍ഗീസ് മാര്‍ പീലക്സിനോസ് മെത്രാപ്പോലീത്ത.
67. കിടങ്ങന്‍ മാര്‍ പീലക്സിനോസിനാല്‍ വാഴിക്കപ്പെട്ട മൂന്നാമത്തെ മലങ്കര മെത്രാപ്പോലീത്താ ?
ഉത്തരം: ചേപ്പാട്ട് ഫിലിപ്പോസ് മാര്‍ ദിവന്നാസിയോസ് നാലാമന്‍.
68. കിടങ്ങന്‍ മാര്‍ പീലക്സീനോസ് കാലം ചെയ്തത് എന്ന് കബറടക്കിയത് എവിടെ ?
ഉത്തരം: 1829 കാലം ചെയ്യുകയും തൊഴിയൂര്‍ സെന്‍റ് ജോര്‍ജ് ദേവാലയത്തില്‍ കബറടക്കുകയും ചെയ്തു
69. തൊഴിയുരിന്‍റെ മെത്രാപ്പോലീത്തായായി ചേപ്പാട് മാര്‍ ദിവന്നാസ്യോസ് നാലാമനാല്‍ വാഴിക്കപ്പെട്ടത് ആര് ?
ഉത്തരം: കൂത്തൂര്‍ ഗീവര്‍ഗീസ് മല്‍പ്പാന്‍.
70. മലങ്കര മെത്രാപ്പോലീത്ത ചേപ്പാട്ട് മാര്‍ ദിവന്നാസിയോസ് നാലാമനെ സന്ദര്‍ശിച്ച് ആരാധനാ പരിഷ്കരണത്തിനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചത് ആര് ?
ഉത്തരം: കല്‍ക്കട്ടയിലെ ബിഷപ്പ് ഡാനിയല്‍ വില്‍സണ്‍.
71. മാവേലിക്കര പടിയോല നടന്ന വര്‍ഷം ?
ഉത്തരം: 1836
72. നവീകരിച്ച തക്സ ഉപയോഗിച്ച് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചതിനെ തുടര്‍ന്ന് മുടക്കപ്പെട്ടത് ആര് ?
ഉത്തരം: പാലക്കുന്നത് അബ്രഹാം മല്‍പ്പാന്‍.
73. സി.എം.എസ്. മിഷനറിമാരും മലങ്കര സഭയും കൂട്ടായി കൈവശം വച്ചിരുന്ന സ്വത്തുക്കളെ സംബന്ധിച്ച് തര്‍ക്കം ആരംഭിച്ചതെന്ന് ?
ഉത്തരം: 1838.
74. സിഎംഎസ് മിഷനറിമാരുമായി സ്വത്ത് സ്വത്തു വീതം വച്ച് ഇരു സഭകള്‍ ആയിട്ട് മലങ്കര സഭ വീണ്ടും വിഭജിക്കപ്പെട്ടത് എന്ന് ?
ഉത്തരം:
75. 1840 ഏപ്രില്‍ 4 ലെ കൊച്ചിന്‍ അവാര്‍ഡ് വിധിയെ തുടര്‍ന്ന് അന്ത്യോക്യാ പാത്രിയര്‍ക്കീസില്‍ നിന്നും മെത്രാപ്പോലീത്ത സ്ഥാനം ഏറ്റ ആദ്യ വ്യക്തി ?
ഉത്തരം: മാത്യൂസ് മാര്‍ അത്താനാസ് ഇദ്ദേഹം പാലക്കുന്നത് അബ്രഹാം മല്‍പ്പാന്‍റെ അനന്തരവന്‍ ആയിരുന്നു
76. ചേപ്പാട്ട് മാര്‍ ദിവന്നാസ്യോസ് നാലാമന്‍ മലങ്കര സഭാ ഭരണം ഏല്‍പ്പിച്ചത് ആരെ ?
ഉത്തരം: യൂയാക്കീം മാര്‍ കൂറീലോസിനെ
77. മാത്യൂസ് മാര്‍ അത്താനാസ്യോസിന് അനുകൂലമായി രാജ വിളംബരം ലഭിച്ച വര്‍ഷം വര്‍ഷം?
