ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റിയുടെ ആരംഭം

മലങ്കരസഭയില്‍ ആദ്യമായി ഒരു ഇന്‍റര്‍ ചര്‍ച്ച് റിലേഷന്‍ കമ്മിറ്റി തുടങ്ങുന്നത് 1964-ലാണ്. അതിന്‍റെ ചെയര്‍മാനായി തോമ്മാ മാര്‍ ദീവന്നാസ്യോസ് തിരുമേനിയെയായിരുന്നു പരിശുദ്ധ ഔഗേന്‍ പ്രഥമന്‍ കതോലിക്കാ ബാവാ നിയമിച്ചത്. ഇതിന്‍റെ കണ്‍വീനര്‍ ഫാ. ഡോ. കെ. ഫിലിപ്പോസ് (മാര്‍ തെയോഫിലോസ്) ആയിരുന്നു. ആദ്യ കമ്മിറ്റിയില്‍ ദാനിയേല്‍ മാര്‍ പീലക്സിനോസ്, ഏബ്രഹാം മാര്‍ ക്ലിമ്മീസ്, മാത്യൂസ് മാര്‍ അത്താനാസിയോസ്, ഫാ. പോള്‍ വര്‍ഗീസ്, ഫാ. എം. വി. ജോര്‍ജ്, ഫാ. പി. എ. പൗലോസ്, പി. വി. വര്‍ഗീസ് ക്ലേറി, എം. തൊമ്മന്‍, കെ. എം. ചെറിയാന്‍, ഏബ്രഹാം ഈപ്പന്‍, എം. കെ. കുറിയാക്കോസ്, ഡോ. ചാക്കോ ജോര്‍ജ് എന്നിവര്‍ അംഗങ്ങളായിരുന്നു. ഈ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളാണ് വിദേശ സഭകളുമായുള്ള ബന്ധത്തിനു അടിത്തറ പാകിയത്.

– പോള്‍ മണലില്‍