കോട്ടയം: പ. ബസ്സേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായേയും പൗലോസ് മാര്‍ അത്താനാസിയോസ് തിരുമേനിയേയും പാമ്പാടി തിരുമേനിയേയും പരിശുദ്ധന്മാരായി ഉയര്‍ത്തുന്നതിനു നടപടി ആരംഭിക്കണമെന്നുള്ള മലങ്കര എപ്പിസ്കോപ്പല്‍ സുന്നഹദോസിന്‍റെ സ്റ്റാന്‍റിംഗ് കമ്മിറ്റിയുടെ തീരുമാനം പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് അംഗീകരിച്ചു. മൂന്ന് പിതാക്കന്മാരെയുംപറ്റി വിശദമായി പഠിച്ച് സുന്നഹദോസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ഫിലിപ്പോസ് മാര്‍ യൗസേബിയോസ് അദ്ധ്യക്ഷനായും യാക്കോബ് മാര്‍ ഐറേനിയോസ് കണ്‍വീനറായും ഉള്ള ഒരു കമ്മീഷനെ പ. ബസ്സേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ കൂടിയ പ. സുന്നഹദോസ് നിയമിച്ചു.
(മലങ്കരസഭാദീപം, 2004 സെപ്റ്റംബര്‍ 1-16)