ഉത്തരം: 1852
78. മലങ്കര സഭയുടെ വിശ്വാസ ആചാര ഭരണസംബന്ധമായി 103 വ്യവസ്ഥകളുള്ള ഒരു ചട്ട വരിയോല പാസാക്കുകയുണ്ടായി. ഇത് എന്ന് എവിടെവച്ച് ആരുടെ നേതൃത്വത്തില്‍ ?
ഉത്തരം: 1853 ഫെബ്രുവരി 14ന് മാത്യൂസ് മാര്‍ അത്താനാസ്യോസ് കോട്ടയം പഴയ സെമിനാരിയില്‍ വിളിച്ചുകൂട്ടിയ പള്ളി പ്രതിപുരുഷ യോഗത്തില്‍.
79. ചേപ്പാട് മാര്‍ ദിവന്നാസിയോസ് നാലാമന്‍ കാലം ചെയ്തത് എന്ന് ,കബറടക്കപ്പെട്ടത് എവിടെ ?
ഉത്തരം: 1855 ഒക്ടോബര്‍ 9-ന്, ചേപ്പാട് പള്ളിയില്‍ കബറടക്കി.
80. പുലിക്കോട്ടില്‍ ജോസഫ് കത്തനാരെ ജോസഫ് മാര്‍ ദിവന്നാസിയോസ് എന്ന പേരില്‍ മെത്രാപ്പോലീത്തായായി വാഴിച്ചത് ആര് ?
ഉത്തരം: പരിശുദ്ധ ഇഗ്നാനാത്തിയോസ് യാക്കോബ് ദ്വിതീയന്‍ പാത്രിയര്‍ക്കീസ്.
81. ഏതു വര്‍ഷം
ഉത്തരം: 1864.
82. പാലക്കുന്നത് മാത്യൂസ് മാര്‍ അത്താനാസ്യോസ് തന്‍റെ പിന്‍ഗാമിയായി വാഴിച്ചത് ആരെ ?
ഉത്തരം: തോമസ് മാര്‍ അത്താനാസ്യോസിനെ.
83. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് 1869-ല്‍ പ്രസിദ്ധീകരിച്ച വൃത്താന്ത പത്രം ഏത് ?
ഉത്തരം: കേരള പതാക.
84. 1870-ല്‍ പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് രണ്ടാമന്‍ കൊച്ചിയില്‍ ഒരു അച്ചുകൂടം സ്ഥാപിച്ചു. എന്താണ് എന്തായിരുന്നു അതിന്‍റെ പേര് ?
ഉത്തരം: സെന്‍റ് തോമസ് പ്രസ്സ്.
85. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസിയോസ് അഞ്ചാമന്‍ 1873 സെപ്റ്റംബര്‍ എട്ടിന് പരുമലയില്‍ ഒരു യോഗം വിളിച്ചു കൂട്ടിയിരുന്നു. എന്തായിരുന്നു. അതിന്‍റെ പ്രത്യേകത ?
ഉത്തരം: മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനും മാനേജിംഗ് കമ്മിറ്റിക്കും രൂപംകൊടുക്കുകയും വിശദമായ ഒരു നിയമാവലി പാസാക്കുകയും ചെയ്തു.
86. യൂയാക്കീം മാര്‍ കൂറീലോസ് കബറടക്കപ്പെട്ടിരിക്കുന്നത് എവിടെ ?
ഉത്തരം: മുളന്തുരുത്തി പള്ളിയില്‍.
87. അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് പരിശുദ്ധ ഇഗ്നാനാത്തിയോസ് പത്രോസ് തൃതീയന്‍ മലങ്കരയിലെത്തിയ വര്‍ഷം ?
ഉത്തരം: 1875.
88. മുളന്തുരുത്തി സുന്നഹദോസ് നടന്ന വര്‍ഷം
ഉത്തരം: 1876.
89. മുളന്തുരുത്തി സുന്നഹദോസിന്ടെ അധ്യക്ഷന്‍ ആരായിരുന്നു ?
ഉത്തരം: പരിശുദ്ധ ഇഗ്നാനാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ്.
