ഇന്ത്യൻ ഇൻഫർമേഷൻ സർവീസിലെ സീനിയർ ഓഫീസർ ആയ റോയ് ചാക്കോ ഇളമണ്ണൂ രിന് ഡെപ്യൂട്ടി ഡയറക്ടർ ആയി സ്ഥാനക്കയറ്റം ലഭിച്ചു. കേന്ദ്ര ഗവണ്മെന്റിന്റെ പബ്ലിക്കേഷൻസ് ഡിവിഷനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നു, ഇതുവരെ. 1993ൽ കേന്ദ്ര സർവീസിൽ പ്രവേശിച്ച റോയ് ചാക്കോ ഡൽഹി ആകാശവാണി മോണിറ്ററിങ് സർവീസിൽ BBC, Radio Australia, CNN വാർത്തകളുടെ മോണിറ്റർ ആയാണ് സേവനം ആരംഭിച്ചത്.തുടർന്ന് പ്രസ്സ് ഇൻഫർമേഷൻ ബ്യൂറോ കൊച്ചി, തിരുവനന്തപുരം ഓഫീസുകളിൽ സേവനമനുഷ്ഠിച്ചു.തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിൽ ഫീൽഡ് പബ്ലിസിറ്റി ഓഫീസർ ആയിരുന്നു.തിരുവനന്തപുരം ആകാശവാണി നിലയത്തിൽ 11വർഷം ന്യൂസ് എഡിറ്റർ ആയിരുന്നു.കോഴിക്കോട് ആകാശവാണി നിലയത്തിലും കുറച്ചുനാൾ ന്യൂസ് എഡിറ്റർ ആയി ജോലി ചെയ്തിട്ടുണ്ട്. തിരുവനന്തപുരം നിലയത്തിൽ അസിസ്റ്റന്റ് ഡയറക്ടർ (ന്യൂസ് )ആയി ഒരു വർഷം സേവനമനുഷ്ഠിച്ചു.തുടർന്ന് തിരുവനന്തപുരത്ത് പബ്ലിക്കേഷൻ ഡിവിഷനിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി. കേന്ദ്ര ഗവ. നെറ്റ് യോജന മാസിക യുടെ സീനിയർ എഡിറ്റർ ആണ് നിലവിൽ.
മലങ്കര ഓര്ത്തഡോക്സ് സഭയുമായി ബന്ധപ്പെട്ട 2 ഗ്രന്ഥങ്ങളുൾപ്പെടെ ( 21 ബിഷപ്മാരുമായുള്ള അഭിമുഖം ” 28 ഇടയന്മാർ പറയുന്നു “, ” നമ്മുടെ സഭയുടെ നന്മക്കായി ” ) 8 പുസ്തകങ്ങളുടെ രചയിതാവാണ്. സഭാ വിഷയങ്ങൾ ഉൾപ്പെടെ 500 ലേ റെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിനായി 5 പുസ്തകം എഡിറ്റ് ചെയ്തു പ്രസിദ്ധികരിച്ചിട്ടുണ്ട്.
ഇളമണ്ണൂർ St. Thomas Orthodox പള്ളിയിൽ നിരവധി വർഷം സൺഡേ സ്കൂൾ അധ്യാപകനും , 14 വർഷം മദ്ബഹ ശുശ്രുഷകനും , ഒരു വർഷം ഇടവക സെക്രട്ടറിയും ആയിരുന്നു. കോട്ടയം, ആലപ്പുഴ YMCA കളിൽ സെക്രട്ടറി ആയും സേവനം ചെയ്തിട്ടുണ്ട്.
കുണ്ടറ MGDGHS അധ്യാപിക ജയ്സി സൂസൻ തോമസ് ആണ് ഭാര്യ. ഏക മകൻ ഇംഗ്ലണ്ടിൽ ജോലി ചെയ്യുന്നു