റമ്പാന്‍ വ്രത വാഗ്ദാനം: നടപടിക്രമങ്ങള്‍

കുറിപ്പ്: ഈ സ്ഥാനം കൊടുക്കുന്നതിന് വി. കുര്‍ബാന ചൊല്ലണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍ കുര്‍ബാനമദ്ധ്യേ സ്ഥാനം കൊടുക്കുകയാണ് പതിവ്. ഒരാള്‍ കുര്‍ബാന ചൊല്ലു കയും, മറ്റൊരാള്‍ സ്ഥാനം കൊടുക്കുകയും ചെയ്യാം.

കുര്‍ബ്ബാനമദ്ധ്യേ അല്ലെങ്കില്‍, സ്ഥാനം കൊടുക്കുന്ന ആളിന് അംശവസ്ത്രം വേണമെന്നില്ല. ഭക്ഷണം കഴിച്ചശേഷവും ശുശ്രൂഷ നടത്താം. മേല്പട്ടക്കാരനോ, റീശ്ദയറായ്ക്കോ കാര്‍മ്മി കനായി നിന്നു സ്ഥാനം കൊടുക്കാം.

സ്ഥാനാര്‍ത്ഥി പട്ടക്കാരനായിരിക്കണമെന്ന് നിര്‍ബന്ധമില്ല. പട്ടക്കാരനോ, ശെമ്മാശനോ, കീഴ്സ്ഥാനിയോ, അയ്മേനിയോ ആകാം. ഇപ്പോള്‍ സാധാരണയായി റമ്പാന്മാര്‍ക്ക് മേല്പട്ടം കൊടുക്കുന്നതിനാല്‍, മേല്പട്ടക്കാരെ റമ്പാന്മാരാക്കേണ്ട ആവശ്യം വരുന്നില്ല. വൈദികനോ, ശെമ്മാശനോ, കീഴ്സ്ഥാനികളോ എങ്കില്‍ കുര്‍ബ്ബാന സമയത്ത് കറുത്ത കുപ്പായവും, തൊപ്പിയും ധരിച്ച് മദ്ബഹായ്ക്കു താഴെ അഴിക്കകത്ത് നില്ക്കണം. സാദീക്കോ കഴിയുമ്പോള്‍ സ്ഥാനാര്‍ത്ഥിയെ കിഴക്കോട്ടഭിമുഖമായി മദ്ബഹായുടെ നടയുടെ താഴെ നിര്‍ത്തിക്കൊണ്ട്, മദ്ബഹായില്‍ കാര്‍മ്മികന്‍ നിന്നു ശുശ്രൂഷ ആരംഭിക്കുന്നു (കാര്‍മ്മികന്‍ മദ്ബഹായുടെ വളവിങ്കല്‍ പടിഞ്ഞാറോട്ടഭിമുഖമായി നടയുടെ മുകളിലായി നില്ക്കുന്നു (ഇരിക്കുന്നു). സ്ഥാനാര്‍ത്ഥി നടയുടെ താഴെ കാര്‍മ്മികന്‍റെ മുമ്പില്‍ നില്ക്കുന്നു.

പ്രാരംഭ ക്രമങ്ങള്‍ക്കു ശേഷം ഭരമേല്പിക്കല്‍ പ്രാര്‍ത്ഥന ചൊല്ലുന്നു. അതിനുശേഷം സ്വര്‍ഗ്ഗസ്ഥ പിതാവേ, ഞങ്ങള്‍ എന്ന പാട്ടു ചൊല്ലുന്നു. (തലേദിവസം വൈകിട്ടു നടത്താം. സന്ധ്യാനമസ്ക്കാരം കഴിഞ്ഞ്).

സ്ഥാനാര്‍ത്ഥികളുടെ ഭരമേല്പിക്കല്‍ പ്രാര്‍ത്ഥന: മദ്ബഹായുടെ വാതുക്കല്‍ നടയ്ക്കു താഴെ നിര്‍ത്തിക്കൊണ്ട് റീശ് ദയറോ ഈ ഭരമേല്പിക്കല്‍ പ്രാര്‍ത്ഥന ചൊല്ലുന്നു. റീശ്ദയറോ ഇല്ലെങ്കില്‍ മേല്പട്ടക്കാരന്‍ തന്നെ ഈ പ്രാര്‍ത്ഥന നടത്തുന്നു.