90. മലങ്കരസഭയെ 7 ഭദ്രാസനങ്ങളായി വിഭജിച്ചത് ആര് ?
ഉത്തരം: ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയാര്‍ക്കീസ്.
91. ഏതെല്ലാമായിരുന്നു ആദ്യ 7 ഭദ്രാസനങ്ങള്‍ ?
ഉത്തരം: അങ്കമാലി, കൊച്ചി, കണ്ടനാട്, കോട്ടയം, തുമ്പമണ്‍, നിരണം, കൊല്ലം.
92. മലങ്കരയില്‍ വച്ച് നടത്തപ്പെട്ട പ്രഥമ വിശുദ്ധ മൂറാന്‍ കൂദാശ ഏത് ?
ഉത്തരം: 1876 ഓഗസ്റ്റ് 15-ന്, പരിശുദ്ധ ഇഗ്നാത്തിയോസ് പത്രോസ് തൃതീയന്‍ പാത്രിയര്‍ക്കീസ് മുളന്തുരുത്തി പള്ളിയില്‍ വച്ച് വിശുദ്ധ മൂറോന്‍ കൂദാശ നിര്‍വഹിച്ചു.
93. റോയല്‍ കോടതി വിധി വന്ന വര്‍ഷം ?
ഉത്തരം: 1889.
94. റോയല്‍ കോടതി വിധി മുഖാന്തരം മലങ്കരയില്‍ ഉണ്ടായ പ്രധാന സംഭവം ?
ഉത്തരം: നവീകരണക്കാര്‍ മാര്‍ത്തോമാ സഭ എന്ന പേരില്‍ മലങ്കരസഭയില്‍ നിന്ന് പിരിഞ്ഞ് പോയി, പുതിയ ഒരു സ്വതന്ത്ര സഭയായി.
95. കത്തോലിക്കാ സഭയില്‍ നിന്നും മലങ്കര സഭയിലേക്ക് ചേര്‍ന്ന ഗോവന്‍ പുരോഹിതനായ ഇദ്ദേഹം പിന്നീട് മലങ്കരയുടെ ഒരു മെത്രാപ്പോലീത്തായായി വാഴിക്കപ്പെട്ടു ആരാണ് ഇദ്ദേഹം ?
ഉത്തരം: അല്‍വാറീസ് മാര്‍ യൂലിയോസ്.
96. അല്‍വാറീസ് മാര്‍ യൂലിയോസിനെ മെത്രാപ്പോലീത്തായായി വാഴിച്ചത് എന്ന് ?
ഉത്തരം: 1889 ജൂലൈ 29ന്.
97. 1892-ല്‍ മലങ്കരയില്‍ ഒരു മാസിക പ്രസിദ്ധീകരണം ആരംഭിച്ചു. ഏതാണിത് ?
ഉത്തരം: മലങ്കര ഇടവക പത്രിക.
98. പരുമല ദേവാലയത്തിന്‍റെ കൂദാശ നിര്‍വഹിക്കപ്പെട്ടത് എന്ന് ?
ഉത്തരം: 1895 ജനുവരി 27-ന്.
99. 1901 നവംബര്‍ 25 ആം തീയതി പഴയ സെമിനാരിയില്‍ വെച്ച് അഖില മരങ്കര അടിസ്ഥാനത്തില്‍ ഒരു ആഘോഷം സംഘടിപ്പിക്കപ്പെടുകയുണ്ടായി എന്താണിത് ?
ഉത്തരം: പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്നാസ്യോസ് അഞ്ചാമന്‍റെ പൗരോഹിത്യ സുവര്‍ണ്ണ ജൂബിലി.
100. പരിശുദ്ധ പരുമല തിരുമേനി കാലം ചെയ്തത് എന്ന് ?
ഉത്തരം: 1902 നവംബര്‍ രണ്ടിന്.
101. പുലിക്കോട്ടില്‍ ജോസഫ് ദിവന്നാസിയോസ് അഞ്ചാമന്‍ കാലം ചെയ്തത് എന്ന് ?
ഉത്തരം: 1909 ജൂലൈ 11-ന്. അദ്ദേഹം പഴയ കോട്ടയം പഴയ സെമിനാരിയിലാണ് കബറടക്കപ്പെട്ടിരിക്കുന്നത്.