(പല സ്ഥാനാര്‍ത്ഥികള്‍ ഉണ്ടെങ്കില്‍ ഒരുമിച്ചു നിര്‍ത്തി ഈ പ്രാര്‍ത്ഥന ചൊല്ലാം)

പരിശുദ്ധനും, ശുദ്ധിമാന്മാരുടെ സ്നേഹിതനും പരിശുദ്ധന്മാരില്‍ സമാശ്വസിക്കുന്ന വനുമായി, സകലത്തിലും വിശുദ്ധനായ ദൈവമേ! നിന്‍റെ പക്കലുള്ള വിശുദ്ധിയിലേക്കു വേര്‍തിരിഞ്ഞ് അടുത്തു വന്നിരിക്കുന്ന ഈ ദാസനെ നീ അംഗീകരിക്കണമെ. നിന്‍റെ പരിശുദ്ധ തേജസ്സിന്‍റെ നിവാസങ്ങളിലായിരിപ്പാന്‍, ശമുവേല്‍ യോഗ്യനായിത്തീര്‍ന്ന പ്രകാരം, നിന്‍റെ തിരുഹിതം പോലെ ആയുഷ്ക്കാലമൊക്കെയും, ഹൃദയവെടിപ്പോടും, പരമാര്‍ത്ഥതയോടും കൂടെ സല്‍പ്രവര്‍ത്തികളാല്‍ നിന്‍റെ ദൈവത്വത്തിങ്കലേക്കു അടുത്തു വരുവാന്‍ ഇവനെ യോഗ്യനാക്കണമെ. നിസ്തുലവും, കളങ്കരഹിതവും, ലൗകിക പറ്റുമാനങ്ങളില്ലാത്തതുമായ ജീവിതം ഇവനു കൊടുക്കണമെ. പിതാവും പുത്രനും പരിശുദ്ധ റൂഹായുമേ! ഇവന്‍ മൂലമായി നിന്‍റെ ശ്രേഷ്ഠതയേറിയ വന്ദ്യ തിരുനാമം മഹത്വപ്പെടുമാറാകണമെ. ഹോശോ……. ആമ്മീന്‍.

ഭരമേല്പിക്കല്‍ പ്രാര്‍ത്ഥന കഴിഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയെ കൈയ്ക്കു പിടിച്ച് ആബൂന്‍ ദ്ബശ്മായോ നീലാന്‍ ദ് കോറേനാന്‍ ലോക് എന്ന പാട്ടു ചൊല്ലി മദ്ബഹായില്‍ കയറ്റുകയും സ്ഥാനാര്‍ത്ഥി ത്രോണോസും, മേല്പട്ടക്കാരന്‍റെ കൈയും മുത്തി അദ്ദേഹത്തിന്‍റെ പിമ്പില്‍ നില്ക്കുകയും ചെയ്യുന്നു. തുടര്‍ന്നു ശുശ്രൂഷ നടത്തുന്നു.

കുറിപ്പ്: സ്ഥാനദാന വേളയില്‍ പ്രത്യേക കര്‍മ്മങ്ങള്‍ ആരംഭിക്കുന്നതു വരെ, അതായത് പിതാക്കന്മാരുടെ ഗുണദോഷം കഴിയുന്നതു വരെ, സ്ഥാനാര്‍ത്ഥി ഇടയ്ക്കിടയ്ക്കു മുട്ടുകുത്തി കുമ്പിട്ടുകൊണ്ടിരിക്കണം. പേജ് 46-50.

എന്നാല്‍ വി. കുര്‍ബാനയ്ക്കും, അതിനു മുമ്പുള്ള നമസ്കാരങ്ങള്‍ക്കും മറ്റും കുമ്പിടേണ്ട ആവശ്യമില്ല.

(Source: പട്ടംകൊട ക്രമത്തില്‍ നിന്നും)