102. പുലിക്കോട്ടില്‍ രണ്ടാമന്‍ തിരുമേനിക്ക് ശേഷം മലങ്കര മെത്രാപ്പോലീത്തായായി സ്ഥാനാരോഹിതനായത് ആര് ?
ഉത്തരം: വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസിയോസ് ആറാമന്‍.
103. മലങ്കരസഭ ബാവാ കക്ഷി, മെത്രാന്‍ കക്ഷി എന്നീ ലേബലുകളില്‍ ധ്രുവീകരിക്കപ്പെട്ട വര്‍ഷം ഏത് ?
ഉത്തരം: 1909.
104. ഇതിന്‍റെ കാരണം എന്തായിരുന്നു ?
ഉത്തരം: കോട്ടയം പഴയസെമിനാരിയില്‍ വിളിച്ചുകൂട്ടിയ അസോസിയേഷനില്‍ വെച്ച് പരിശുദ്ധ അബ്ദുള്ള പാത്രിയര്‍ക്കീസ്, മലങ്കര സഭയുടെ ലൗകിക അധികാരം സംബന്ധിച്ച് കൊണ്ടുള്ള ഉടമ്പടി നല്‍കുവാന്‍ പരിശുദ്ധ വട്ടശ്ശേരി തിരുമേനിയോട് ആവശ്യപ്പെടുകയും അദ്ദേഹം അത് നിരസിക്കുകയും അതിനെ തുടര്‍ന്ന് അദ്ദേഹത്തെ അകാരണമായി മുടക്കുകയും ചെയ്തു.
105. മലങ്കര മെത്രാപ്പോലീത്ത വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദിവന്നാസിയോസ് ആറാമനെ ബദലായി പരിശുദ്ധ അബ്ദുള്ള പാത്രിയര്‍ക്കീസ് വാഴിച്ചത് ആരെ ?
ഉത്തരം: കുറ്റിക്കാട്ടില്‍ പൗലോസ് റമ്പാനെ മാര്‍ അത്താനാസ്യോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചു.
106. ക്നാനായ സമുദായത്തിന് വേണ്ടി ഇടവഴിക്കല്‍ ഗീവര്‍ഗീസ് റമ്പാനെ ഗീവര്‍ഗീസ് മാര്‍ സേവേറിയോസ് എന്ന പേരില്‍ മെത്രാനായി വാഴിച്ചത് ആര് ?
ഉത്തരം: പരിശുദ്ധ ഇഗ്നാനാത്തിയോസ് അബ്ദുള്ളാ പാത്രിയര്‍ക്കീസ് ബാവ.
107. പരിശുദ്ധ അബ്ദുള്ള പാത്രിയര്‍ക്കീസ് മലങ്കര മെത്രാപ്പോലീത്ത പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ഗീവര്‍ഗീസ് ആറാമനെ അകാനോനികമായി മുടക്കിയത് എന്നാണ് ?
ഉത്തരം: 1911 മെയ് 31-ന്. അതുവരെയും ഒരു മുടക്ക് കല്പന നല്‍കപ്പെട്ടിട്ടില്ലായിരുന്നു.
108. മലങ്കരയിലെ കാതോലിക്കേറ്റ് സ്ഥാപനം.
ഉത്തരം: 1912 സെപ്റ്റംബര്‍ 15-നു പരിശുദ്ധ ഇഗ്നാത്തിയോസ് അബ്ദല്‍ മിശിഹാ പാത്രിയര്‍ക്കീസ് നിരണം പള്ളിയില്‍ വച്ച് മലങ്കരയില്‍ കാതോലിക്കേറ്റ് സ്ഥാപിച്ചു.
109. മലങ്കരയുടെ പ്രഥമ കാതോലിക്കാ ?
ഉത്തരം: പൗലോസ് മാര്‍ ഈവാനിയോസിനെ പരിശുദ്ധ ബസേലിയോസ് പൗലോസ് പ്രഥമന്‍ എന്ന പേരില്‍ പ്രഥമ കാതോലിക്കായായി വാഴിച്ചു.

Prepared by Alwins K Wilson